പൈ​ൽ​സ് - പ​റ​യാ​തി​രു​ന്നി​ട്ടെ​ന്ത്?
Friday, March 1, 2019 2:18 PM IST
പു​തി​യ ത​ല​മു​റ​യു​ടെ ഭ​ക്ഷ​ണരീ​തി​യു​ടെ അ​ന​ന്ത​ര ​ഫ​ല​മ്മാ​യി വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗ​മാ​ണു പൈ​ൽ​സ്. ര​ണ്ടാ​യി​ര​ത്തി പ​തി​നേ​ഴി​ൽ രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ് ന​ട​ത്തി​യ ഒ​രു പ​ഠ​നം പ​റ​യു​ന്ന​ത് ഇ​ന്ത്യ​യി​ൽ നാ​ലു കോ​ടി​യി​ല​ധി​കം പൈ​ൽ​സ് രോ​ഗി​ക​ൾ ഉ​ണ്ടെ​ന്നാ​ണ്.

മ​നു​ഷ്യ​ന്‍റെ വാ​യ മു​ത​ൽ മ​ല​ദ്വാ​രം വ​രെ ഏ​ക​ദേ​ശം ഒ​ന്പ​ത് മീ​റ്റ​ർ നീ​ള​ത്തി​ൽ നീ​ണ്ടു​കി​ട​ക്കു​ന്ന ഒ​രു കു​ഴ​ലാ​ണു ദ​ഹ​നേ​ന്ദ്രി​യം. നാം ​അ​ക​ത്തോ​ട്ടെ​ന്ത് നി​ക്ഷേ​പി​ക്കു​ന്നു​വൊ അ​തി​ൽ നി​ന്നു പോ​ഷ​ണം വ​ലി​ച്ചെ​ടു​ത്ത ശേ​ഷം ബാ​ക്കി​യു​ള്ള​തി​നെ മ​ലദ്വാ​ര​ത്തി​ലൂ​ടെ പു​റന്ത​ള്ളു​ന്ന​താ​ണു ശ​രീ​ര​ത്തി​ന്‍റെ ജോ​ലി. നാം അ​ക​ത്തേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ദോ​ഷ​മ​നു​സ​രി​ച്ചാ​ണു വി​സ​ർ​ജ്ജ​ന​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ൾ.

ജീ​വി​തശൈ​ലീ​രോ​ഗ​ങ്ങ​ളു​ടെ​യും കാ​ലി​ക രോ​ഗ​ങ്ങ​ളു​ടെ​യും ഒ​ര​ടി​സ്ഥാ​നം ശ​രീ​ര​ത്തി​ലെ വി​സ​ർ​ജ്ജ​ന അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന അ​പാ​ക​ത​യാ​ണെ​ന്നു പ​റ​യാം. നാ​മെ​ന്തു വി​ഷം ക​ഴി​ച്ചാ​ലും ശ​രീ​ര​ത്തി​ന് അ​തി​നെ പു​റ​ത്താ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ൽ ശരീര​ത്തി​നു വ​ലി​യ ത​ക​രാ​റു സം​ഭ​വി​ക്കി​ല്ല. മ​ലം, മൂ​ത്രം, വി​യ​ർ​പ്പ്, മാ​സ​മു​റ ഇ​വ​യി​ലേ​തിലെങ്കി​ലും ത​ക​രാ​റു​ണ്ടെ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണം. ഏ​റെ താ​മ​സി​യാ​തെ നി​ങ്ങ​ൾ രോ​ഗി​യാ​യിത്തീരാം.

പൈ​ൽ​സ്

മ​ലദ്വാ​ര​ത്തി​ലെ​യും മ​ല​ാശയത്തി​ലെ​യും സി​ര​ക​ൾ വി​ക​സി​ക്കു​ന്ന​തും പി​ന്നെ പൊ​ട്ടി ര​ക്തമൊ​ഴു​കു​ന്ന​തു​മാ​യ അ​വ​സ്ഥ​യാ​ണു പൈ​ൽ​സ്. ഇ​തു മ​ല​ദ്വാ​ര​ത്തി​ന​ക​ത്തു​ മാ​ത്ര​മു​ള്ള രീ​തി​യി​ലും പു​റ​ത്തേ​ക്കു ത​ള്ളു​ന്ന രീ​തി​യി​ലും വ​രാം.

അ​ക​ത്തു​മാ​ത്ര​മു​ള്ള​വ​യി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​മെ​ങ്കി​ലും വേ​ദ​ന കു​റ​വാ​യി​രി​ക്കും. അ​വി​ടെ നാ​ഡി​ക​ൾ കു​റ​വാ​യ​താ​ണു വേ​ദ​ന കു​റ​യാ​ൻ കാ​ര​ണം. പ​ല ​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഈ ​ര​ക്ത​ക്കുഴ​ലു​ക​ൾ വീ​ർ​ക്കാം. പു​റ​ത്തേ​ക്കു​ത​ള്ളു​ന്ന പൈ​ൽ​സ് ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ത​നി​യേ അ​ക​ത്തേ​ക്കു പോ​കു​മെ​ങ്കി​ലും പി​ന്നീ​ട് വി​ര​ലു കൊ​ണ്ട് ത​ള്ളി അ​ക​ത്താ​ക്കേ​ണ്ടി​വ​രാം. പി​ന്നെ അ​തും സാ​ധ്യ​മ​ല്ലാ​തെ വ​രാം.ര​ക്തം വ​രു​ക​യോ പൊ​ട്ടാ​ത്തതോ ആയ ത​ര​വു​മു​ണ്ട്.

ല​ക്ഷ​ണ​ങ്ങ​ൾ

വേ​ദ​ന​യോ​ടെ​യോ അ​ല്ലാ​തെ​യോ മ​ല​ത്തോ​ടൊ​പ്പം ര​ക്തം പോ​കു​ക, ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ക. മ​ല​ദ്വാ​ര​ത്തി​ൽ വേ​ദ​ന​യും ത​ടി​പ്പും അ​നു​ഭ​വ​പ്പെ​ടു​ക എ​ന്നി​വ​യാ​ണു പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.
വീ​ർ​ത്ത സി​ര​ക​ളി​ലെ ര​ക്തം ക​ട്ട​ിയാ​യാ​ൽ അ​തി​ശ​ക്ത​മാ​യ വേ​ദ​ന വ​രാം.

ആ ​ഭാ​ഗ​ത്തു​നി​ന്നു​ള്ള ര​ക്ത സ്രാവ​മെ​ല്ലാം പൈ​ൽ​സ് ആ​ണെ​ന്നു ധ​രി​ക്ക​രു​ത്, ആ ​ഭാ​ഗ​ത്തു​ണ്ടാ​കാ​വു​ന്ന കീ​റ​ലു​ക​ൾ മു​ത​ൽ മ​ലാ​ശ​യ കാൻ​സ​റി​ന്‍റെ വരെ ല​ക്ഷ​ണം ര​ക്ത​സ്രാ​വ​മാ​ണ്. അ​തി​നാ​ൽ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ രോ​ഗം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കൂ.

പ​ല​രും പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ കാ​ണി​ക്കാ​ൻ മ​ടി​ച്ച് ഒ​ടു​വി​ൽ മു​ള്ളു കൊണ്ടെ​ടു​ക്കേ​ണ്ട​ത് തൂ​ന്പ കൊ​ണ്ടെ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​കു​ന്പോ​ൾ ഡോക്ടറുടെ സഹായം തേടി വരാറുണ്ട്. രക്തസ്രാവം കൂ​ടി ത​ല​ക​റ​ക്ക​വും ബോ​ധ​ക്കേ​ടും വി​ള​ർ​ച്ച​യും വ​രു​ന്ന​തു വ​രെ കാ​ത്തി​രി​ക്ക​രു​ത്.

രോ​ഗ​കാ​ര​ണ​ങ്ങ​ൾ

1. ​പാ​രന്പര്യം : മാ​താ​പി​താ​ക്ക​ൾ​ക്ക് പൈ​ൽ​സ് ഉ​ണ്ടെ​ങ്കി​ൽ മ​ക്ക​ൾ​ക്കും വ​രാ​ൻ സ​ധ്യ​ത​യു​ണ്ട്.

2. ​ഗ​ർ​ഭാ​വ​സ്ഥ, അ​മി​ത വ​ണ്ണം, മ​ലബ​ന്ധ​ത്തെ തുടർന്നു
വി​സ​ർ​ജ്ജ​ന​ത്തി​നാ​യ് മു​ക്കു​ന്ന അ​വസ്ഥ, ഭാ​രോ​ദ്വ​ഹ​നം, അ​ടി​വ​യ​റ്റി​ൽ മ​ർ​ദ്ദം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​വ രോ​ഗം വ​രു​ത്തു​ക​യോ രോ​ഗം കൂ​ട്ടു​ക​യോ ചെ​യ്യാം.
3. ​ദീ​ർ​ഘ നേ​രം ഇ​രു​ന്നു ചെയ്യുന്ന ജോ​ലി​ക​ൾ.
4. മ​ല​ദ്വാ​ര​ത്തി​ലൂ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം.
രോ​ഗ​മു​ള്ള​വ​രി​ൽ വ​യ​റി​ള​ക്ക​വും മ​ല​ബ​ന്ധ​വും തു​മ്മ​ലും ചു​മ​യു​മെ​ല്ലാം രോ​ഗം കൂ​ട്ടാ​ൻ കാ​ര​ണ​മാ​ക്കും

ചി​കി​ൽ​സ

രോ​ഗ​കാ​ര​ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു ചി​കി​ൽ​സ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.
* മ​ല​ബ​ന്ധ​മാ​ണു രോ​ഗ​കാ​ര​ണ​മെ​ങ്കി​ൽ നാ​രു​ക​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക. നാ​രു​ക​ൾ എ​ന്നാ​ൽ ച​കി​രി​നാ​രു​പോ​ലു​ള്ള എ​ന്തോ എ​ന്നാ​ണൂ പ​ല​രും ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​ലെ നാ​ര് എ​ന്നാ​ൽ ദ​ഹി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഭ​ക്ഷ​ണ​ഭാ​ഗ​മെ​ന്നേ അ​ർ​ഥ​മു​ള്ളു. വി​സ​ർ​ജി​ക്കാ​ൻ മ​ല​മു​ണ്ടാ​ക​ണം. മാം​സാ​ഹാ​രം ക​ഴി​ക്കു​ന്പോ​ൾ അ​വ ദ​ഹി​ച്ചു​ക​ഴി​ഞ്ഞാ​ൽ ബാ​ക്കി കാ​ര്യ​മാ​യൊ​ന്നും വി​സ​ർ​ജ്ജി​ക്കാ​നു​ണ്ടാ​വി​ല്ല. പ​ച്ച​ക്കറി​ക​ളും ഇ​ല​ക്ക​റി​ക​ളും, ധാ​ന്യ​ങ്ങ​ളുമൊക്കെയാണു ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. മ​ല​ബ​ന്ധ വ​രാ​തി​രി​ക്കും.
* ഒ​രേ ഇ​രി​പ്പി​രി​ക്കാ​തെ ഇ​ട​യ്ക്കൊക്കെ എ​ഴു​ന്നേ​റ്റ് ന​ട​ക്കു​ക. യോ​ഗ ചെ​യ്യു​ക.
* ബാ​ത്ത് റൂ​മി​ൽ പോ​കാ​ൻ തോ​ന്നു​ന്പോ​ൾ പോ​വു​ക. പി​ടി​ച്ചു​വ​യ്ക്ക​ണ്ട.

ഇ​ന്നു​കാ​ണു​ന്ന ബം​ഗാ​ളി കൂ​ലി​ത്തൊഴി​ലാ​ളി​ക​ൾ​ക്കു മു​ൻ​പ് കേ​ര​ള​ത്തി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച​വ​രാ​ണു “്മൂ​ല​ക്കു​രു, അ​ർ​ശ്ശ​സ്, ഭ​ഗ​ന്ദരം’’ ബോ​ർ​ഡി​ൽ കാ​ണു​ന്ന ബം​ഗാ​ളി​ക​ൾ. എ​ല്ലാ നാ​ട്ടി​ലും കാ​ണു​ന്ന ഈ ​വ്യാ​ജന്മാർ​ക്ക​തി​രെ ആ​രും പ​രാ​തി കൊ​ടു​ക്കാ​ത്ത​തി​നാ​ൽ പോ​ലീ​സി​നു കേ​സ് എ​ടു​ക്കാ​നു​മാ​വു​ന്നി​ല്ല. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ഗ്ലൗ​സ് പോ​ലു​മി​ടാ​തെ​യാ​ണ് ഇ​വ​രു​ടെ പ​രി​ശോ​ധ​ന​യും ചി​കി​ൽ​സ​യും. അ​വ​ർ പ​റ​യു​ന്ന പ​ണ​വും കൊ​ടു​ത്ത് അ​വ​രെ​ഴു​തു​ന്ന ഇം​ഗ്ളീ​ഷ് മ​രു​ന്നും വാ​ങ്ങിക്ക​ഴി​ച്ച് മി​ണ്ടാ​തി​രി​ക്കു​ന്ന​വ​ർ ന​മ്മു​ടെ നാ​ട്ടി​ൽ ധാ​രാ​ള​മു​ണ്ട് . താ​ത്കാ​ലി​ക ശ​മ​ന​ത്തി​നു ശേ​ഷം വീ​ണ്ടും രോ​ഗം വ​ന്നാ​ൽ ആ ​സ്ഥ​ല​ത്ത് ആ​ളു​ണ്ടാ​വി​ല്ല. നാ​ടു​വി​ട്ട് മ​റ്റൊ​രി​ട​ത്ത് വേ​റൊ​രു പേ​രി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ടാ​വും. നാ​ണ​ക്കേ​ടു​കൊ​ണ്ട് ആ​രും കേ​സ് കൊ​ടു​ക്കു​ന്നു​മി​ല്ല.

എ​ല്ലാ ചി​കി​ൽ​സാ രീ​തി​യി​ലും മ​രു​ന്നു ചി​കി​ൽ​സ​യു​ണ്ട്. ശ​സ്ത്ര​ക്രി​യ​യും ഫ​ല​പ്ര​ദ​മാ​ണ്. ഏ​തു​ചി​കി​ൽ​സ ചെ​യ്താ​ലും രോ​ഗി​യു​ടെ ജീ​വി​ത​ശൈ​ലി​യി​ലും ഭ​ക്ഷ​ണ​രീ​തി​യി​ലും മാ​റ്റം വ​രു​ത്തി​യി​ല്ല​ങ്കി​ൽ രോ​ഗം വീ​ണ്ടും തി​രി​കെ വ​രാം.

ഹോ​മി​യോ​പ്പ​തി​യി​ൽ രോ​ഗ​കാ​ര​ണ​മ​റി​ഞ്ഞാ​ണു ചി​കി​ൽ​സി​ക്കു​ന്ന​ത്. രോ​ഗം വീ​ണ്ടും വ​രാ​തി​രി​ക്കാ​നു​ള്ള മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​വും ന​ല്കും.

രോ​ഗം കൂ​ടി​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലും സ്ഥി​ര​രോ​ഗി​ക​ളി​ൽ രോ​ഗം ശ​മി​ക്കാ​നും രോ​ഗം വ​രാ​തി​രി​ക്കാ​നും പ്ര​ത്യേ​കം ചി​കി​ൽ​സ​ക​ൾ ല​ഭ്യ​മാ​ണ്.

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
ക​ണ്ണൂ​ർ, മൊ​ബൈ​ൽ 9447689239 :
[email protected]