നാടുവിറപ്പിച്ച കാലിയ
Friday, May 7, 2021 3:32 PM IST
ദി​വ​സ​ങ്ങ​ൾ നീ​ണ്ട ഒ​പ്പ​റേ​ഷ​നി​ൽ അ​ധോ​ലോ​ക​സം​ഘ​ത്തി​ന്‍റെ അ​ടി​വേ​രി​ള​കി. സം​ഘ​ങ്ങ​ളി​ലെ പ​ല കൊ​ടും​ക്രി​മി​ന​ലു​ക​ളും പോ​ലീ​സ് വ​ല​യി​ലാ​യി. ചെ​റു​പ്പ​ക്കാ​രാ​യി​രു​ന്നു ഈ ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളി​ൽ ഏ​റെ​യും.

ഇ​വ​രി​ൽ​നി​ന്നു ല​ഹ​രി​ക​ട​ത്ത്, പെ​ൺ​വാ​ണി​ഭം, ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലെ വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​ണു പോ​ലീ​സി​നു ല​ഭി​ച്ച​ത്.

ഇ​വ​ർ ജ​യി​ലി​ൽ

മ​ഞ്ചേ​ശ്വ​രം ക​ട​മ്പാ​ർ അ​ടു​ക്ക​ത്തു​ഗു​രി മി​യാ പാ​ദു അ​ബ്ദു​ൾ റ​ഹിം (23), അ​ടു​ക്ക​ത്ത് ഗു​രി മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ് (25), മീ​ഞ്ച വി​ല്ലേ​ജ് കു​ന്ത​ഡ്ക്ക കാ​ലെ​ച്ചാ​പ്പു ഫ​യാ​സ് എ​ന്ന കൂ​വ ഫ​യാ​സ് (30), മ​ങ്ങ​ൾ​പ്പാ​ടി കൊ​ട്ട ഹൗ​സി​ൽ അ​ബ്ദു​ൾ ല​ത്തീ​ഫ് (32), മ​ങ്ങ​ൾ​പാ​ടി ബെ​ത്തെ​ല അ​ബ്ദു​ൾ ഷ​ബീ​ർ എ​ന്ന ഷെ​ബി (35), മ​ഞ്ചേ​ശ്വ​രം മീ​ത്ത ന​ടു​ക്ക സ​ജ്ജാ​ഫ് എ​ന്ന സ​ജ്ജാ​ദ് (35), മി​യാ പാ​ദു ബെ​ജ​ങ്ക​ള മു​ഹ​മ്മ​ദ് ഷാ​ക്കി​ർ (26), മീ​ൻ​ഞ്ച മ​ജ്ബ​യി​ൽ എം.​എം.​ക്വാ​ർ​ട്ടേ​ജി​ൽ ഇ​ബ്രാ​ഹിം മു​നാ​സ് (21), പു​ത്തി​ഗെ സീ​താം​ഗോ​ളി ഫൈ​സ​ൽ എ​ന്ന ട​യ​ർ ഫൈ​സ​ൽ (32), ക​ട​മ്പാ​ർ മോ​ർ​ത്ത​ന ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​സ്ക്ക​ർ (23), മ​ഞ്ചേ​ശ്വ​രം കു​മ്പ​ടാ​ജെ മ​ർ​പ്പാ​ക്ക ഹൗ​സി​ൽ മു​ഹ​മ്മ​ദ് ഷി​ഹാ​ബ് (23), മ​ഞ്ചേ​ശ്വ​രം നീ​ർ​ച്ചാ​ൽ സ​ബി​ത മ​ൻ​സി​ലി​ൽ ബ​ദ​റു​ദീ​ൻ (32), കു​മ്പ​ള അ​രി​ക്കാ​ടി പി.​കെ ന​ഗ​റി​ൽ അ​ബൂ​ബ​ക്ക​ർ ഷെ​ഫീ​ഖ് (28), ക​യ്യാ​ർ അ​റ്റ ഗോ​ലി ഹ​മീ​ദ് എ​ന്ന ഗു​ജി​രി അ​മ്മി എ​ന്ന അ​റ്റ ഗോ​ളി അ​മ്മി (28) എ​ന്നി​വ​രാ​ണ് കേ​ര​ള- ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ൽ ജ​യി​ലി​ലാ​യ​ത്.

ന​ടു​റോ​ഡി​ലെ കൊ​ല

ഡി​വൈ​എ​സ്പി സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട​തി​യി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു. വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഈ ​സം​ഘ​ത്തി​നു ബ​ന്ധ​മു​ള്ള​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ഓ​പ്പ​റേ​ഷ​ൻ ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ല്ലാം ക​ന​ത്ത കാ​വ​ലി​ൽ കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.


മം​ഗ​ളൂ​രു ബി.​സി റോ​ഡി​ൽ വ​ച്ചാ​ണ് കാ​ലി​യ റ​ഫീ​ഖ് എ​ന്ന അ​ധോ​ലോ​ക നേ​താ​വ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ള്ള​യും കൊ​ല​പാ​ത​ക​ങ്ങ​ളും​കൊ​ണ്ട് ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം മം​ഗ​ളൂ​രു - കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​യെ വി​റ​പ്പി​ച്ച ക്രി​മി​നി​ൽ ജീ​വി​ത​ത്തി​നാ​ണ് അ​ന്നു തി​ര​ശീ​ല വീ​ണ​ത്. ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യി കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, പി​ടി​ച്ചു​പ​റി, ഗു​ണ്ടാ ആ​ക്ര​മ​ണം, സ്പി​രി​റ്റ് ക​ട​ത്ത്, ക​വ​ർ​ച്ചാ തു​ട​ങ്ങി അ​ൻ​പ​തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ടു​മ്പോ​ൾ കാ​ലി​യ.

ജീ​വ​ൻ ന​ഷ്ട​മാ​യ യാ​ത്ര

കാ​സ​ർ​ഗോ​ഡു​നി​ന്നു മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് കാ​ലി​യ റ​ഫീ​ഖ് എ​ന്ന റ​ഫീ​ഖ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. കാ​സ​ർ​ഗോ​ഡ്- ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കു​പ്ര​സി​ദ്ധ​നാ​യ ഈ ​ഗു​ണ്ട തോ​ക്കു​ക​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളും വാ​ങ്ങാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു മും​ബൈ​യി​ലേ​ക്കു പു​റ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം തൊ​ട്ടു പി​ന്നി​ലു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ൽ തി​ക​ഞ്ഞ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് റ​ഫീ​ഖ് ഒ​രോ ചു​വ​ടും മു​ന്പോ​ട്ടു വ​ച്ചി​രു​ന്ന​ത്. എ​ന്നി​ട്ടും അ​യാ​ൾ കൊ​ല്ല​പ്പെ​ട്ടു.
(തു​ട​രും)

തയാറാക്കിയത് : നവാസ് മേത്തർ