ഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും?
Friday, September 22, 2017 3:14 AM IST
അത്യന്തം സങ്കീർണവും ഗഹനവുമാണ് ജീവന്റെ ‘മെക്കാനിസം’. ഭൂമിയിലെ ജീവജാലങ്ങളിൽ സൃഷ്ടികർത്താവിന്റെ ഈ കരവിരുത് ദൃശ്യമാണെങ്കിലും ഉദാത്തസൃഷ്ടിയായ മനുഷ്യനിൽ അതിന്റെ തികവാർന്ന സന്പൂർണത നമുക്ക് കാണാൻ കഴിയും. ജീവികളുടെ ദഹനപ്രക്രിയയിൽ അടുക്കും ചിട്ടയുമുള്ള ദഹനഗ്രന്ഥികളുടെ പ്രവർത്തനം തന്നെ ഉദാഹരണം.
ജീവന്റെ നിലനിൽപ്പിനാവശ്യമായ ആഹാരം ഉമിനീരുമായി കൂടിക്കലർന്ന് ആമാശയത്തിലെത്തുന്നു. തുടർന്നുദഹനപ്രക്രിയ പുരോഗമിക്കുന്നു. ഇതിനാവശ്യമായ ഉമിനീര് ഉമിനീർ ഗ്രന്ഥികളാണ് ഉത്പാദിപ്പിക്കുന്നത്. നിർദിഷ്ട സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഈ സ്രവമാണ് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.
ഉമിനീരിൽ ധാരാളം മൂലകങ്ങൾ നിറഞ്ഞിരിക്കുന്നു. (ഇവയിൽ ചിലത്... ജലം, കാറ്റയോണ്സ്, സോഡിയം, പൊട്ടാസ്യം, കാത്സ്യം, ആനയോണ്സ്, ക്ലോറിൻ, മ്യൂസിൻ, ഇമ്മ്യൂണോഗ്ലോബിൻ, കാലിക്രീൻ, ഹോർമോണുകൾ, എപിഡേർമൽ ഗ്രൗത്ത് ഫാക്ടർ, പ്രോആർജിനിൽ, എൻസൈമുകൾ (ആൽഫ അമിലേയ്സ്, ലിൻഗ്വൻ ലൈപേയ്സ്, ടയലിൻ തുടങ്ങിയവ), ഒപ്പിയോർഫിൻ, സെല്ലുലാർ എൻസൈമുകൾ, വാതകങ്ങൾ, ഓക്സിജൻ, നൈട്രജൻ, കാർബണ് ഡൈയോക്സൈഡ്, യൂറിയ, യൂറിക് ആസിഡ്, പ്രൊട്ടീൻ, ഫോസ്ഫേറ്റ്, ഗ്ലോബുലിൻ) തെളിഞ്ഞതും ജലമയമുള്ളതും രുചിയുള്ളതുമായ ഉമിനീര് നാവിനെ പ്രവർത്തന നിരതമാക്കി നിലനിർത്തുന്നു.
ഉമിനീര് നമ്മുടെ ശരീരത്തിനുള്ളിൽതന്നെ ഉത്പാദിപ്പിക്കുന്നതിനാൽ ദൂഷ്യഫലങ്ങൾ ഇവയിൽ നിന്നുണ്ടാകുന്നില്ല. ഉമിനീര് ശരിയായ ദഹനപ്രക്രിയയെ വളരെ അധികമായി സഹായിക്കുന്നു. ഈ സ്രവത്തിൽ അടങ്ങിയിരിക്കുന്ന ഇമ്യൂണോഗ്ലോബിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
ഗസ്റ്റിൻ മുതലായ ഫോർമോണുകൾ രുചിവ്യത്യാസങ്ങൾ വിവേചിച്ച് മനസിലാക്കാൻ സഹായിക്കുന്നു. ഉമിനീരിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ ഘടകങ്ങൾ പല്ലുകളെ സംരക്ഷിക്കാനും അണുക്കളുടെ ആക്രമണത്തിൽനിന്നു ഒരു പരിധിവരെ രക്ഷിക്കാനും സഹായിക്കുന്നു.
ദിവസേന ഉമിനീരിന്റെ ഉത്പാദന നില 0.75 മുതൽ 1.5 മില്ലി ഉമിനീരിന്റെ അളവിലുള്ള വ്യതിയാനങ്ങൾ ധാരാളം രോഗങ്ങൾക്കു കാരണമാകുന്നു.
ഉമിനീരിന്റെ അളവ് കുറഞ്ഞാൽ
1. ഡിറോസ്റ്റോമിയ (ഉണങ്ങിയ വായ) ധാരാളമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. പ്രായമായവരിലാണ് കൂടുതലായി കാണുന്നത്. ചില മരുന്നുകളുടെ പാർശ്വഫലമായും ഇത് കാണപ്പെടുന്നു.
ഉദാ. ആന്റി ഹൈപ്പർടെൻസീവ്, ഡിക്കോസ്റ്റൻസ്, ആന്റി ഹിസ്റ്റോമിക് മരുന്നുകൾ അധിക തോതിലുള്ള മരുന്നുകളുടെ ഉപയോഗം മൂലവും ഈ രോഗാവസ്ഥ ഉണ്ടാകുന്നു. വെപ്പുപല്ല് ഉപയോഗിക്കുന്നവരിൽ ഉമിനീരിന്റെ അളവു കുറയുന്നതുമൂലം പല്ല് സെറ്റ് വായിൽ ഇരിക്കാതെ വരികയും അതുമൂലം അസ്വസ്ഥതയുണ്ടാകുകയും ചെയ്യുന്നു.
രോഗലക്ഷണം
ഉമിനീരിന്റെ കട്ടി കൂടുകയും അളവ് കുറയുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുവാനും വിഴുങ്ങുവാനുമുള്ള ബുദ്ധിമുട്ട്.ദന്തക്ഷയം കൂടുതലായി കാണപ്പെടുന്നു.
ചികിത്സാ രീതികൾ
ഇടയ്ക്കിടെ വെള്ളം കുടിക്കുക.
ഉമിനീരിന്റെ അളവ് കൂട്ടുന്ന മരുന്നുകൾ ഉപയോഗിക്കുക.
ഉദാ: പിലോകൾച്ചർ, സിറിക് മാലൻ, ഹൈഡ്രോക്ലോറൈഡ്, സാൽവേ സബ്സ്റ്റിറ്റ്യൂട്ട്സ്, ഓർബിറ്റ് പോലുള്ള ചൂയിംഗം.
2. ജോഗ്രൻസ് സിൻഡ്രം
ഉമിനീർ, നേത്ര ഗ്രന്ഥികളെയാണ് ഈ അസുഖം ബാധിക്കുന്നത്. ഇതുമൂലം ഉമിനീര്, കണ്ണുനീര് തുടങ്ങിയവയുടെ ഉത്പാദനം കുറയുകയും ചെയ്യുന്നു.
കാരണങ്ങൾ
പാരന്പര്യം, ഹോർമോണ് വ്യതിയാനം, അനുബാധ, ശരീരത്തിലെ പ്രതിരോധ ശേഷിക്കുറവ്.
രോഗലക്ഷണം
ഉമിനീരിന്റെ അളവ് കുറയുന്നതുവഴി ഉണങ്ങിയ വായ്. ഇതുമൂലം ആഹാരം ചവച്ച് അരയ്ക്കുന്നതിനും ഭക്ഷണത്തിന്റെ രുചി തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടാകുന്നു.
ദന്തക്ഷയം കൂടുതലായി ഉണ്ടാകുന്നു.
ചില രോഗങ്ങളിൽ ഈ അസുഖം മൂലം ഉമിനീര് ഗ്രന്ഥികളിൽ നീര് ഉണ്ടാകുന്നതായി കാണപ്പെടുന്നു. ഈ നീര് വേദനാരഹിതമായിരിക്കും.
വരണ്ട കണ്ണുകൾ കാരണം അവ്യക്തമായ കാഴ്ചയും കണ്ണുവേദനയും ഉണ്ടാകുന്നു.
ഈ രോഗാവസ്ഥ മൂലം ശരീരചർമത്തിന്റെ ഈർപ്പം നഷ്ടപ്പെടുകയും ചർമരോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
ചികിത്സകൾ
കൃത്രിമ കണ്ണുനീർ, ഉമിനീർ മുതലായ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.
3. സൈനസിനോസിസ്
ഉമിനീർ ഗ്രന്ഥികൾ അമിതമായി വികസിക്കുന്ന രോഗാവസ്ഥയാണിത്. പ്രമേഹ രോഗികൾ, പോഷകക്കുറവുള്ളവർ, മദ്യപാനികൾ, ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നവരിലും കൂടുതലായി കാണപ്പെടുന്നു.
ലക്ഷണങ്ങൾ
ഗ്രന്ഥികളിൽ വേദനരഹിതമായ നീർക്കെട്ട് ഉണ്ടാകുന്നു. പാർട്ടൽ ഗ്രന്ഥികളിലാണ് കൂടുതലായി നീർക്കെട്ട് കാണപ്പെടുന്നത്.
ചികിത്സകൾ
ഈ രോഗത്തിന്റെ യഥാർഥ കാരണം കണ്ടെത്തി ആദ്യം അതിന് ചികിത്സ നേടുക (ഉദാ. പ്രമേഹം ഉള്ളവരിൽ അതിനെ ആദ്യം ചികിത്സ ചെയ്യുക)
ഉമിനീർ കൂടുതലായി ഉണ്ടാകാൻ സഹായിക്കുന്ന പിലോകഫിൻ മരുന്നുകൾ ഉപയോഗിക്കുക.
ഉമിനീരിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ ഘടകങ്ങൾ പല്ലുകളെ സംരക്ഷിക്കാനും അണുക്കളുടെ ആക്രമണത്തിൽനിന്നു ഒരു പരിധിവരെ രക്ഷിക്കാനും സഹായിക്കുന്നു. ഉമിനീര് ശരിയായ ദഹനപ്രക്രിയയെ വളരെ അധികമായി സഹായിക്കുന്നു. ഈ സ്രവത്തിൽ അടങ്ങിയിരിക്കുന്ന ഇമ്യൂണോഗ്ലോബിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
സൈലോലിത്തിയാസിസ് -
ഉമിനീർ, ഗ്രന്ഥികളിൽനിന്ന് വായിലേക്ക് പ്രവഹിക്കാൻ സഹായിക്കുന്ന കുഴലുകളിൽ കല്ലുകൾ ഉണ്ടാകുന്നു.
രോഗലക്ഷണം
* ഭക്ഷണം കഴിക്കുന്നതിനു മുന്പോ പിൻപോ ഉമിനീർ ഗ്രന്ഥികളിൽ ഉണ്ടാകുന്ന ചെറിയ വേദന
* കൂടാതെ ഉമിനീർ ഗ്രന്ഥികളിൽ മുഴ കാണപ്പെടുന്നു.മുഴകൾ, മുകൾ ചുണ്ടിലാണ് കൂടുതലായി കാണപ്പെടുന്നത്.നാക്കിലും കീഴ്ചുണ്ടിലും അണ്ണാക്കിലും മുഴ കാണപ്പെടുന്നു.
ചികിത്സ
ആന്റിബയോട്ടിക് മരുന്നുകൾ (ഉദാ. നാഫുലിൻ) അണുബാധ കുറയ്ക്കുന്നു.
വലിയ മുഴകൾ (കല്ലുകൾ) നീക്കാൻ ശസ്ത്രക്രിയ ആവശ്യമാണ്. ശസ്ത്രക്രിയയ്ക്കു പകരമായി പ്രിസോലൂട്ടീവ് ഷോക്ക് വേവ് ലിതോറോട്രോപ്സി ചെയ്യാവുന്നതാണ്.
ഡൈലഡിനെറ്റീവ് വൈറസുകൾ, ബാക്ടീരിയകൾ എന്നിവ മൂലം ഇടയ്ക്കിടെയുണ്ടാകുന്ന വേദനയുളവാക്കുന്ന ഉമിനീർഗ്രന്ഥികളിലെ മുഴകളാണിത്. ഉമിനീരിന്റെ അളവ് കുറയുന്നു. ഈ രോഗം ബാധിക്കുന്ന ഗ്രന്ഥികളിൽ മുഴകളും വേദനകളും അനുഭവപ്പെടുന്നു. ചില നേരങ്ങളിൽ ഉമിനീർ ഗ്രന്ഥികളിൽനിന്ന് പഴുപ്പ് പുറപ്പെടുന്നു.
ചികിത്സ ധാരാളം വെള്ളം കുടിക്കുക, ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുക, പഴുപ്പുള്ള ഗ്രന്ഥികളിൽനിന്ന് ആദ്യം പഴുപ്പ് നീക്കം ചെയ്യുക, വലിയ മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുക.
ഉമിനീരിന്റെ അളവ് കൂടുന്പോൾ ഉണ്ടാകുന്ന രോഗം.
സൈലോറിയ - അമിത തോതിലുള്ള ഉമിനീരിന്റെ ഉത്പാദനം
ചികിത്സകൾ
ആന്റികൊളോറണിക് മരുന്നുകൾ ഉപയോഗിക്കുക, ട്രാൻസ്ഡുമൽ സ്കോപ്ളർ, സ്പീച്ച് തെറാപ്പി, ശസ്ത്രക്രിയകൾ.
ഉമിനീർ ഗ്രന്ഥികളിൽ ഉണ്ടാകുന്ന കാൻസർ രോഗങ്ങൾ
മാരകമായ കാൻസർ രോഗങ്ങൾ- പ്ലിയേമോർഫിക്ക് അഡിനോമ, മയോ എപ്പിത്തീലിയോമ, ബൈസൻസെൽ കാർസിനോ, വാർട്ടിൻ ട്യൂമർ, കാൻകോസൈറ്റോമ, ഡെബേഷ്യസ് അഡിനോമ, ഡക്റ്റണ് പപ്പിലോമാസ്, പാപ്പിമലറി സിസ്റ്റഡിനോമ, സൈലോ ബ്ലാറ്റ്റ്റോമ.
മാരകമായ കാൻസർ രോഗങ്ങൾ
- സ്ഖ്യാമസ് സെൽ കാർസിനോ, മ്യൂകോ എപ്പിടെർമോയിസ് കാർഡിനോ, അഡിസക്സ് ഡിസ്റ്റിക് കോർഡിനോമ, ബൈസൽസെൽ അസിനോ കാർഡിനോ, ഓക്കോസിസ്റ്റിക് കാർഡിനോമ, സെബേഷ്യസ് അഡിനോകാ കസിനോമ.
രോഗനിർണയം സിലോഗ്രാഫി, ഹിസ്റ്റോപത്തോളജി, എക്സറേ, ബയോപ്സി, സിടി, എംആർഐ സ്കാൻ.
ചികിത്സകൾ
മദ്യപാനം, പുകവലി മുതലായ ദൂഷ്യസ്വഭാവങ്ങൾ നിർത്തുക. ശസ്ത്രക്രിയകൾ, റേഡിയേഷൻ തെറാപ്പി, സിമോതെറാപ്പി, ഇടയ്ക്കിടക്കുള്ള തുടർ പരിശോധനകൾ.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
ഫോണ് 9447219903
[email protected]
www.dentalmulamoottil.com