പദശുദ്ധികോശം
പദശുദ്ധികോശം
ഡോ. ഡേവിസ് സേവ്യർ
പേ​ജ്: 584, വി​ല: 590/ ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം
ഫോൺ: 9447536240

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ഡേ​വി​സ് സേ​വ്യ​ർ ര​ചി​ച്ച പ​ദ​ശു​ദ്ധി കോ​ശ​ത്തി​ന്‍റെ പ​രി​ഷ്ക​രി​ച്ച നാ​ലാം പ​തി​പ്പ് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഡോ. ​എം. ലീ​ലാ​വ​തി ടീ​ച്ച​ർ എ​ഴു​തി​യ അ​വ​താ​രി​ക​യെ ആ​ശ്ര​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഗു​ണ​ക​ര​മാ​യ മ​റ്റൊ​രു മാ​ർ​ഗ​മു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല. "അ​തു​കൊ​ണ്ട് അ​മ്മ​മൊ​ഴി​യോ​ടു സ്നേ​ഹ​വും ആ​ദ​ര​വു​മു​ള്ള ആ​ർ​ക്കും ഈ ​ശ​ബ്ദ​കോ​ശം അ​ർ​ഥകോ​ശം ത​ന്നെ​യാ​യി​രി​ക്കും. ഈ ​വി​ശി​ഷ്ട ഗ്ര​ന്ഥം പ​ദ​പ്ര​യോ​ഗ​ങ്ങ​ളി​ലെ തെ​റ്റും ശ​രി​യും വ്യ​ക്ത​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു മ​ഹോ​ദ്യ​മ​മാ​ണ്.

വെ​റു​തെ ഇ​ന്ന​തു തെ​റ്റ് ഇ​ന്ന​തു ശ​രി എ​ന്നു പ​റ​ഞ്ഞു​പോ​വു​ക​യ​ല്ല. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​യ​മ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യും പ്ര​തി​പാ​ദ​നം ര​സ​ക​ര​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്നു. സം​സ്കൃ​ത​ത്തി​ലു​ള്ള പാ​ണ്ഡി​ത്യ​വും മ​ല​യാ​ള​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കൃ​തി​ക​ളു​ടെ വാ​യ​ന​യി​ലു​ള്ള വൈ​പു​ല്യ​വും ഭാ​ഷാ​ശാ​സ്ത്രം, വ്യാ​ക​ര​ണം മു​ത​ലാ​യ വി​ജ്ഞാ​ന വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​ഴ​മേ​റി​യ അ​റി​വും ഈ ​കൃ​തി​യെ മ​റ്റെ​ല്ലാ സ​മാ​നാ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​ക്കു​ക മാ​ത്ര​മ​ല്ല അ​വ​യെ​ക്കാ​ളെ​ല്ലാം ഉ​യ​ർ​ന്ന വി​താ​ന​ത്തി​ലെ​ത്തി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു.


ക​ഥ​യും നോ​വ​ലും വാ​യി​ച്ചു ര​സി​ക്കും​പോ​ലെ ഈ ​കൃ​തി വാ​യി​ച്ചു ര​സി​ക്കാം എ​ന്ന​താ​ണ് ഈ ​കൃ​തി​യി​ലെ പ്ര​തി​പാ​ദ​ന​ശൈ​ലി​യു​ടെ ഏ​റ്റ​വും വ​ലി​യ മി​ക​വ്. മൂ​ന്നു കൊ​ല്ല​ത്തി​നു​ള്ളി​ൽ മൂ​ന്നു പ​തി​പ്പു​ക​ളു​ണ്ടാ​യ​ത് ഇ​തി​ന്‍റെ മ​ഹി​മ​യ്ക്കും മ​ഹി​മ തി​രി​ച്ച​റി​യാ​ൻ മ​ല​യാ​ള മ​ക്ക​ൾ​ക്കു​ള്ള ക​ഴി​വി​നും തെ​ളി​വാ​ണ്.