ഒാട്സ് വിഭവങ്ങൾ തയാറാക്കുന്പോൾ...
Thursday, December 7, 2017 4:48 AM IST
ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണു പ്ര​ഭാ​ത​ഭ​ക്ഷ​ണം. രാവിലെ കഴിക്കുന്ന ഭക്ഷണം ന​ല്കു​ന്ന ഉൗ​ർ​ജ​മാ​ണ് ആ ​ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ണ​ർ​വു പ​ക​രു​ന്ന​ത്. ഓ​ട്സ് വിഭവങ്ങൾ പ്രഭാതഭക്ഷണമായി ഉപയോഗിക്കാം. കൊ​ള​സ്ട്രോ​ളി​നോ​ടു പൊ​രു​താ​ൻ ക​ഴി​വു​ള​ള വി​ഭ​വ​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ മു​ക​ളി​ലാ​ണ് ഓ​ട്സിന്‍റെ സ്ഥാ​നം. ഓ​ട്സി​ൽ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, വി​റ്റാ​മി​ൻ ബി, ​നാ​രു​ക​ൾ, ധാ​തു​ക്ക​ൾ, ഫോ​സ്ഫ​റ​സ്, ഇ​രു​ന്പ്, സെ​ലി​നി​യം, കാ​ൽ​സ്യം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള​ള ധാ​രാ​ളം പോ​ഷ​ക​ങ്ങ​ളുണ്ട്.

തിളപ്പിച്ച ഓ​ട്സ് ക​ഴി​ക്കു​ന്ന​തു ശ​രീ​ര​ത്തി​ൽ ജ​ലാം​ശം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യ​കം. ഓ​ട്സി​ൽ പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ത്തു കൂ​ടു​ത​ൽ രു​ചി​പ്ര​ദ​വും പോ​ഷ​ക​സ​മൃ​ദ്ധ​വു​മാ​ക്കി ഉ​പ​യോ​ഗി​ക്കാം. പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള​ള​വ​ർ ഓ​ട്സി​ൽ പാ​ൽ, മ​ധു​രം എ​ന്നി​വ ചേ​ർ​ത്തു ക​ഴി​ക്ക​രു​ത്. പക്ഷേ, ഓട്സ് കഞ്ഞിപ്പ രുവത്തിലാക്കി കഴിക്കരുത്. തിളച്ച വെള്ളത്തിലേക്ക് ഓട്സ് ചേർക്കുക. കഞ്ഞിപ്പരുവം ആകുംവരെ തിളപ്പിക്കരുത്.

* കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്നു. ഓ​ട്സി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ബീ​റ്റ ഗ്ലൂ​ക്കാ​ണ്‍​സ്(​വെ​ള​ള​ത്തി​ൽ ല​യി​ക്കു​ന്ന ത​രം നാ​ര്) ഫൈ​ബ​റി​നു ര​ക്ത​ത്തി​ലെ കൊ​ള​സ്ട്രോ​ളിന്‍റെ അ​ള​വ് കു​റ​യ്ക്കാ​നു​ള​ള ക​ഴി​വു​ണ്ട്്. ഇ​തു ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കും.


* ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു കു​റ​യ്ക്കു​ന്നു. ഗ്ലൈ​സെ​മി​ക് ഇ​ൻ​ഡ​ക്സ് കു​റ​ഞ്ഞ ആ​ഹാ​ര​മാ​ണ് ഓ​ട്സ്. മാ​ത്ര​മ​ല്ല നാ​രൂ​ക​ളാ​ൽ സ​മൃ​ദ്ധം. ടൈ​പ് 2 പ്ര​മേ​ഹ​രോ​ഗി​ക​ൾ ദി​വ​സ​വും രാ​വി​ലെ ഓ​ട്സ് ക​ഴി​ക്കു​ന്ന​തു പ്ര​യോ​ജ​ന​പ്ര​ദ​മാ​ണെ​ന്നു വി​ദ​ഗ്ധ​ർ.

* രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്നു. സെ​ലി​നി​യം, വി​റ്റാ​മി​ൻ ഇ ​എ​ന്നി​വ ഓ​ട്സി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​ത് ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശ​രീ​ര​ത്തിന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്നു. പ​നി​ക്കാ​ല​ത്ത് ഓ​ട്സ് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദം.

ഓ​ട്സി​ല​ട​ങ്ങി​യി​രി​ക്കു​ന്ന സി​ങ്ക് ശ​രീ​ര​പോ​ഷ​ണ​ത്തി​നു സ​ഹാ​യ​കം. ഇ​ത് മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന​തി​നും പു​തി​യ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്കും സ​ഹാ​യ​കം.

* ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്നു. ധാ​രാ​ളം നാ​രു​ക​ൾ അ​ട​ങ്ങി​യിട്ടുള​ള​തും ഫാ​റ്റ് കു​റ​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണ​മാ​ണ് ഓ​ട്സ്. ഓ​ട്സ് ക​ഴി​ക്കു​ന്ന​തു കുട്ടി​ക​ൾ​ക്കും ന​ല്ല​താ​ണ്. അ​മി​ത​ഭാ​രം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഇ​തു ഫ​ല​പ്ര​ദ​മാ​ണെ​ന്നു ഗ​വേ​ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.