മ​റ​വി​രോ​ഗം: ഓർക്കേണ്ടത്...
* ത​ല​ച്ചോ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​രോ​ഗ്യ​പ​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ ശീ​ലി​ക്കു​ക
* ആ​ഴ്ച​യി​ൽ 5 ദി​വ​സ​മെ​ങ്കി​ലും അ​ര മ​ണി​ക്കൂ​റി​നു​മു​ക​ളി​ൽ ശാ​രീ​രി​ക വ്യ​ായാ​മ​ങ്ങ​ളി​ലോ കാ​യി​കാ​ധ്വാ​ന​ങ്ങ​ളി​ലോ ഏ​ർ​പ്പെ​ടു​ക.ത​ല​ച്ചോ​റി​നും കൂ​ടി ഉ​ത​കു​ന്ന ശാ​രീ​രി​ക വ്യാ​യാ​മ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക (ദി​വ​സ​വും അ​ര - ഒ​രു മ​ണി​ക്കൂ​ർ)
* മ​സ്തി​ഷ്ക​ത്തി​ന്‍റെ ക​ഴി​വു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ കാ​ല​ക്ര​മേ​ണ അ​വ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കും. പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ക, നൂ​ത​ന​മാ​യ അ​റി​വു​ക​ൾ ശേ​ഖ​രി​ക്കു​ക, വാ​യ​ന, പ​ദ​പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ മാ​ന​സി​ക വ്യാ​യാ​മ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക.
* ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​ൽ​ക്കാ​ത്ത​വി​ധം അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നും മു​ൻ​ക​രു​ത​ലു​ക​ൾ എ​ട​ുക്കു​ക
* അ​ഭി​രു​ചി​ക്കും താ​ത്പ​ര്യ​ത്തി​നു​മ​നു​സ​രി​ച്ചു​ള്ള മാ​ന​സി​കോ​ല്ലാ​സ​ത്തി​ലേ​ർ​പ്പെ​ടു​ക.
* സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും സ​മൂ​ഹ​ത്തി​ലെ സാ​ന്നി​ധ്യ​വും നി​ല​നി​ർ​ത്തു​ക.
* പു​കവലി, മ​ദ്യ​പാ​നം, ലഹരിഉപയോഗം തു​ട​ങ്ങി​യ അ​നാ​രോ​ഗ്യ ശീ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.
* ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക
* സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ളും വി​ദ​ഗ്ധ ഉ​പ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക

* മാ​ന​സി​ക പി​രി​മു​റ​ക്കം ഉ​ണ്ടെ​ങ്കി​ൽ യോ​ഗ, ധ്യാ​നം തു​ട​ങ്ങി​യ​വ ശീ​ല​മാ​ക്കു​ക.
* ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക.മ​റ​വി​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കു​ന്ന​തി​ന് വ​ള​രെ മു​ന്പേ​ത​ന്നെ അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ്യ​തി​യാ​ന​ങ്ങ​ൾ ഒ​രാ​ളു​ടെ ത​ല​ച്ചോ​റി​ൽ ആ​രം​ഭി​ക്കു​ന്നു. അ​തി​നാ​ൽ ചി​ട്ട​യാ​യ ജീ​വി​ത​ക്ര​മ​വും ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും മ​ധ്യ​വ​യ​സി​ലെ തു​ട​ങ്ങു​ക.
* ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ തു​ട​ങ്ങി​യ​വ പ്ര​ത്യേ​കി​ച്ച് 30 വ​യ​സി​നു​ശേ​ഷം യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മു​ള്ള ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ക.
* കൊ​ഴു​പ്പ് അ​ധി​ക​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ക, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൂ​ടു​ത​ൽ ഭ​ക്ഷി​ക്കു​ക, അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ക, വ​യ​റി​നു ചു​റ്റും അ​ടി​ഞ്ഞു​കൂ​ടു​ന്ന കൊ​ഴു​പ്പി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക.

വിവരങ്ങൾ : ആൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ(ARDSI)