പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്
Monday, July 23, 2018 3:17 PM IST
വി​വി​ധ​ത​രം ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു മു​ഖ്യ​കാ​ര​ണമാണ് പുകവലി. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ൾ ദു​ർ​ബ​ല​മാ​കു​ന്ന​തി​നും അ​വ​യി​ൽ ര​ക്തം ക​ട്ടപി​ടി​ക്കാ​നു​മു​ള്ള സാ​ധ്യ​ത (സ്ട്രോ​ക്ക്സാ​ധ്യ​ത)കൂടും.. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ന്നു. ന്യു​മോ​ണി​യ, ആ​സ്ത്്മ, ക്ഷ​യം തു​ട​ങ്ങി​യ ശ്വാ​സ​കോ​ശരോഗങ്ങൾക്കു ​വർധിച്ച സാ​ധ്യ​ത.

പുകവലി: പഠനങ്ങൾ പറയുന്നത്-

* സി​ഗ​ര​റ്റി​ൽ 599 രാ​സ​ഘ​ട​കങ്ങൾ. സി​ഗ​ര​റ്റ് പു​ക​യി​ൽ 4000 ൽ​പ​രം രാ​സ​വ​സ്തു​ക്ക​ൾ. ഇ​തി​ൽ 69 എ​ണ്ണം കാ​ൻ​സ​റി​നി​ട​യാ​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ൾ.
* പ്രാ​യ​മാ​യ​വ​രി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ടൈ​പ്പ് 2 പ്ര​മേ​ഹ​വും പു​ക​വ​ലി​യും തമ്മി​ൽ ബ​ന്ധ​മു​ണ്ട്.
* പു​ക​വ​ലി സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.
* പു​ക​വ​ലി പു​രു​ഷന്മ​ാരു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​യ്ക്കു​ന്ന​ു.

സ്ത്രീകൾ പുകവലിച്ചാൽ

സ്ത്രീക​ളി​ൽ പു​ക​വ​ലി വ​ർ​ധി​ക്കു​ന്ന​താ​യി പഠനങ്ങൾ. 20 വ​ർ​ഷം മു​ന്പു​ള്ള ക​ണ​ക്കു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ സ്ത്രീ​ക​ളി​ലെ ശ്വാ​സ​കോ​ശ അ​ർ​ബു​ദ നി​ര​ക്കി​ലെ വ​ർ​ധ​ന ഏ​ക​ദേ​ശം 30 ഇ​രട്ടി​യി​ല​ധി​കം.


* ലൈ​റ്റ് സി​ഗ​ര​റ്റ്, സി​ഗ​ര​റ്റ്സ് ഫോ​ർ ലേ​ഡീ​സ് എ​ന്നി​ങ്ങ​നെ അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലെ​ന്ന പ​ര​സ്യ​ങ്ങ​ളോ​ടെ സ്ത്രീ​ക​ളെ ല​ക്ഷ്യ​മാ​ക്കി​യും സി​ഗ​ര​റ്റ് ബ്രാ​ൻ​ഡു​ക​ൾ (ഇ ​സി​ഗ​ര​റ്റും- ​ഇ​ല​ക്്ട്രോ​ണി​ക് സി​ഗ​ര​റ്റ് - ഉൾപ്പെടെ) വി​പ​ണി​യി​ലു​ണ്ട്.

പുകവലിയും കാൻസറും

കാ​ൻ​സ​റു​ക​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന ജീ​നു​ക​ളു​ടെ നാ​ശ​ത്തി​നു പു​ക​വ​ലി കാ​ര​ണ​മാ​കു​ന്നു.
* അ​തി​ജീ​വ​ന സാ​ധ്യ​ത ഏ​റ്റ​വും കു​റ​വു​ള്ള കാ​ൻ​സ​റു​ക​ളി​ലൊ​ന്നാ​ണ് ശ്വാ​സ​കോ​ശ അ​ർ​ബു​ദം. കാ​ൻ​സ​ർ മ​ര​ണ​ങ്ങ​ളു​ടെ മു​ഖ്യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നും.
* സ്വ​ന​പേ​ട​കം, ഈ​സോ​ഫേ​ഗ​സ്, വാ​യ, തൊ​ണ്ട. ശ്വാ​സ​കോ​ശ​ങ്ങ​ൾ, മൂ​ത്രാ​ശ​യം, പാ​ൻ​ക്രി​യാ​സ്, വൃ​ക്ക​ക​ൾ, ക​ര​ൾ, ആ​മാ​ശ​യം, കു​ട​ൽ, സെ​ർ​വി​ക്സ്, അണ്ഡാ​ശ​യം, മൂ​ക്ക്, സൈ​ന​സ് എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ൾ
* ചി​ല​ത​രം ര​ക്താ​ർ​ബു​ദ​ങ്ങ​ൾ