ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍: കഷണ്ടിക്ക് ഒരേയൊരു ശാശ്വത പരിഹാരം!
Friday, August 3, 2018 12:04 PM IST
യുവാക്കള്‍ മുതല്‍ വയോധികര്‍ വരെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഷണ്ടി. ആധുനിക കാലത്ത് ജീവിതശൈലിയില്‍ വന്ന മാറ്റം മൂലം പ്രായഭേദമെന്യേ യുവാക്കളും മധ്യവയസ്‌കരുമെല്ലാം കഷണ്ടിക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. മുടി കൊഴിച്ചിലാണ് ക്രമേണ കഷണ്ടിയിലേക്ക് നയിക്കുന്നത്. വിവിധ കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചില്‍ ഉണ്ടാകാം. കുടുംബ പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം, ഹെയര്‍ സ്റ്റൈല്‍ & ട്രീറ്റ്മെന്റ്, മാനസിക സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ് തുടങ്ങിയവ മുടി കൊഴിച്ചിലിനു കാരണമാകുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്, ഹോര്‍മോണിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലം ഉണ്ടാകുന്ന കഷണ്ടി ആണ്. അകാല കഷണ്ടി പലരുടെയും ആത്മവിശ്വാസത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നം ആയിക്കൊണ്ടിരിക്കുന്നു. എന്താണ് കഷണ്ടിക്ക് ശാശ്വത പരിഹാരം?

എന്താണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍?

കഷണ്ടിക്ക് ആധുനിക വൈദ്യശാസ്ത്രം വാഗ്ദാനം ചെയ്യുന്ന ശാശ്വത പരിഹാരമാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍. എന്താണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നു നോക്കാം. തലയില്‍ മുടി ഉള്ള ഭാഗത്തു (ഡോണര്‍ സൈറ്റ്) നിന്നും താരതമ്യേന കുറവുള്ള ഭാഗത്തേക്ക് (റെസിപ്പിയന്റ് സൈറ്റ്) മുടി പറിച്ചു നടുന്ന ശസ്ത്രക്രിയ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍.
ജനിതകമായി കഷണ്ടിയെ പ്രതിരോധിക്കാന്‍ കഴിവുള്ള ഘടനയോടു കൂടിയ ഹെയര്‍ ഫോളിക്യൂളുകള്‍ ആണ് ഇങ്ങനെ പറിച്ചു നടുന്നത്. ഇവ മിക്കവാറും തലയുടെ പുറകില്‍ നിന്നോ ഇരു വശങ്ങളില്‍ നിന്നോ ആയിരിക്കും എടുക്കുന്നത്. ഇങ്ങനെ നട്ട് പിടിപ്പിക്കുന്ന ഹെയര്‍ ഫോളിക്യൂളുകളില്‍ നിന്നും പുതിയ മുടി വളര്‍ന്ന് 8 മാസങ്ങള്‍ക്കകം സ്വാഭാവികമായ രീതിയില്‍ ആകുന്നു. താടി, മീശ, പുരികങ്ങള്‍ എന്നിവയുടെ ട്രാന്‍സ്പ്ലാന്റേഷനും പുനര്‍നിര്‍മാണത്തിനും ഈ രീതി ഉപയോഗിക്കാവുന്നതാണ്.

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്റെ ദൈര്‍ഘ്യം കഷണ്ടിയുടെ ഗ്രേഡ് അനുസരിച്ചു ഓരോരുത്തരിലും വ്യത്യസ്തം ആയിരിക്കും ഇവയില്‍ 3 മുതല്‍ 4 വരെയുള്ള ഗ്രേഡുകാര്‍ക്കു 1 ദിവസവും 5 മുതല്‍ 7 വരെ ഉള്ളവര്‍ക്ക് 2 ദിവസവും വേണ്ടിവന്നേക്കാം (1 ദിവസം 8 മണിക്കൂര്‍ എന്ന കണക്കില്‍).



ഡയറക്ട് എക്സ്ട്രാക്ഷന്‍ എന്നറിയപ്പെടുന്ന ഫോളിക്കുലാര്‍ യൂണിറ്റ് എക്സ്ട്രാക്ഷന്‍ (FUE) ഹെയര്‍ ട്രാന്‍സ്പ്ലാന്റ് രീതിയില്‍ ഡോണര്‍ സൈറ്റില്‍ നിന്ന് ഫോളിക്കുലാര്‍ യൂണിറ്റുകള്‍ ഓരോന്നായി എടുക്കുകയും അത് റെസിപ്പിയന്റ് സൈറ്റില്‍ നട്ടു പിടിപ്പിക്കുകയും ചെയ്യുന്നു. തുന്നലുകളോ കലകളോ (Stitches & Scars) അവശേഷിപ്പിക്കാത്തതും വേദനയില്ലാത്തതുമായ പ്രക്രിയയാണിത്. ഇതിന് ദൂഷ്യഫലങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. ട്രാന്‍സ്പ്ലാന്റേഷന് ശേഷം മൂന്നു മാസത്തിനുള്ളില്‍ പുതിയ മുടി വളര്‍ന്നു തുടങ്ങും. 8 മാസത്തിനുള്ളില്‍ മുടി വളര്‍ന്നു സ്വാഭാവിക appearance കിട്ടുന്നു.


ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനു ശേഷം

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനു ശേഷം വീണ്ടും മുടി കൊഴിച്ചില്‍ അനുഭവപ്പെടുമോ എന്ന് പലരും ആശങ്കപ്പെട്ടേക്കാം. ഇല്ല എന്നാണുത്തരം. ട്രാന്‍സ്പ്ലാന്റ് ചെയ്ത ഹെയര്‍ ഫോളിക്കില്‍ ജനിതകമായി കഷണ്ടിയെ പ്രതിരോധിക്കുന്ന ഘടന ഉള്ളതായതുകൊണ്ട് അവ കൊഴിഞ്ഞു പോകില്ല. എന്നാല്‍ ചില ആളുകള്‍ക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് ഷേശം താത്കാലികമായ മുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇതു തികച്ചും സാധാരണമാണ്. മുടി കൊഴിഞ്ഞ അതെ ഫോളിക്യൂളില്‍ നിന്നും പുതിയ മുടി വീണ്ടും വളരുന്നതാണ്.
ഹെയര്‍ ട്രാന്‍്സ്പ്ലാന്റേഷനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശമായി സര്‍ജന്‍ നിങ്ങളോട് സംസാരിക്കും. അവയില്‍ ചിലത് ഇവയാണ്. സ്‌കാല്‍പ് ഉണങ്ങുന്നതു വരെ പുകവലി ഒഴിവാക്കുക, ട്രാന്‍സ്പ്ലാന്റേഷന് ശേഷം 10 ദിവസം വരെ തല കഴുകുവാനോ, വെയിലേല്‍ക്കുവാനോ, ഹെല്‍മെറ്റ് ധരിക്കുവാനോ പാടില്ല, ട്രാന്‍്സ്പ്ലാന്റ് ചെയ്ത ഭാഗങ്ങളില്‍ പൊറ്റ പിടിക്കാന്‍ സാധ്യത ഉണ്ട്. ഇവ പൊളിക്കുവാനോ ചീകുവാനോ പാടില്ല. ഒരാഴ്ചക്ക് ശേഷം ഇവ തനിയെ വിട്ടുപോകുന്നതാണ്. സ്‌കാല്‍പ് ഉണങ്ങുന്നതു വരെ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് അഭികാമ്യം

ഹെയര്‍ ഓ ക്രാഫ്റ്റ്

കേരളത്തിലെ പ്രമുഖ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ ആയ ഹെയര്‍ ഓ ക്രാഫ്റ്റ് 2006 മുതല്‍ വിവിധ മേഖലകളിലുള്ള അനേകം ആളുകള്‍ക്ക് മുടി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കി വരുന്നു. സെന്സിഗ്രാഫ്റ്റ് ഹെയര്‍ ഫിക്സിംഗ്, പി. ആര്‍. പി. ട്രീറ്റ്മെന്റ്, മൈക്രോ സ്‌കാല്‍പ്പ് പിഗ്മെന്റേഷന്‍, സ്ത്രീകള്‍ക്കുള്ള ഹെയര്‍ എക്സ്റ്റെന്‍ഷന്‍ തുടങ്ങി മറ്റനവധി സേവനങ്ങളും ഹെയര്‍ ഓ ക്രാഫ്റ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:http://www.hairocraft.com
ശാഖകള്‍: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍
ഫോണ്‍: 91 43 43 43 00