അ​രി​കെ...
Thursday, May 7, 2020 6:12 PM IST
അ​ട​ച്ചി​ട്ട ത​ന്‍റെ മു​റി​യി​ൽ തു​റന്നുവ​ച്ച ലാ​പ്ടോ​പ് ക​മ്പ്യൂട്ട​റിനു മു​ന്നി​ൽ വി​കാ​രാ​ധീ​ന​നാ​യി അ​യാ​ളിരുന്നു... മു​ഴു​സ്ക്രീ​നി​ൽ തെ​ളി​ഞ്ഞു​മ​റ​യു​ന്ന ​ഹൃ​ദ​യ​ഭേ​ദ​ക​ങ്ങ​ളാ​യ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ഇ​ടയ്ക്കിടെ ഈ​റ​ന​ണി​ഞ്ഞ ആ ​മി​ഴി​യി​ണ​ക​ൾ ഇ​മ​ചി​മ്മാ​തെ പ​ര​തി​ന​ടന്നു... മു​ഖ​ത്ത് ന​ല്ല ഉ​റ​ക്ക​ക്ഷീ​ണം. ക​ഴി​ഞ്ഞ കുറേ ​മ​ണി​ക്കൂ​റു​ക​ളി​ലെ മ​നോ​വ്യ​ഥ​ക​ൾ അ​യാ​ളു​ടെ മാ​ന​സി​ക​നി​ല ത​ന്നെ ത​ക​ർ​ത്തിരുന്നു... പി​ന്നെ​ങ്ങ​നെ​യു​റ​ങ്ങാ​ൻ...?

പു​റ​ത്ത് സൈ​റ​ണ്‍ മു​ഴ​ക്കി​ക്കൊ​ണ്ട് പ​ര​ക്കം പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​ലയ്ക്കാത്ത ശ​ബ്ദം. ചി​ല​തി​ലെ ഉ​ച്ച​ഭാ​ഷി​ണി​ക​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ വ​ക പൊ​തു​ജ​ന​ങ്ങ​ൾക്കു ന​ല്കുന്ന ജാ​ഗ്ര​താ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ കേ​ൾ​ക്കാം. അ​വി​ടെ ഉ​ത്ഭ​വി​ച്ച കൊ​റോ​ണ എ​ന്ന മാ​ര​ക​മാ​യ പ​ക​ർ​ച്ച​വ്യാ​ധി പ​ര​ത്തി​യ പേ​ടി​യു​ടെ പി​ടി​യി​ലാ​ണ് ആ ​നാ​ടും മെ​ക്കാ​വോ ന​ഗ​ര​വും. അ​തു​മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ ടെ ​എ​ണ്ണം നാ​ൾക്കുനാ​ൾ ഏ​റി​വ​രി​ക​യു​മാ​ണ്. ആ​യ​തി​നാ​ൽ, കുറ​ച്ചു​കാ​ല​ത്തേക്ക് ജ​ന​ങ്ങ​ൾ വി​ദേ​ശ​യാ​ത്ര​ക​ൾ ക​ഴി​വ​തും ഒ​ഴി​വാ​ക്കാ​നാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​പ​ദേ​ശം.

അ​ഥ​വാ, അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി രാ​ജ്യ​ത്തിനു വെ​ളി​യി​ൽ സ​ഞ്ച​രി​ക്കേ​ണ്ടി​വന്ന​വ​ർ ക​ർ​ശ​ന​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന​കൾക്കും, അ​വ​ർ ചെ​ന്നി​റ​ങ്ങു​ന്ന​യി​ട​ങ്ങ​ളി​ൽ ആ​ഴ്ച​ക​ളോ​ളം മാ​റ്റി​പ്പാ​ർ​പ്പി​ക്ക​പ്പെ​ട്ട അ​വ​സ്ഥ​യി​ലു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾക്കും വി​ധേ​യ​രാ​കേ​ണ്ടി വ​ന്ന വ​ല്ലാ​ത്ത ഒ​ര​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ലരും അ​ത്യാ​വ​ശ്യ​യാ​ത്ര​ക​ൾ പോ​ലും ഒ​ഴി​വാക്കുകയാ​ണ്.

ബാ​ഹ്യ​മാ​യ ബ​ഹ​ള​ങ്ങ​ൾ​ക്കൊന്നും ചെ​വി​കൊ​ടു​ക്കാ​തെ അ​യാ​ൾ കമ്പ്യൂട്ട​ർ സ്ക്രീ​നി​ലേക്കു മാ​ത്രം മി​ഴി ന​ട്ടിരുന്നു.. സ​മ​യം വൈകുന്നേ​രം അ​ഞ്ചു​മ​ണി. ഇ​പ്പോ​ൾ ത​ന്‍റെ ജന്മനാ​ട്ടി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഏ​താ​ണ്ട് ​ര​ണ്ട​ര​മ​ണി സ​മ​യം. വീ​ട്ടി​ൽ​നിന്നും താ​ൻ കാ​ത​ങ്ങ​ൾ അ​ക​ലെ​യാ​ണെ​ങ്കി​ലും അ​വി​ടു​ത്തെ കാ​ഴ്ച​ക​ളെ​ല്ലാം ത​ത്സ​മ​യം അ​രി​കെ​യെ​ന്ന​പോ​ലെ സ്ക്രീ​നി​ൽ കാ​ണാ​നെ​ങ്കി​ലും ക​ഴി​യുന്നുണ്ട​ല്ലോ എ​ന്ന ആ​ശ്വാ​സം.

വീ​ടും മു​റ്റ​വു​മെ​ല്ലാം ജ​ന​നി​ബി​ഢ​മാ​ണ്. വന്ന​വരും പോകുന്ന​വരുമാ​യി അ​നേ​കം പേരുണ്ട്. കൂ​ടു​ത​ലും സു​പ​രി​ചി​ത​ർ. ചി​ലരുടെ ​കൈ​ക​ളി​ൽ പു​ഷ്പ​ച​ക്ര​ങ്ങ​ളും പൂ​ച്ചെ​ണ്ടു​ക​ളും. മ​രി​ച്ച​വ​ർക്കുവേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​ക​ളും പാ​ട്ടു​ക​ളും​കൊ​ണ്ട് മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷം. അ​തി​നി​ട​യി​ലും "ഇ​ള​യ മോ​ന് മാ​ത്രം എ​ത്താ​ൻ പ​റ്റാ​തെ​പോ​യ​ല്ലോ, ക​ഷ്ടം...’ എന്നുള്ള ആരുടെ​യൊ​ക്കെ​യോ പ​രി​ഭ​വ​ങ്ങ​ൾ... ​

വെ​ള്ള​വി​രി​ച്ച പ​ന്ത​ലിനു ന​ടു​വി​ൽ നീ​ണ്ട മേ​ശ​മേ​ൽ ​ശ്വേ​ത​പ്പൂ​ക്ക​ൾ​കൊ​ണ്ട് അ​ലം​കൃ​ത​മാ​യ പെ​ട്ടി​യി​ൽ ശു​ഭ്ര​വ​സ്ത്ര​ങ്ങ​ളാ​ൽ പൊ​തി​യ​പ്പെ​ട്ട് മ​യ​ങ്ങു​ന്ന ത​ന്‍റെ എ​ല്ലാ​മാ​യ അ​മ്മ... അ​പ്പ​ന്‍റെ മ​ര​ണ​ശേ​ഷം സ്വ​ന്ത​മെന്നു പ​റ​യാനും കാ​ണാ​ൻ കൊ​തി​ക്കാനും ത​നി​ക്ക് ആ​കെ​യു​ണ്ടാ​യിരുന്ന ​മു​ഖം...​വ​ല്ല​പ്പോ​ഴാ​ണെ​ങ്കി​ലും ഉ​ത്സാ​ഹ​ത്തോ​ടേ വീ​ട്ടി​ൽ ചെ​ല്ലാനുണ്ടാ​യിരുന്ന ​ഒ​രേ​യൊരു കാ​ര​ണം...​അ​വ​ളി​പ്പോ​ൾ ഓ​ർ​മ​യാ​യി മാ​റി​ക്കൊ​ണ്ടി​രിക്കുക​യാ​ണ്...

​ര​ണ്ടു വ​ർ​ഷ​ങ്ങ​ൾക്കു മു​ന്പ് "അ​മ്മാ, ഞാ​നി​നി ചൈ​ന​യി​ലേക്കു പോ​വാ..’ എ​ന്ന് നി​യ​മ​നം കി​ട്ടി​യ ശേ​ഷം ക​ട്ടി​ലി​ന​രി​കി​ലിരുന്ന് അ​റി​യി​ച്ച​പ്പോ​ൾ "​അ​ത് പു​റം​രാ​ജ്യ​മ​ല്ലേ…​അ​ത്ര​യും ദൂ​രെ​യൊ​ക്കെ പോ​ണോ, കുഞ്ഞേ... ​എ​നിക്ക് വ​യ​സും വ​ല്ലാ​യ്മ​യു​മൊ​ക്കെ​യാ​യി... ​പെ​ട്ടെ​ന്നൊന്നു കാ​ണ​ണോന്നു തോ​ന്നി​യാൽ....?’ എന്നു​ള്ള അ​വ​ളു​ടെ പാ​തി വി​ഴു​ങ്ങി​യ പ​ത​റി​യ ചോ​ദ്യം അ​യാ​ളു​ടെ കാ​തോ​ര​ങ്ങ​ളി​ൽ മു​ഴ​ങ്ങി.

നേ​രാ, വേ​ണ​മെ​ങ്കി​ൽ ഇ​ങ്ങ​നെ​യൊരു സാ​ഹ​സം അന്ന് ​ഒ​ഴി​വാ​ക്കാ​മാ​യിരുന്നു.. പ​ക്ഷേ, അ​ധി​കാ​രി​ക​ളോ​ടു പ​റ്റി​ല്ല എ​ന്നൊന്നും പ​റ​യാ​ൻ തോ​ന്നി​യേ​യി​ല്ല. അ​ല്ല, അ​ങ്ങ​നെ​യൊ​ക്കെ പ​റ​യാ​ൻ തു​ട​ങ്ങി​യാ​ൽ പി​ന്നെ താ​ൻ സ്വ​ന്തം കൈ​പ്പ​ട​യി​ൽ എ​ഴു​തി​വാ​യി​ച്ച് ഒ​പ്പു​വ​ച്ചു ന​ല്കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കൊ​ക്കെ എ​ന്തു വി​ല?... ചി​ന്ത​ക​ൾ അ​ങ്ങ​നെ പ​ല​തും ച​ങ്കിനുള്ളി​ൽ ചേ​ക്കേ​റാ​ൻ തി​ടു​ക്കം കൂ​ട്ടി...

അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ ഇ​ട​വ​ക​വി​കാ​രി​യും കൂ​ട്ടരും ഓ​ർ​മ​ക​ളി​ൽ​നിന്നും അ​യാ​ളെ പെ​ട്ടെന്നു ത​ട്ടി​യു​ണ​ർ​ത്തി. പ്രാ​ർ​ഥ​ന​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ അ​യാ​ളു​ടെ മി​ഴി​ക​ൾ ന​ന​ഞ്ഞു. ത​നി​ക്കാ​യിരുന്നി​ല്ലേ അ​തി​ന്‍റെ​യൊ​ക്കെ അ​വ​കാ​ശം...? ത​ന്‍റെ അ​സാ​ന്നി​ധ്യം ഇ​പ്പോ​ൾ അ​വി​ടെ തീ​ർ​ത്തി​രിക്കുന്ന വ​ലി​യ ശൂ​ന്യ​ത അ​യാ​ളു​ടെ ഹൃ​ദ​യ​ത്തെ വ​ല്ലാ​തെ ഭാ​ര​പ്പെ​ടു​ത്തി. അ​ന്ത്യ​ചും​ബ​ന​മ​ർ​പ്പി​ക്കാ​ൻ ഓ​രോരുത്ത​രാ​യി എ​ത്തുന്നു... ​ക​ര​യു​ന്ന ചി​ല ക​ണ്ണു​ക​ൾ...​വി​തു​ന്പു​ന്ന ചി​ല ചു​ണ്ടു​ക​ൾ.... അ​വരുടെ​യൊ​ക്കെ ദൃ​ഷ്ടി​ക​ൾ വെ​റു​തേ​യാ​ണെ​ങ്കി​ലും ഇ​നി​യു​മാ​രെ​യോ തി​ര​യുന്നുണ്ടോ....?


ത​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി അ​രി​കി​ലു​ണ്ടാ​കേ​ണ്ടി​യിരുന്ന ​ആ​രെ​യോ ഒ​രാ​ളെ അ​വ​ർ​ക്ക​വി​ടെ ന​ഷ്ട​പ്പെ​ടുന്നു​ണ്ടോ..? ഉ​ണ്ട്... തീ​ർ​ച്ച​യാ​യും....​അ​തു ത​നി​ക്കേ മ​നസി​ലാ​കൂ...​ ത​നിക്കു മാ​ത്രം... അ​തെ, എ​ല്ലാ​വ​ർക്കും ഒ​ടു​വി​ലാ​യി ആ ​മാ​തൃ​ക​വി​ളി​ൽ മു​ത്ത​മേ​കേ​ണ്ട​വ​നാ​യ താ​ൻ മാ​ത്രം അ​വി​ടെ​യി​ല്ല..! തു​ട​ർ​ന്ന്, മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​കൊ​ണ്ട് പ​ള്ളി​യി​ലേക്കു​ള്ള വി​ലാ​പ​യാ​ത്ര... ​ദേ​വാ​ല​യ​ത്തി​ലെ​യും സെ​മി​ത്തേ​രി​യി​ലെ​യും ശേ​ഷ​ക​ർ​മ​ങ്ങ​ളും പ്രാ​ർ​ത്ഥ​ന​ക​ളും... ​ഒ​ടു​വി​ൽ... ​ശ​വ​പ്പെ​ട്ടി​യു​ടെ മൂ​ടി അ​വ​ളു​ടെ മു​ഖം മെ​ല്ലെ മ​റ​ച്ചു. ആ ​അ​മ്മ​മു​ഖം അ​വ​സാ​ന​മാ​യി ഒരു​വ​ട്ടം കൂ​ടി കാ​ണാ​ൻ അ​യാ​ൾ സ്ക്രീ​നി​ലേക്കു ത​ന്‍റെ മു​ഖം ചേ​ർ​ത്തു​പി​ടി​ച്ചു. ആ​റ​ടി മ​ണ്‍കുഴി​യി​ലേക്ക് താ​ഴ്ന്നു​പോകുന്ന അ​മ്മ​യെ​ന്ന ആ ​അ​മു​ല്യ ഓ​ർ​മക്ക് നി​റ​ന​യ​ന​ങ്ങ​ൾ​കൊ​ണ്ട് അ​യാ​ൾ യാ​ത്രാ​മൊ​ഴി ചൊ​ല്ലി...

"ജോ​ജോ അ​ച്ചാ...’, ആ​രോ വെ​ളി​യി​ൽ​നിന്നു വി​ളി​ച്ചു. മ​റു​പ​ടിക്കു കാ​ത്തു​നി​ല്ക്കാ​തെ വാ​തി​ൽ തു​റന്നു വ​ന്ന​ത് സ​ഹ​വൈ​ദി​ക​ൻ സി​ജോ ആ​യിരുന്നു. അ​വ​രിരുവരും ​ഒരുമി​ച്ചാ​ണ് പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ ​വ്യാ​ളി​യു​ടെ നാ​ട്ടി​ലെ​ത്തി​യ​ത്. "വ​രൂ... അ​ട​ക്കൊ​ക്കെ ക​ഴി​ഞ്ഞി​ല്ലേ..? ഇ​നി വ​ന്ന് എ​ന്തെ​ങ്കി​ലും ക​ഴി​ക്ക്...​ അ​മ്മ മ​രി​ച്ച​പ്പോ​ൾ തു​ട​ങ്ങി ര​ണ്ടു ദി​വ​സ​മാ​യി​ല്ലേ ഇ​ത്തി​രി വെ​ള്ളം പോ​ലും കുടി​ച്ചി​ട്ട്...? തോ​ളി​ൽ ത​ലോ​ടി​ക്കൊ​ണ്ടു​ള്ള സു​ഹൃ​ത്തി​ന്‍റെ സാ​ന്ത്വ​നം...

"താ​ങ്ക്യു...​അ​ച്ച​ൻ പൊയ്ക്കോ, ​ഞാ​ൻ വ​ന്നോ​ളാം... ​അ​തിനു​മു​ന്പു കുർ​ബാ​ന​യ​ർ​പ്പി​ക്ക​ണം... ​അ​മ്മ​യു​ടെ ആ​ത്മ​ശാ​ന്തിക്കുവേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണം...​' പ​തി​ഞ്ഞ സ്വ​ര​ത്തി​ൽ അ​യാ​ൾ പ​റ​ഞ്ഞു.
മൃ​ത​സം​സ്കാ​ര​ശു​ശ്രൂ​ഷ​യു​ടെ നേ​ർ​ക്കാ​ഴ്ച​ക​ൾ ത​ത്സ​മ​യം ത​നിക്കു കാ​ണാ​ൻ വീ​ഡി​യോ സം​വി​ധാ​ന​മൊ​രുക്കി​യ നാ​ട്ടി​ലെ കൂ​ട്ടു​കാ​രനു ന​ന്ദി​പ​റ​ഞ്ഞി​ട്ട് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ വി​റ​യാ​ർ​ന്ന വി​ര​ൽ​ത്തു​ന്പു​ക​ൾ​കൊ​ണ്ട് അ​യാ​ൾ കുറി​ച്ചു: "​എ​ന്‍റെ അ​മ്മ ഇ​നി​യി​ല്ല... വ​ലി​യ ഒരു ​ക​ർ​ഷ​കകുടും​ബ​ത്തി​ലേക്ക് എ​ന്‍റെ അ​പ്പ​ൻ അ​വ​ളെ ക​ല്യാ​ണം ക​ഴി​ച്ചു​കൊ​ണ്ടു​വ​ന്ന​പ്പോ​ൾ അ​വ​ൾ വ​ള​രെ ചെ​റു​പ്പ​മാ​യിരുന്നി​രി​ക്ക​ണം... ​ജോ​ലി​ഭാ​രം മൂ​ലം അ​വ​ൾ പ​ല​ത​വ​ണ ത​ല​ചു​റ്റി വീ​ണി​ട്ടു​ണ്ട്. എ​ന്നി​ട്ടും, അ​വ​ൾ വ​ലി​യൊരു കുടും​ബ​ത്തി​ന്‍റെ നാ​ഥ​യാ​യി...

പ​ത്തു വ​ർ​ഷ​ങ്ങ​ൾക്കുമു​ന്പു ത​ന്‍റെ ഭ​ർ​ത്താ​വ് സ്വ​ർ​ഗത്തി​ലേക്ക് വാ​സം മാ​റ്റി​യ നാ​ൾ​വ​രെ അ​യാ​ളു​ടെ നി​ഴ​ലാ​യി കൂ​ടെ ന​ടക്കുന്ന​ത് അ​വ​ൾ​ക്കൊരു ഹ​ര​മാ​യിരുന്നു... അ​തിനു​ശേ​ഷം മാ​ത്ര​മേ അ​വ​ൾ സ്വ​ന്തം തീരു​മാ​ന​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും പ​റ​യു​ന്ന​താ​യി ഞാ​ൻ കേ​ട്ടി​ട്ടു​ള്ളൂ... ​ക​ഴി​ഞ്ഞ മൂന്നു​വ​ർ​ഷ​ങ്ങ​ളാ​യി അ​വ​ൾ കി​ട​പ്പി​ലാ​യിരുന്നു...അ​വ​ൾ​ക്കൊരു പ​രാ​തി​യു​മി​ല്ലാ​യിരുന്നു... ത​ന്‍റെ ഓ​ർ​മ​ശ​ക്തി കുറ​ഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ഴും "കാ​ണാ​ൻ വ​ന്നോ​ർ​ക്കൊ​ക്കെ ക​ഴി​ക്കാ​ൻ എ​ന്തെ​ങ്കി​ലും കൊ​ടു​ത്തോ...?’ എ​ന്നാ​യിരുന്നു അ​വ​ൾ അ​ന്വേ​ഷി​ച്ചിരുന്ന​ത്.

വി​ട​ചൊ​ല്ലാ​ൻ അ​വ​ളു​ടെ അ​രി​കി​ലെ​ത്താ​ൻ എ​നി​ക്കാ​യി​ല്ല... ​ദൂ​ര​വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രിക്കുന്ന കൊ​റോ​ണ സം​ബ​ന്ധ​മാ​യ യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നെ അ​തി​നനു​വ​ദി​ച്ചി​ല്ല... ​പ​ക്ഷേ... ​അ​വ​ൾ​ക്ക​റി​യാം...​ അ​ക​ലെ​യാ​ണെ​ങ്കി​ലും ഞാ​ൻ അ​വ​ളു​ടെ അ​രി​കെ​യു​ണ്ടെ​ന്ന്... Dearest amma..... farewell..... kisses.... I miss you...’

​ക​ര​ഞ്ഞു​ണ​ങ്ങി​യ മു​ഖം ക​ഴു​കി​ത്തു​ട​ച്ച്, കുർ​ബാ​നക്കുപ്പാ​യ​ങ്ങ​ള​ണി​ഞ്ഞ് അ​യാ​ൾ അ​ടു​ത്തു​ള്ള ചാ​പ്പ​ലി​ലെ അ​ൾ​ത്താ​ര​യി​ലേക്കു ന​ടന്നു.. കമ്പ്യൂട്ട​റി​ന്‍റെ കീ​ബോ​ർ​ഡി​ൽ വീ​ണ ക​ണ്ണീ​ർ​ക​ണ​ങ്ങ​ൾ ഒരു ​തീ​രാ​നൊ​ന്പ​രം ക​ണ​ക്കെ അ​പ്പോ​ഴും ഉ​ണ​ങ്ങാ​തെ കി​ടന്നു.

ഫാ. ​തോ​മ​സ് പാ​ട്ട​ത്തി​ൽ​ചി​റ സിഎംഎ​ഫ്