കൊറോണക്കാലത്ത് ഹൃദയങ്ങളെ തൊട്ടു സന്യാസിനിമാര്‍ പാടുന്നു...
Wednesday, May 6, 2020 10:54 AM IST
കൊ​റോ​ണ​ക്കാ​ല​ത്തു സം​ഗീ​തം ആ​ശ്വാ​സ​മാ​ണ്, പ്ര​തീ​ക്ഷ​യാ​ണ്. സ​ന്യാ​സി​നി​ക​ളു​ടെ പ്രാ​ര്‍​ഥ​നാ​പൂ​ര്‍​ണ​മാ​യ ഈ​ണ​വും നാ​ദ​വും കൂ​ടി​യാ​കു​മ്പോ​ള്‍ പാ​ട്ട് ഹൃ​ദ​യ​ങ്ങ​ളി​ല്‍ തൊ​ടും. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​എം​സി, എ​സ്ഡി ജ​ന​റ​ലേ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ വീ​ഡി​യോ ഗാ​ന​ങ്ങ​ള്‍ യു ​ട്യൂ​ബി​ല്‍ ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു.

ഗോ ​ഗോ ഗോ ​എ​വേ കൊ​റോ​ണ, ഗോ ​എ​വേ ഫ്രം ​അ​സ്, ഗോ ​എ​വേ ഫ്രം ​ദി​സ് വേ​ള്‍​ഡ്, ആ​ന്‍​ഡ് ലെ​റ്റ് മീ ​ബീ ഫ്രീ... ​എ​ന്നാ​രം​ഭി​ക്കു​ന്ന ഇം​ഗ്ലീ​ഷ് ഗാ​ന​മാ​ണു സി​എം​സി സ​ന്യാ​സി​നി​ക​ള്‍ ഒ​രു​ക്കി​യ​ത്. കൊ​റോ​ണ​യു​ടെ വി​പ​ത്തു​ക​ള്‍ ഇ​ല്ലാ​താ​യി സ​ന്തോ​ഷ​ത്തി​ന്‍റെ പു​തു​ലോ​ക​ത്തി​നാ​യു​ള്ള പ്രാ​ര്‍​ഥ​ന​യാ​ണു വ​രി​ക​ളി​ലെ ഉ​ള്ള​ട​ക്കം.

സി​സ്റ്റ​ര്‍ അ​ക്വി​ന​യാ​ണു വ​രി​ക​ളെ​ഴു​തി ഈ​ണ​മി​ട്ട​ത്. നാ​ഗ​ലാ​ന്‍​ഡ് സ്വ​ദേ​ശി​നി​യാ​യ സി​സ്റ്റ​റി​നൊ​പ്പം സി​സ്റ്റ​ര്‍ ജെ​യ്‌​സി, സി​സ്റ്റ​ര്‍ മ​രി​യ ആ​ന്‍റോ, സി​സ്റ്റ​ര്‍ ഗ്ലോ​റി മ​രി​യ, സി​സ്റ്റ​ര്‍ ജി​സ് മ​രി​യ, സി​സ്റ്റ​ര്‍ ഹി​ത, സി​സ്റ്റ​ര്‍ ജെ​സ്മി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു ഗാ​നം ആ​ല​പി​ച്ചു. പ​ന്ത്ര​ണ്ടു പ്രോ​വി​ന്‍​സു​ക​ളി​ല്‍ നി​ന്നു​ള്ള ഈ ​സ​ന്യാ​സി​നി​മാ​ര്‍ ആ​ലു​വ​യി​ലെ സി​എം​സി മൗ​ണ്ട് കാ​ര്‍​മ​ല്‍ ജ​ന​റ​ലേ​റ്റി​ലാ​ണു സേ​വ​നം ചെ​യ്യു​ന്ന​ത്.

ലോ​ക്ക് ഡൗ​ണ്‍ ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചു ജ​ന​റ​ലേ​റ്റി​ലാ​യി​രു​ന്നു ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി സ​ന്യാ​സി​നി​ക​ള്‍ മാ​സ്‌​കു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തും ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കു​ന്ന​തു​മെ​ല്ലാം ഗാ​ന​ത്തി​ല്‍ ദൃ​ശ്യ​ങ്ങ​ളാ​വു​ന്നു​ണ്ട്.



മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ സി​ബി​യും ക​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ആ​നി ഡേ​വി​സും മ​റ്റു കൗ​ണ്‍​സി​ല​ര്‍​മാ​രും സം​ഗീ​ത​സം​രം​ഭ​ത്തി​നു പി​ന്തു​ണ​യാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സി​എം​സി വി​ഷ​ന്‍ ഏ​പ്രി​ല്‍ 25നു ​യു ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ഗാ​നം ഇ​തി​ന​കം 1.30 ല​ക്ഷം പേ​ര്‍ ക​ണ്ടു​ക​ഴി​ഞ്ഞു.


എ​ന്‍ ദൈ​വ​മേ നീ ​എ​ന്നും, എ​ന്‍ സ​ഹാ​യ​ക​ന്‍, എ​ന്‍ ദു​ഖ​ങ്ങ​ളെ​ല്ലാം മാ​റ്റു​ന്ന​വ​ന്‍, ക​രു​ണാ​മ​യ​ന​ല്ലോ ദൈ​വം എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണു അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​ര്‍ (എ​സ്ഡി) സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ പ്രോ​വി​ന്‍​സു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ചേ​ര്‍​ന്നു പാ​ടി​യ​ത്. പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ കാ​ല​ത്തു വേ​ദ​നി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യും വെ​ളി​ച്ച​മാ​യും ദൈ​വ​ത്തെ വി​ളി​ച്ചു പാ​ടു​ന്ന​താ​ണു ഗാ​ന​ത്തി​ന്‍റെ വ​രി​ക​ള്‍.‌

ശാ​സ്ത്രീ​യ​സം​ഗീ​ത ക​ച്ചേ​രി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സി​സ്റ്റ​ര്‍ റി​ന്‍​സി അ​ല്‍​ഫോ​ന്‍​സാ​ണു ഗാ​ന​മെ​ഴു​തി ഈ​ണ​മി​ട്ട​ത്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ആ​റു പ്രോ​വി​ന്‍​സു​ക​ളി​ലും ത​മി​ഴ്‌​നാ​ട് മി​ഷ​ന്‍ റീ​ജ​ണി​ല്‍ നി​ന്നു​മു​ള്ള സ​ന്യാ​സി​നി​ക​ളാ​ണ് അ​ത​തു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു പാ​ട്ടി​ന്‍റെ വ​രി​ക​ള്‍ പാ​ടി​യ​ത്.

സി​സ്റ്റ​ര്‍ തെ​രേ​സ് തു​മ്പ​ശേ​രി, സി​സ്റ്റ​ര്‍ റോ​സി​യ, സി​സ്റ്റ​ര്‍ നീ​തു സ്‌​ക​റി​യ, സി​സ്റ്റ​ര്‍ ഷി​യോ​ണ, സി​സ്റ്റ​ര്‍ വി​ന​യ, സി​സ്റ്റ​ര്‍ ഗ്രേ​സ്മി, സി​സ്റ്റ​ര്‍ നി​യ തെ​രേ​സ, സി​സ്റ്റ​ര്‍ റി​ന്‍​സി അ​ല്‍​ഫോ​ന്‍​സ്, സി​സ്റ്റ​ര്‍ ക്ലെ​യ​ര്‍ ടോം, ​സി​സ്റ്റ​ര്‍ ലി​സ് ജോ​സ്, എ​ന്നി​വ​രാ​ണു പാ​ട്ടു​കാ​ര്‍.



ഫാ. ​ജേ​ക്ക​ബ് കോ​റോ​ത്ത് എ​ഡി​റ്റിം​ഗ് ന​ട​ത്തി. എ​സ്ഡി മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ റെ​യ്‌​സി, സി​സ്റ്റ​ര്‍ അ​മ​ല, സി​സ്റ്റ​ര്‍ ആ​ല്‍​ഫി, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ്രോ​ത്സാ​ഹ​ന​മാ​യി. എ​സ്ഡി മീ​ഡി​യ ഇ​ന്ന​ലെ യു​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ഒ​രു​ദി​വ​സം കൊ​ണ്ട് ആ​യി​ര​ങ്ങ​ള്‍ കേ​ട്ടു.