കു​ഞ്ഞു​ങ്ങ​ളിലെ ദ​ന്ത​ക്ഷ​യ​ത്തി​ന് പ്ര​തി​രോ​ധ​വും ചി​കി​ൽ​സ​യും
കു​ട്ടി​ക​ളു​ടെ ദ​ന്താരോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. കു​ഞ്ഞു​ങ്ങ​ളി​ൽ ദ​ന്താ​രോ​ഗ്യം പ​രി​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത്വം മാ​താ​പി​താ​ക്ക​ൾ​ക്കു ത​ന്നെ​യാ​ണ്. കു​ഞ്ഞു​ങ്ങ​ളി​ൽ ദ​ന്ത​ക്ഷ​യമാണ് ഏ​റ്റ​വും അ​ധി​ക​മാ​യി ക​ണ്ടു​വ​രു​ന്ന​ത്. നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ ദ​ന്ത​രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണാം.

ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലു​ള്ള മാ​റ്റ​മാ​ണ് ദ​ന്ത​ക്ഷ​യ​ത്തി​ന് ഏ​റ്റ​വും പ്ര​ധാ​ന​മാ​യ കാ​ര​ണം. ഇ​തി​നോ​ടൊ​പ്പം ദ​ന്ത​പ​രി​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ദ​ന്ത ശു​ചീ​ക​ര​ണ​വും ഇ​ല്ലാ​തെയാ​കു​ന്പോ​ൾ ദ​ന്ത​ക്ഷ​യം കൂ​ടു​ത​ലാ​കു​ന്നു. റാ​ന്പന്‍റ് കാ​രീ​സും നേ​ഴ്സിം​ഗ് കാ​രീ​സുമാ​ണ് വാ​യ്ക്കു​ള്ളി​ലെ ഭൂ​രി​ഭാ​ഗം പ​ല്ലു​ക​ളെ​യും ഒ​രു​മി​ച്ചു ബാ​ധി​ക്കു​ന്ന ദ​ന്ത​ക്ഷയം. ശ​രി​യാ​യ പ്ര​തി​രോ​ധവും ചി​കി​ൽ​സ​യും ന​ട​ത്തി​യാ​ൽ നൂ​റു ശ​ത​മാ​നം ത​ട​ഞ്ഞു​നി​ർ​ത്തു​വാ​ൻ ക​ഴി​യു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണ് ദ​ന്ത​ക്ഷ​യം.

ഫി​റ്റ് ആ​ൻ​ഡ് ഫി​ഷ​ർ ചി​കി​ൽ​സ​യും ഫ്ളൂ​റൈ​ഡ് ആ​പ്ലി​ക്കേ​ഷ​നും ന​ട​ത്തി​യാ​ൽ ദ​ന്ത​ക്ഷ​യ​ത്തെ പ്ര​തി​രോ​ധി​ക്കു​വാ​ൻ ക​ഴി​യും. ആ​റു വ​യ​സ്സി​ലും പ​തി​മൂ​ന്നു വ​യ​സ്സി​നും നി​ർ​ബ​ന്ധ​മാ​യും പി​റ്റ് ആ​ൻ​ഡ് ഫി​ഷ​ർ ചി​കി​ൽ​സ ന​ട​ത്തേ​ണ്ട​താ​ണ്. പു​തു​താ​യി വ​രു​ന്ന അ​ണ​പ്പ​ല്ലു​ക​ൾ​ക്ക് ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ൻ ഈ ​ചി​കി​ൽ​സ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചെ​യ്യാ​വു​ന്ന ഈ ​ചി​കി​ൽ​സ വ​ള​രെ ചി​ല​വു കു​റ​ഞ്ഞ രീ​തി​യി​ൽ ന​ട​ത്താ​വു​ന്ന​താ​ണ്. പൂ​ർ​ണ്ണ​മാ​യും ദ​ന്ത​ക്ഷ​യം (പ​ത്തു പ​ല്ലു​ക​ളി​ൽ അ​ധി​കം) ഉ​ണ്ട് എ​ങ്കി​ൽ പോ​ടി​ന്‍റെ ആ​ഴ​ത്തി​ന​നു​സ​രി​ച്ച് ചി​കി​ൽ​സ​ക​ൾ (റൂ​ട്ട് ക​നാ​ൽ ചി​കി​ൽ​സ, പ​ൾ​പ്പോ​ട്ട​മി) സാധ്യമാണ്. ജ​ന​റ​ൽ അ​ന​സ്തീ​ഷ്യനല്കി ന​ട​ത്തു​ന്ന ചി​കി​ൽ​സ വ​ഴി ഒ​രു മ​ണി​ക്കൂ​റി​ൽ പോ​ടു​ക​ൾ പൂ​ർ​ണമാ​യും അ​ട​യ്ക്കു​വാ​ൻ സാ​ധി​ക്കു​ന്നു. ഇ​ത് പ​ത്തു പ​ല്ലു​ക​ൾ ചി​കി​ൽ​സി​ക്കു​വാ​ൻ പ​ത്ത് ഇ​ഞ്ച​ക്ഷ​ൻ എ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​വാ​നും കു​ഞ്ഞി​ന്‍റെ പേ​ടി​യും ക​ര​ച്ചി​ലും ഒ​ഴി​വാ​ക്കി ചി​കി​ൽ​സ ന​ൽ​കു​ന്നതിനും സ​ഹാ​യി​ക്കു​ന്നു.

ന​ഴ്സിം​ഗ് കാ​രീ​സ്

1. ന​ഴ്സിം​ഗ് കാ​രീ​സി​ന്‍റെ ഒ​രു രൂ​പ​ഭേ​ദമാ​ണ് ഇ​ത്
2. 2 വ​യ​സ്സു മു​ത​ൽ 7 വ​യ​സ്സു വ​രെ
3. പാ​ൽ പ​ല്ലു​ക​ൾ​ക്കു മാ​ത്രം
4. മു​ക​ൾ മോ​ണ​യു​ടെ മു​ൻ​നി​ര​യി​ലെ പ​ല്ലു​ക​ളെ ആ​ദ്യം ബാ​ധി​ക്കു​ന്ന​തും തു​ട​ർ​ന്ന് മു​ക​ൾ മോ​ണ​യി​ലെ അ​ണ​പ്പ​ല്ലു​ക​ളി​ലേ​ക്കും
5. മു​ല​പ്പാ​ൽ രാ​ത്ര​യി​ൽ ആ​വ​ശ്യ​മുള്ള​പ്പോ​ൾ എ​ല്ലാം കൊ​ടു​ക്കു​ന്ന​തു കൊ​ണ്ട,് ബോ​ട്ടി​ൽ ഫീ​ഡിം​ഗ് (ഉ​റ​ക്ക​ത്തി​ലും ഉ​റ​ക്ക​ത്തി​ന് മു​ൻ​ന്പും കൊ​ടു​ക്കു​ന്ന​ത).് മ​ധു​ര​ത്തി​ൽ മു​ക്കി​യ പാ​സ്സി​ഫൈ​യേ​ഴ്സ്.
6. തു​ട​ക്ക​ത്തി​ൽ ക​ണ്ടു​പി​ടി​ച്ചാ​ൽ ഫ്ളൂ​റൈ​ഡ് അ​പ്ളി​ക്കേ​ഷ​നും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി​യാ​ൽ മ​തി​യാ​കും.
പ​ല്ലു​ക​ൾ അ​ട​യ്ക്കു​ക​യും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ വേ​രി​ന്‍റെ ചി​കി​ത്സ​യും ക്യാ​പ്പും ചെ​യ്യേ​ണ്ട​താ​ണ്.

റാ​ന്പ​ന്‍റ് കാ​രീ​സ്

1. വ​ള​രെ വേ​ഗം ആ​ഴ​ത്തി​ലേ​ക്ക് ബാ​ധി​ക്കു​ന്ന പോ​ടു​ക​ളാ​ണ് ഇ​ത്
2.18 വ​യ​സ്സു വ​രെ കാ​ണാം
3.പാ​ൽപ്പ​ല്ലു​ക​ൾ​ക്കും സ്ഥി​ര​ദ​ന്ത​ങ്ങ​ൾ​ക്കും
4. എ​ല്ലാ പ​ല്ലു​ക​ളെ​യും ബാ​ധി​ക്കു​ന്നു.
5. മ​ധു​രം ക​ഴി​ക്കു​ന്ന​തു​കൂ​ടു​ന്പോ​ൾ, ഉ​മി​നീ​രി​ന്‍റെ കു​റ​വ്
6.കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ ബാ​ധി​ക്കു​ന്ന​ന​തി​നാ​ൽ ഞ​ര​ന്പു​ക​ൾ​ക്കും ര​ക്ത​ക്കു​ഴ​ലു​ക​ൾ​ക്കും ചി​കി​ത്സ ആ​വ​ശ്യ​മാ​യി​വ​രും.
പ​ല്ലു​ക​ൾ അ​ട​യ്ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ വേ​രി​ന്‍റെ ചി​കി​ത്സ ചെ​യ്യേ​ണ്ട​തു​മാ​ണ്

നേ​റ്റ​ൽ ടീ​ത്ത്, നി​യോ​നേ​റ്റ​ൽ ടീ​ത്ത്

ജ​നി​ക്കു​ന്പോ​ൾ ത​ന്നെ മോ​ണ​യി​ൽ കാ​ണു​ന്ന പ​ല്ലി​നെ നേ​റ്റ​ൽ ടീ​ത്ത് എ​ന്നു​പ​റ​യു​ന്നു. ഇ​ത് 1000 ത്തി​ൽ ഒ​രാ​ൾ​ക്കു ക​ണ്ടു​വ​രു​ന്നു.

ജ​നി​ച്ച് മു​പ്പ​തു ദി​വ​സ​ത്തി​നു​ള്ളി​ൽ പു​റ​ത്തു​വ​രു​ന്ന പ​ല്ലി​നെ നി​യോ​നേ​റ്റ​ൽ ടീ​ത്ത് എ​ന്നു പ​റ​യു​ന്നു. ഇ​ത് മു​പ്പ​തി​നാ​യി​രം പേ​രി​ൽ ഒ​രാ​ൾ​ക്കു കാ​ണു​ന്നു. പാ​ലു കൊ​ടു​ക്കു​ന്പോ​ൾ കു​ഞ്ഞി​നും അ​മ്മ​യ്ക്കും ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​പ​ല്ലു​ക​ൾ എ​ടു​ത്തു​ക​ള​യു​ക​യാ​ണ് ചി​കി​ത്സ.

കു​ട്ടി​ക​ളു​ടെ ടൂ​ത്ത്പേ​സ്റ്റ്

കു​ട്ടി​ക​ൾ​ക്ക് ക​ള​റു​ള്ള​തും രു​ചി​യു​ള്ള​തു​മാ​യ ടൂ​ത്ത് പേ​സ്റ്റ് ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ൾ പേ​സ്റ്റ് വി​ഴു​ങ്ങു​വാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ ഫ്ളൂ​റൈ​ഡ് കു​റ​ഞ്ഞ അ​ള​വി​ൽ ഉ​ള്ള ടൂ​ത്ത് പേ​സ്റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​യി​രി​ക്കും ന​ല്ല​ത്.


ഇ​തി​ൽ 250, 400,500 പാർട്സ് പെർ മില്യൺ എ​ന്ന ക​ണ​ക്കി​ൽ ആ​യി​രി​ക്കും ഫ്ളൂ​റൈ​ഡ് അ​ട​ങ്ങി​യി​രി​ക്കു​ക.

കു​ട്ടി​ക​ളു​ടെ ബ്ര​ഷിം​ഗ്

കു​ഞ്ഞു​ങ്ങ​ളെ പ​ല്ലു തേ​യ്പ്പി​ക്കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പമു​ള്ള കാ​ര്യ​മ​ല്ല
- ഒ​രു മാ​സം പ്രാ​യം ഉ​ള്ള​പ്പോ​ൾ ത​ന്നെ വി​ര​ലു​ക​ളി​ൽ തു​ണി (വൃ​ത്തി​യു​ള്ള രോ​ഗാ​ണു​വി​മു​ക്ത​മാ​യ) ചു​റ്റി ശു​ചി​യാ​ക്ക​ണം. ഇ​ത് കു​ട്ടി​ക്ക് വൃ​ത്തി​യു​ള്ള വാ​യ​യു​ടെ ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​ക്കും.
- ഒ​രു പാ​വ​യു​ടെ പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​ത് കു​ട്ടി​യെ കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യി​പ്പി​ച്ച് ക​ളി​പ്പി​ക്കു​ക​യും ചെ​യ്യു​ക - ഇ​ത് പ​ത്തു​മാ​സം പ്രാ​യം ആ​കു​ന്പോ​ൾ തു​ട​ങ്ങു​ക - സാ​വ​കാ​ശം ഇ​തു ക​ളി​ക​ളു​ടെ രൂ​പ​ത്തി​ൽ അ​വ​രു​ടെ പ​ല്ലു​ക​ളി​ൽ ചെ​യ്യു​വാ​ൻ പ​റ​യു​ക
- ഒ​രു കു​ട്ടി ബ്ര​ഷ് ചെ​യ്യു​ന്ന രീ​തി പ​ടം കാ​ണി​ച്ച് ഇ​തി​ൽ താ​ത്പ​ര്യം വ​രു​ത്തു​ക
- ബ്ര​ഷിം​ഗ് താ​ത്പ​ര്യം വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​ൻ കൃ​ത്യ​സ​മ​യം വ​ച്ച് അ​നു​യോ​ജ്യ​മാ​യ പാ​ട്ടു​ക​ൾ വ​ച്ചു കൊ​ടു​ക്കു​ക
കു​ട്ടി​യു​ടെ ഉ​യ​ര​ത്തി​നു​ള്ള ഒ​രു ക​ണ്ണാ​ടി​യി​ൽ നോ​ക്കി ബ്ര​ഷു ചെ​യ്യു​വാ​ൻ ശീ​ലി​പ്പി​ക്കു​ക.
- ഏ​റ്റ​വും ന​ല്ല രീ​തി-​മാ​താ​പി​താ​ക്ക​ൾ കൃ​ത്യ​മാ​യും കൃ​ത്യ​സ​മ​യ​ത്തു ബ്ര​ഷ് ചെ​യ്യു​ന്ന​ത് ശീ​ല​മാ​ക്കു​ന്പോ​ൾ കു​ട്ടി​ക​ൾ ഇ​ത് ത​നി​യെ ശീ​ല​മാ​ക്കി​ക്കൊ​ള്ളും.
- സോ​ഫ്റ്റ് ബ്രി​സ്സി​ൽ​സ്സ് ഉ​ള്ള പി​ഡി​യാ​ട്രി​ക് ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ക്ക​ണം- കാ​ർ​ട്ടൂ​ണ്‍ ക്യാ​ര​ക്റ്റേ​ഴ്സി​ന്‍റെ പ​ട​ങ്ങ​ൾ ഉ​ള്ള ബ്ര​ഷും പേ​സ്റ്റും വാ​ങ്ങി കൊ​ടു​ത്താ​ൽ ബ്ര​ഷിം​ഗി​നോ​ടു​ള്ള താ​ത്പ​ര്യം കൂ​ടും. ഇ​ട​യ്ക്കി​ടെ ബ്ര​ഷ് മാ​റ്റു​ന്ന​ത് പ്ര​യോ​ജ​നം ചെ​യ്യും.

അ​ന​ഡോ​ൻ​ഷ്യ

ജന്മനാ ത​ന്നെ പൂ​ർ​ണ്ണ​മാ​യും പ​ല്ലു​ക​ളു​ടെ മു​കു​ള​ങ്ങ​ൾ എ​ല്ലി​നു​ള്ളി​ൽ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​ത്. ഈ ​അ​വ​സ്ഥ വ​ള​രെ വി​ര​ള​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ എ​ടു​ത്തു​മാ​റ്റാ​വു​ന്ന ത​ര​ത്തി​ലു​ള്ള പ​ല്ലു​ക​ൾ വ​ള​ർ​ച്ച​യ്ക്ക് അ​നു​സൃ​ത​മാ​യി മാ​റ്റി മാ​റ്റി വ​യ്ക്കേ​ണ്ട​താ​ണ്. മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ മാ​യ വ​ള​ർ​ച്ച​​യ്ക്കു ശേ​ഷം ഫി​ക്സ് ചെ​യ്ത് വ​യ്ക്കു​ന്ന ഇം​പ്ളാ​ന്‍റ് റീ​ട്ടെ​യ്ൻ​ഡ് ഡെഞ്ചർ വ​യ്ക്കാ​വു​ന്ന​താ​ണ്.

പാ​ർ​ഷ്യ​ൽ അ​ന​ഡോ​ണ്‍​ഷ്യാ

സാ​ധാ​ര​ണ​യാ​യി ക​ണ്ടു വ​രു​ന്ന ഒ​രു പ്ര​ശ്ന​മാ​ണി​ത്. അ​വ​സാ​ന​ത്തെ അ​ണ​പ്പ​ല്ലു​ക​ളാണ്് സാ​ധാ​ര​ണയാ​യി കാ​ണാ​തെ ഇ​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഏ​തു പ​ല്ലു​ക​ൾ വേ​ണ​മെ​ങ്കി​ലും ഇ​ല്ലാ​തെ ഇ​രി​ക്കാനു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന​തോ എ​ടു​ത്തു മാ​റ്റു​ന്ന​തോ ആ​യ പ​ല്ലു​ക​ളു​ടെ ചി​കി​ൽ​സ​ക​ൾ ഇ​തി​ന് ഫ​ല​പ്ര​ദ​മാ​ണ്.

ജു​വ​നൈ​ൽ പെ​രി​യോ​ ഡോ​ണ്‍​ടൈ​റ്റി​സ്

1.ലോക്കലൈസ്ഡ് ജുവനൈൽ പെരിയോ ഡൊൺടൈറ്റിസ്
2. ജനറലൈസ്ഡ് ജുവനൈൽ പെരിയോ ഡൊൺടൈറ്റിസ്
ലോക്കലൈസ്ഡ് ജുവനൈൽ പെരിയോ ഡൊൺടൈറ്റിസ്- ആരോഗ്യമുള്ള കുട്ടികളിലും കൗമാരക്കാരിലും
പ​ല്ലു​ക​ളോ​ടു ചേ​ർ​ന്നു​ള്ള എ​ല്ലു​ക​ൾ​ക്കു​ണ്ടാ​കു​ന്ന ക്ഷ​തം. ഇ​തു സാ​ധാ​ര​ണ​യാ​യി ക​ണ്ടുവ​രു​ന്ന​ത് ആ​ദ്യ​ത്തെ അ​ണ​പ്പ​ല്ലി​നും മു​ൻ നി​ര​യി​ലെ ഉ​ളി​പ്പ​ല്ലു​ക​ൾ​ക്കു​മി​ട​യി​ൽ ആ​ണ്. ഇ​ത് വ​ള​രെ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​തു എ​ല്ലു​ക​ൾ​ക്കു കൂ​ടു​ത​ൽ ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​തും ആ​ണ്.

ജുവനൈൽ പെരിയോ ഡൊൺടൈറ്റിസ്(ജനറലൈസ്ഡ്)
പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന സ​മ​യ​ത്ത് ഉ​ണ്ടാ​ക്കു​ന്ന ഈ ​പ്ര​ശ്നം ചെ​റു​പ്പ​ക്കാ​രി​ലും ക​ണ്ടു​വ​രു​ന്നു. എ​ല്ലാ പ​ല്ലു​ക​ളു​ടെ​യും അ​ടി​യി​ലു​ള്ള എ​ല്ലു​ക​ളെ​യും ലി​ഗ​മെ​ന്‍റി​നെ​യും ഇ​തു ബാ​ധി​ച്ചു കാ​ണു​ന്നു.

ചി​കി​ൽ​സ
-തു​ട​ക്ക​ത്തി​ൽ ക​ണ്ടു​പി​ടി​ച്ചാ​ൽ മ​രു​ന്നു​ക​ളി​ൽ ഇ​ത് ത​ട​ഞ്ഞു നി​ർ​ത്താ​ൻ ആ​കും.

- ഫ്ളാ​പ്പ് സ​ർ​ജ​റി ന​ട​ത്തി പ്ര​ശ്ന​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കാ​ൻ സാ​ധി​ക്കും.

- ചി​കി​ൽ​സ ചെ​യ്ത​തി​നു ശേ​ഷ​മു​ള്ള പ​രി​ര​ക്ഷ വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല) ഫോണ്‍ 9447219903
drvinod@dentalmulamoottil.com
www.dentalmulamoottil.com