തുരങ്കം വഴി പുറത്തേക്ക്!
Monday, March 29, 2021 2:04 PM IST
മയക്കുമരുന്നായ "കൊ​​​​ക്കെ​​​​യ്ൻ' ആ​​​​യി​​​​രു​​​​ന്നു എ​​​​ൽ ചാ​​​​പ്പോ​​​​യു​​​​ടെ ഇ​​​​ഷ്ട​​​​വ​​​​സ്തു. അ​​​​ത​​​​യാ​​​​ൾ മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ ത​​​​ന്‍റെ സ​​​​ങ്കേ​​​​ത​​​​ത്തി​​​​ൽ നി​​​​ർ​​​​ബാ​​​​ധം നി​​​​ർ​​​​മി​​​​ച്ചു.

ട​​​​ൺ​​​​ക​​​​ണ​​​​ക്കി​​​​ന് കൊക്കെയ്ൻ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ മ​​​​ണ്ണി​​​​ലേ​​​​ക്കു ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്തു സന്പ ത്തു കൊയ്തു. കൊ​​​​ക്കെ​​​​യ്നു പു​​​​റ​​​​മേ ഹെ​​​​റോ​​​​യി​​​​ൻ, മെ​​​​ത്താം​​​​ഫി​​​​റ്റ​​​​മി​​​​ൻ, മ​​​​രി​​​​ജു​​​​വാ​​​​ന തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ മൊ​​​​ത്ത​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​വും എ​​​​ൽ ചാ​​​​പ്പോ​​​​യു​​​​ടെ കു​​​​ത്ത​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി പ​​​​രി​​​​ശീ​​​​ല​​​​നം സി​​​​ദ്ധി​​​​ച്ച ഷൂ​​​​ട്ട​​​​ർ​​​​മാ​​​​ർ അ​​​​ട​​​​ങ്ങു​​​​ന്ന ചാ​​​​പ്പോ​​​​യു​​​​ടെ കൊ​​​​ല​​​​യാ​​​​ളി സം​​​​ഘം നൂ​​​​റു​​​​ക്ക​​​​ണ​​​​ക്കിനു കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളും ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും നട ത്തി. ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോകലും പീ​​​​ഡി​​​​പ്പി​​​​ക്ക​​​​ലും മ​​​​റ്റു​​​​മാ​​​​യി മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു സാ​​​​മ്രാ​​​​ജ്യ​​​​ത്തെ ഭീതി യിലും വരുതിയിലും നിർത്താൻ ഇയാൾക്കു കഴിഞ്ഞു.

ഏ​​​​തു ജ​​​​യി​​​​ലും ചാ​​​​ടും

1993ൽ ​​​​ക​​​​ർ​​​​ദി​​​​നാ​​​​ൾ പോ​​​​സ​​​​ദാ​​​​സ് ഒ​​​​കാം​​​​പോ​​​​യെ വ​​​​ധി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി എ​​​​ൽ ചാ​​​​പ്പോ അ​​​​റ​​​​സ്റ്റി​​​​ലാ​​​​വു​​​​ന്ന​​​​തും ഇ​​​​രു​​​​പ​​​​തു​​​​ വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട് അ​​​​ക​​​​ത്താ​​​​കു​​​​ന്ന​​​​തും. എ​​​​ട്ടു​​​​ വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ഴേ​​​​ക്കും എ​​​​ൽ ചാ​​​​പ്പോ പു​​​​റ​​​​ത്തു ചാ​​​​ടി. 2001ൽ ​​​​മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ പ്ലൂ​​​​വ​​​​ന്‍റ ഗ്രാ​​​​ൻ​​​​ഡെ എ​​​​ന്ന അ​​​​തി​​​​സു​​​​ര​​​​ക്ഷി​​​​ത ജ​​​​യി​​​​ലി​​​​നു​​​​ള്ളി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു ലോ​​​​ൺ​​​​ഡ്രി കാ​​​​ർ​​​​ട്ടി​​​​നു​​​​ള്ളി​​​​ൽ ഒ​​​​ളി​​​​ച്ചി​​​​രു​​​​ന്നാ​​​​ണ് എ​​​​ൽ ചാ​​​​പ്പോ ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.

ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ തു​​​​ര​​​​ങ്കം

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം 2014ൽ ​​​​എ​​​​ൽ ചാ​​​​പ്പോ വീ​​​​ണ്ടും പി​​​​ടി​​​​യി​​​​ലാ​​​​യി. മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ അ​​​​ൽ​​​​ട്ടി​​​​പ്ലേ​​​​നോ ഹൈ ​​​​സെ​​​​ക്യൂ​​​​രി​​​​റ്റി ജ​​​​യി​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്ത​​​​വ​​​​ണ എ​​​​ൽ ചാ​​​​പ്പോ​​​​യെ പാ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. സെ​​​​ക്യൂ​​​​രി​​​​റ്റി കൂ​​​​ടു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു ജ​​​​യി​​​​ൽചാ​​​​ട്ട​​​​ത്തി​​​​നു​​​​ള്ള വി​​​​ദ​​​​ഗ്ധ​​​​മാ​​​​യ പ്ലാ​​​​നു​​​​ക​​​​ളും എ​​​​ൽ ചാ​​​​പ്പോ ത​​​​യാ​​​​റാ​​​​ക്കി ​​​​പോ​​​​ന്നു.


ഇ​​​​ത്ത​​​​വ​​​​ണ ജ​​​​യി​​​​ലി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന് ഒ​​​​രു സ്ഥ​​​​ലം അ​​​​യാ​​​​ളു​​​​ടെ മ​​​​ക്ക​​​​ൾ വി​​​​ല​​​​യ്ക്കു​​​​വാ​​​​ങ്ങി. എ​​​​ന്നി​​​​ട്ട് അ​​​​വി​​​​ടെ ഒ​​​​രു കെ​​​​ട്ടി​​​​ടം പ​​​​ണി​​​​യാ​​​​ൻ തു​​​​ട​​​​ങ്ങി. ജ​​​​യി​​​​ലി​​​​നു​​​​ള്ളി​​​​ൽ എ​​​​ൽ ചാ​​​​പ്പോ കി​​​​ട​​​​ക്കു​​​​ന്ന സെ​​​​ല്ലി​​​​നു​​​​ള്ളി​​​​ലേ​​​​ക്ക് ഒ​​​​രു ജി​​​​പി​​​​എ​​​​സ് ഉ​​​​ള്ള വാ​​​​ച്ച് ര​​​​ഹ​​​​സ്യ​​​​മാ​​​​യി കൊ​​​​ടു​​​​ത്ത​​​​യ​​​​ച്ചു. ആ ​​​​വാ​​​​ച്ചി​​​​ലെ ജി​​​​പി​​​​എ​​​​സ് ലൊ​​​​ക്കേ​​​​ഷ​​​​ൻ മ​​​​ന​​​​സി​​​​ലാ​​​​ക്കി കെ​​​​ട്ടി​​​​ടം പ​​​​ണി​​​​യു​​​​ന്ന സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നു ജ​​​​യി​​​​ലി​​​​ൽ ചാ​​​​പ്പോ കി​​​​ട​​​​ക്കു​​​​ന്ന സെ​​​​ല്ലി​​​​ന്‍റെ ചു​​​​വ​​​​ട്ടി​​​​ൽ എ​​​​ത്തു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ഒ​​​​രു തു​​​​ര​​​​ങ്കം നി​​​​ർ​​​​മി​​​​ച്ചു.

അന്പരപ്പിച്ച്

കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​തെ​​​​ല്ലാം ചെ​​​​യ്ത​​​​ത്. ന​​​​ല്ല ശ​​​​ബ്ദ​​​​ത്തി​​​​ൽ കെ​​​​ട്ടി​​​​ട​​​​നി​​​​ർ​​​​മാ​​​​ണ യ​​​​ന്ത്ര​​​​ങ്ങ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ തു​​​​ര​​​​ങ്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന്‍റെ ശ​​​​ബ്ദം ജ​​​​യി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നാ​​​​യി​​​​ല്ല. തു​​​​ര​​​​ങ്ക​​​​ത്തി​​​​ൽ ഉ​​​​ട​​​​നീ​​​​ളം ലൈ​​​​റ്റു​​​​ക​​​​ളും വെ​​​​ന്‍റി​​​​ലേ​​​​ഷ​​​​നും ഒ​​​​ക്കെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ആ ​​​​തു​​​​ര​​​​ങ്ക​​​​ത്തി​​​​ലൂ​​​​ടെ പോ​​​​കാ​​​​ൻ ക​​​​ണ​​​​ക്കാ​​​​ക്കി രൂ​​​​പ​​​​മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ കു​​​​ഞ്ഞു മോ​​​​ട്ടോ​​​​ർ​​​​ ബൈ​​​​ക്കും ഉ​​​​ണ്ടാ​​​​ക്കി. ഇ​​​​തി​​​​ൽ ക​​​​യ​​​​റി​​​​യാ​​​​ണ് എ​​​​ൽ ചാ​​​​പ്പോ ഇ​​​​ത്ത​​​​വ​​​​ണ ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.
എ​​​​ത്ര ത​​​​വ​​​​ണ പി​​​​ടി​​​​ച്ചു ജ​​​​യി​​​​ലി​​​​ന​​​​ക​​​​ത്ത് ഇ​​​​ട്ടാ​​​​ലും അ​​​​വി​​​​ടു​​​​ന്നെ​​​​ല്ലാം വ​​​​ള​​​​രെ വി​​​​ദ​​​​ഗ്ധ​​​​മാ​​​​യി എ​​​​ൽ ചാ​​​​പ്പോ പു​​​​റ​​​​ത്തു ചാ​​​​ടും. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ അത്ത​​​​വ​​​​ണ എ​​​​ൽ ചാ​​​​പ്പോ​​​​യെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​പ്പോ​​​​ൾ മെ​​​​ക്സി​​​​ക്കോ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ഒ​​​​രു കാ​​​​ര്യം ചെ​​​​യ്തു.
(തുടരും).