തി​യ​റ്റ​റു​ക​ളി​ൽ ആ​ളി​ല്ലാ​പ്ര​ദ​ർ​ശ​നം
Friday, April 24, 2020 9:16 AM IST
ഹൗ​സ് ഫു​ള്ളി​ൽ സി​നി​മ​ക​ൾ ഓ​ടേ​ണ്ട ഈ ​അ​വ​ധി​ക്കാ​ല​ത്ത് തി​യ​റ്റ​റു​ക​ളി​ൽ ആ​ളി​ല്ലാ പ്ര​ദ​ർ​ശ​നം. മ​ല​യാ​ള​ത്തി​ലെ​യും ത​മി​ഴി​ലെ​യും സൂ​പ്പ​ർ താ​ര​ങ്ങ​ൾ വെ​ള്ളി​ത്തി​ര​യി​ൽ നി​റ​ഞ്ഞാ​ടു​ന്പോ​ൾ കാ​ണാ​ൻ ആ​ളി​ല്ലെ​ന്നു മാ​ത്രം. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ മാ​ർ​ച്ച് 10ന് ​അ​ട​ച്ചി​ട്ട തി​യ​റ്റ​റു​ക​ളു​ടെ സ്ക്രീ​നി​ന് അ​വ​ധി കൊ​ടു​ത്താ​ൽ ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ൽ തു​റ​ക്കേ​ണ്ടി വ​രി​ല്ല.

ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണു തി​യ​റ്റ​റു​ക​ളി​ൽ ആ​ളി​ല്ലാ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും സി​നി​മ​ക​ൾ കാ​ഴ്ച​ക്കാ​രി​ല്ലാ​തെ പ്ര​ദ​ർ​ശി​പ്പി​ച്ചു വ​രി​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ അ​ട​ച്ചി​ടീ​ൽ തി​യ​റ്റ​റു​ക​ളി​ലെ പ്രോ​ജ​ക്ട​റു​ക​ളെ​യും ശ​ബ്ദ സം​വി​ധാ​ന​ത്തെ​യും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ആ​ളി​ല്ലാ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും യു​എ​ഫ്ഒ സാ​റ്റ​ലൈ​റ്റ് പ്രോ​ജ​ക്ട​റാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സം​കൂ​ടു​ന്പോ​ൾ ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​തു പ്ര​വ​ർ​ത്തി​പ്പി​ക്കും.

ര​ണ്ടു ദി​വ​സം കൂ​ടു​ന്പോ​ഴെ​ങ്കി​ലും സി​നി​മ ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് പ്രോ​ജ​ക്ട​ർ നി​ർ​മി​ക്കു​ന്ന ക​ന്പ​നി​ക​ൾ എ​ല്ലാ തി​യ​റ്റ​റു​ക​ൾ​ക്കും ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ൾ​ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.


പ്രോ​ജ​ക്ട​റു​ക​ൾ വേ​ണ്ട രീ​തി​യി​ൽ പ​രി​പാ​ലി​ക്കു​ന്ന​തോ​ടൊ​പ്പം യു​പി​എ​സ് ചാ​ർ​ജ് ചെ​യ്യു​ക, സ്ക്രീ​ൻ പ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ളും തി​യ​റ്റ​ർ ഉ​ട​മ​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ചി​ല തി​യ​റ്റ​റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ലും മോ​ടി​പി​ടി​പ്പി​ക്ക​ലി​ലു​മാ​ണ്.

തി​യ​റ്റ​ർ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം വൈ​ദ്യു​തി​യു​ടെ ഫി​ക്സ​ഡ് ചാ​ർ​ജ് ആ​റു​മാ​സ​ത്തേ​ക്ക് ഇ​ള​വുചെ​യ്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ​സ്റ്റ​ർ, വി​ഷു, റം​സാ​ൻ എ​ന്നീ ഉ​ത്സ​വ കാ​ല​ങ്ങ​ളും ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന അ​വ​ധി​ക്കാ​ല​വു​മാ​ണ് ലോ​ക്ക് ഡൗ​ണി​ൽ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് പാ​ലാ യൂ​ണി​വേ​ഴ്സ​ൽ, ജോ​സ് തി​യ​റ്റ​റു​ക​ളു​ടെ പ്രൊ​പ്രൈ​റ്റ​ർ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ച് അ​വ​സാ​നം തു​റ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​യി​രി​ക്കും തി​യ​റ്റ​റു​ക​ൾ.

ജിബിൻ കുര്യൻ
ചിത്രം: അനൂപ് ടോം