സെ​ന്‍റ് പാ​ട്രി​ക്കി​ന്‍റെ തി​രു​നാ​ളും ചി​ല നോ​ന്പു​കാ​ല ചി​ന്ത​ക​ളും
സെ​ന്‍റ് പാ​ട്രി​ക്കി​ന്‍റെ തി​രു​നാ​ളും ചി​ല നോ​ന്പു​കാ​ല ചി​ന്ത​ക​ളും
ആ​ഗോ​ള​ക്രൈ​സ്ത​വ​രു​ടെ ഉ​പ​വാ​സം, പ്രാ​ർ​ഥ​ന, അ​നു​ര​ഞ്ജ​നം, പ​രി​ത്യാ​ഗം എ​ന്നി​വ​യു​ടെ കാ​ല​ഘ​ട്ട​മാ​യ വ​ലി​യ​നോ​ന്പി​നി​ട​യി​ൽ എ​ല്ലാ​വ​ർ​ഷ​വും നി​ശ്ചി​ത​തി​യ​തി​ക​ളി​ൽ വ​രു​ന്ന മൂ​ന്നുì പ്ര​ധാ​ന​പ്പെ​ട്ട തി​രു​നാ​ളു​ക​ളാ​യ വി​ശു​ദ്ധ പാ​ട്രി​ക്കി​ന്‍റെ പെ​രു​നാ​ൾ (മാ​ർ​ച്ച് 17), വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ (മാ​ർ​ച്ച് 19), മാ​താ​വി​ന്‍റെ വ​ച​നി​പ്പു​തി​രു​നാ​ൾ (Feast of Annunciation മാ​ർ​ച്ച് 25) എ​ന്നി​വ.

ഇ​വ​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത് സെ​ന്‍റ് പാ​ട്രി​ക്കി​ന്‍റെ തി​രു​നാ​ളാ​ണ്. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലും, യൂ​റോ​പ്പി​ലും, ഓ​സ്ട്രേ​ലി​യാ​യി​ലും ഒ​രു ന​ല്ല വി​ഭാ​ഗം ക്രൈ​സ്ത​വ​ർ പ്ര​ത്യേ​കി​ച്ച് കു​ടി​യേ​റ്റ​ക​ത്തോ​ലി​ക്ക​ർ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കു​ന്ന തി​രു​നാ​ളാ​യ അ​യ​ർ​ല​ൻ​ഡി​ന്‍റെ അ​പ്പ​സ്തോ​ല​ൻ, രാ​ജ്യ​സം​ര​ക്ഷ​ക​ൻ എ​ന്നൊ​ക്കെ അ​റി​യ​പ്പെ​ടു​ന്ന വി​ശു​ദ്ധ പാ​ട്രി​ക്കി​ന്‍റെ തി​രു​നാ​ൾ.

കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ൽ എ​ല്ലാ​വ​ർ​ഷ​വും ഡി​സം​ബ​ർ, ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ൾ ഉ​ൽ​സ​വ​ങ്ങ​ളു​ടെ​യും, പ​ള്ളി​പ്പെ​രു​നാ​ളു​ക​ളു​ടെ​യും കാ​ല​മാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ക്രി​സ്മ​സ്, പു​തു​വ​ർ​ഷം എ​ന്നി​വ​യെ​തു​ട​ർ​ന്ന് രാ​ക്ക​ളി​പെ​രു​നാ​ൾ
(പാ​ലാ), പി​ണ്ടി​ക്കു​ത്തി​പ്പെ​രു​നാ​ൾ (ഇ​രി​ഞ്ഞാ​ലç​ട), വി. ​ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ്
(മാ​ന്നാ​നം), വി. ​സെ​ബ​സ്റ്റ്യാ​നോ​സ് (അ​ർ​ത്തു​ങ്ക​ൽ, അ​തി​ര​ന്പു​ഴ, കാ​ഞ്ഞൂ​ർ, വേ​ളി)
തി ​നാ​ളു​ക​ൾ, മൂ​ന്നു​നോ​യ​ന്പ്, ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് എ​ന്നി​വ ഒ​ന്നൊ​ന്നാ​യി പെ​രു​നാ​ൾ
ആ​ഘോ​ഷ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ക്കും. ഫെ​ബ്രു​വ​രി​മാ​സം പ​കു​തി​ക​ഴി​ഞ്ഞാ​ൽ​പ്പി​ന്നെ
ആ​ഗോ​ള​ക്രൈ​സ്ത​വ​രു​ടെ വ​ലി​യ​നോ​ന്പ് ആ​രം​ഭി​ക്കു​ക​യാ​യി.

ക്രൈ​സ്ത​വ​രു​ടെ ഏ​റ്റ​വും വ​ലി​യ തി​രു​നാ​ളാ​ഘോ​ഷ​മാ​യ ഈ​സ്റ്റ​റി​ന്‍റെ തി​യ​തി ഓ​രോ
വ​ർ​ഷ​വും മാ​റി വ​രു​ന്ന​തി​നാ​ൽ വ​ലി​യ നോ​ന്പ് ആ​രം​ഭി​ക്കു​ന്ന​തും, അ​വ​സാ​നി​ക്കു​ന്ന​തു​മാ​യ തി​യ​തി​ക​ൾ ഓ​രോ​വ​ർ​ഷ​വും മാ​റി​ക്കൊ​ണ്ടി​രി​ക്കും. രാ​വും പ​ക​ലും ഒ​രേ ദൈ​ർ​ഘ്യ​ത്തി​ൽ വ​രു​ന്ന വ​സ​ന്ത​ത്തി​ലെ മാ​ർ​ച്ച് ഇ​ക്വി​നോ​ക്സി (Spring Equinox) ശേ​ഷം ആ​ദ്യം വ​രു​ന്ന പൂ​ർ​ണ​ച​ന്ദ്ര​നു​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ഞാ​യ​ർ ​ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 21 ​സ​ഭ മാ​ർ​ച്ച് ഇ​ക്വി​നോ​ക്സ് ആ​യി നി​ജ​പ്പെ​ടു​ത്തി​യി​രിന്ന​ത്. അ​തി​നാ​ൽ ഗ്രി​ഗോ​റി​യ​ൻ അ​ഥ​വാ ക്രി​സ്റ്റ്യ​ൻ ക​ല​ണ്ട​ർ അ​നു​സ​രി​ച്ച് ഈ​സ്റ്റ​ർ എ​ല്ലാ​വ​ർ​ഷ​വും മാ​ർ​ച്ച് 22നും, ​ഏ​പ്രി​ൽ 25നും ​ഇ​ട​യി​ലാ​യി വ​രാം. പാ​ശ്ചാ​ത്യ​ക്രൈ​സ്ത​വ​പാ​ര​ന്പ​ര്യ​മനുസ​രി​ച്ച് 40 ദി​വ​സ​ത്തെ വ​ലി​യ​നോ​ന്പാ​രം​ഭി​ക്കു​ന്ന​ത് . വി​ഭൂ​തി​ബു​ധ​നോ​ടു​കൂ​ടി​യാ​ണ​ല്ലോ. വി​ഭൂ​തി​ക്കും ഈ​സ്റ്റ​റി​നും ഇ​ട​യി​ൽ 46 ദി​വ​സ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ വ​ലി​യ​നോ​ന്പ് ഫെ​ബ്രു​വ​രി 4നും, ​മാ​ർ​ച്ച് 10നും ​ഇ​ട​യി​ലു​ള്ള ഏ​തെ​ങ്കി​ലും ദി​വ​സം ആ​യി​രി​ക്കും ആ​രം​ഭി​ക്കു​ക. ഇ​വ​യി​ൽ ഏ​തു​ദി​വ​സം നോ​ന്പാ​രം​ഭി​ച്ചാ​ലും മാ​ർ​ച്ച് 17, 19, 25 എ​ന്നീ ദി​വ​സ​ങ്ങ​ളി​ലെ പെ​രു​നാ​ളു​ക​ൾ എ​പ്പോ​ഴും നോ​ന്പി​ന്‍റെ ന​ടു​വി​ലാ​യി​രി​ക്കും വ​രി​ക.

ഈ ​വ​ർ​ഷ​ത്തെ (2023) സെ​ന്‍റ് പാ​ട്രി​ക്കി​ന്‍റെ മാ​ർ​ച്ച് 17 ലെ ​പെ​രു​നാ​ളി​ന്ë മ​റ്റൊ​രു പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്. അ​തൊ​രു വെ​ള്ളി​യാ​ഴ്ച്ച​കൂ​ടി​യാ​ണ്. സ​ഭ​യു​ടെ കാ​നോ​ൻ നി​യ​മം വ​ലി​യ​നോ​ന്പി​ലെ വെ​ള്ളി​യാ​ഴ്ച്ച​ക​ളി​ൽ ആ​ഗോ​ള​ക്രൈ​സ്ത​വ​ർ​ക്ക് മാം​സ​വ​ർ​ജ​ന നി​ഷ്ക്ക​ർ​ഷി​ക്കും. പ​ക്ഷേ പേ​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. സെ. ​പാ​ട്രി​ക്കി​ന്‍റെ തി​രു​നാ​ളി​ന്‍റെ പ്രാ​ധാ​ന്യ​വും, ആ​ഘോ​ഷി​ക്കു​ന്ന ആ​ൾ​ക്കാ​രു​ടെ എ​ണ്ണ​വും ക​ണ​ക്കി​ലെ​ടു​ത്ത് പ്രാ​ദേ​ശി​ക മെ​ത്രാ·ാ​ർ മാം​സ​വ​ർ​ജ​ന​യി​ൽ​നി​ന്നും വി​ശ്വാ​സി​ക​ൾ​ക്ക് ഇ​ള​വു ന​ൽ​കാ​റു​ണ്ട്. ഈ ​വ​ർ​ഷ​വും പാ​ട്രി​ക്ക് പു​ണ്യ​വാ​ള​ന്‍റെ തി​രു​നാ​ളിë മാം​സാ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ന്ë അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള ഭൂ​രി​പ​ക്ഷം ക​ത്തോ​ലി​ക്ക​ർ​ക്കും ത​ട​സ​മി​ല്ല. പ​ക​രം അ​വ​ർ മ​റ്റൊ​രു ദി​വ​സം മാം​സാ​ഹാ​രം ത്യ​ജി​ച്ചാ​ൽ മ​തി​യാ​കും.

അ​യ​ർ​ല​ൻ​ഡി​ന്‍റെ അ​പ്പ​സ്തോ​ല​നും, ബി​ഷ​പ്പും, മി​ഷ​ന​റി​യു​മൊ​ക്കെ​യാ​യി​രു​ന്ന വി​ശു​ദ്ധ പാ​ട്രി​ക്കി​ന്‍റെ തി​രു​നാ​ളാ​ണ്é അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു എ​ന്നുì വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന മാ​ർ​ച്ച് 17 ë ആ​ഗോ​ള​സ​ഭ​യും, പ്ര​ത്യേ​കി​ച്ച് അ​യ​ർ​ല​ൻ​ഡി​ലെ ക്രൈ​സ്ത​വ​സ​ഭ​യും ആ​ഘോ​ഷി​ക്കു​ന്ന​ത്. അ​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്നു ì എ​ന്നുì ക​രു​ത​പ്പെ​ടു​ന്ന സെ​ന്‍റ് പാ​ട്രി​ക് ആ​ന്ന്é അ​യ​ർ​ല​ൻ​ഡി​ൽ ക്രി​സ്തു​മ​തം പ്ര​ച​രി​പ്പി​ച്ച​ത് എ​ന്നാé ഐ​തി​ഹ്യം.

എ​ന്നാ​ൽ സെ​ന്‍റ് പാ​ട്രി​ക്ക് ജ​നി​ച്ച​ത് അ​യ​ർ​ല​ൻ​ഡി​ല​ല്ല, മ​റി​ച്ച് അ​ന്ന​ത്തെ റോ​മാ​സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ബ്രി​ട്ട​നി​ലെ ഒ​രു ധ​നി​ക കു​ടും​ബ​ത്തി​ൽ 386 ൽ ​ആ​യി ജ​ന​നം.
ധ​നി​കæ​കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ​തി​നാ​ൽ മോ​ച​ന​ദ്ര​വ്യ​ത്തി​നാ​യി ഐ​റി​ഷു​കാ​രാ​യ ക​ട​ൽ​കൊ​ള്ള​ക്കാ​ർ 16ാം വ​യ​സി​ൽ പാ​ട്രി​ക്കി​നെ അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ടി​മ​യാ​യി വി​റ്റു. ത​ട​വു​കാ​ര​നാ​ക്ക​പ്പെ​ട്ട 6 വ​ർ​ഷ​വും ആ​ട്ടി​ട​യ​നാ​യി അ​ദ്ദേ​ഹം തൊ​ഴി​ൽ ചെ​യ്ത് ഏ​കാ​ന്ത ജീ​വി​തം ന​യി​ച്ച് അ​തി​ക​ഠി​ന​മാ​യ ജീ​വി​ത​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട് ക​പ്പ​ൽ ക​യ​റി ജ·​ദേ​ശ​മാ​യ ബ്രി​ട്ട​നി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം സ​ർ​വ​ശ​ക്ത​നാ​യ ദൈ​വ​മാ​ണ് ത​ന്നെ സു​ര​ക്ഷി​ത​നാ​യി തി​രി​ച്ചെ​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് വി​ശ്വ​സി​ച്ച് മ​ത​ത്തി​ന്‍റെ ത​ണ​ലി​ൽ ആ​ശ്വാ​സം ക​ണ്ടെ​ത്തി ന​ല്ലൊ​രു ക്രി​സ്ത്യാ​നി​യാ​യി മാ​റി.


മി​ഷ​ന​റി​യാ​യി അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് ç തി​രി​ച്ചു​പോ​യി സു​വി​ശേ​ഷം പ്ര​ച​രി​പ്പി​ക്ക​ണ​മെ​ന്ന് സ്വ​പ്ന​ത്തി​ൽ ദ​ർ​ശ​നം ല​ഭി​ച്ച​ത​നു​സ​രി​ച്ച് പാ​ട്രി​ക്ക് ബ്രി​ട്ട​നി​ലെ ഒ​രു ആ​ശ്ര​മ​ത്തി​ൽ 15 വ​ർ​ഷം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഒ ​ങ്ങി. തൂ​ട​ർ​ന്ന് വൈ​ദി​ക​നാ​യി മാ​റി​യ പാ​ട്രി​ക്ക് താ​ൻ ത​ട​വ​റ​യി​ൽ ക​ഴി​ഞ്ഞ അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് തി​രി​ച്ചു​പോ​യി. ക്രി​സ്ത്യാ​നി​ക​ൾ അ​പ്പോ​ൾ അ​വി​ടെ വ​ള​രെ æകു​റ​ച്ചു​മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ങ്കി​ലും അ​വ​രി​ൽ പ​ല​രും വി​ശ്വാ​സി​ക​ളാ​യി​രു​ന്നി​ല്ല. പാ​ട്രി​ക്ക് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് സു​വി​ശേ​ഷ വേ​ല ചെ​യ്തു ധാ​രാ​ളം പ​ള്ളി​ക​ൾ സ്ഥാ​പി​ച്ചു.

432 ൽ ​ബി​ഷ​പ്പാ​യി വാ​ഴി​ക്ക​പ്പെ​ട്ട സെ​ന്‍റ് പാ​ട്രി​ക്കി​നെ അ​ന്ന​ത്തെ മാ​ർ​പാ​പ്പ​യാ​യി​രു​ന്ന സെ​ല​സ്റ്റൈ​ൻ ഒ​ന്നാ​മ​ൻ അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി അ​യ​ച്ചു. ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​ത്മീ​യ കാ​ര്യ​ങ്ങ​ൾ നോ​ക്കി ജീ​വി​ച്ച സെ​ന്‍റ് പാ​ട്രി​ക്ക് 461 മാ​ർ​ച്ച് 17ന് മ​ര​ണ​മ​ട​ഞ്ഞു. ഐ​റി​ഷ് ക​ത്തോ​ലി​ക്ക​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഈ ​തി​രു​നാ​ൾ അ​യ​ർ​ല​ൻ​ഡി​ൽ എ​ട്ടാം നൂ​റ്റാ​ണ്ടു​മു​ത​ൽ ആ​ഘോ​ഷി​ക്കാ​ൻ തു​ട​ങ്ങി. അ​യ​ർ​ല​ൻ​ഡി​ൽ മാ​ത്ര​മ​ല്ല ഈ ​വി​ശു​ദ്ധ​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. അ​യ​ർ​ല​ൻ​ഡി​ൽ കേ​വ​ലം മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്ന ഈ ​തി​രു​നാ​ളിന് ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ചാ​രം ന​ൽ​കി​യ​ത് അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി താ​മ​സ​മു​റ​പ്പി​ച്ച ഐ​റി​ഷ്​അ​മേ​രി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​രാ​ണ്. മ​താ​ധി​ഷ്ഠി​ത തി​രു​നാ​ൾ എ​ന്ന​തി​ലു​പ​രി അ​തി​നെ ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ൽ ഐ​റി​ഷ് പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും, പൈ​തൃ​ക​ത്തി​ന്‍റെ​യും ഒ​രു ഉ​ൽ​സ​വ​ദി​ന​മാ​ക്കി അ​വ​ർ മാ​റ്റി.

ഉ​പ്പി​ൽ പാ​ക​പ്പെ​ടു​ത്തി​യ മാ​ട്ടി​റ​ച്ചി , ഉ​രു​ള​ക്കി​ഴ​ങ്ങ്, കാ​ബേ​ജ് എ​ന്നി​വ​യാ​ണ് ഐ​റി​ഷ് വി​ഭ​വ​ങ്ങ​ളി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. പാ​നീ​യ​ങ്ങ​ളി​ൽ പ​ച്ച​നി​റ​ത്തി​ലു​ള്ള ബി​യ​റും. തു​ട​ക്ക​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന്‍റെ ക​ള​ർ നീ​ല​യാ​യി​രു​ന്നു​വെ​ങ്കി​ലും കാ​ല​ക്ര​മ​ത്തി​ൽ അ​തു പ​ച്ച​യി​ലേç വ​ഴി​മാ​റി. പ​ച്ച നി​റ​ത്തി​ലു​ള്ള ഷാം​റോ​ക്ക് ( അ​യ​ർ​ല​ണ്ടി​ൽ പൊ​തു​വേ കാ​ണ​പ്പെ​ടു​ന്ന മൂ​ന്നുì ദ​ള​ങ്ങ​ളോ​ടു കൂ​ടി​യ ക്ലോ​വ​ർ വർ​ഗ​ത്തി​ൽ​പെ​ട്ട ഒ​രു ചെ​ടി) ആ​ണ് അ​യ​ർ​ല​ൻ​ഡിി​ന്‍റെ ദേ​ശീ​യ ചെ​ടി. സെ​ന്‍റ് പാ​ട്രിക്ക് ഷാം​റോ​നു​മാ​യി വ​ള​രെ​യ​ധി​കം ബ​ന്ധ​പ്പെ​ട്ടി​രി​ക്കും. ഐ​തി​ഹ്യ​മനു​സ​രി​ച്ച് മ​റ്റു​ള്ള​വ​രെ ക്രൈ​സ്ത​വ​വി​ശ്വാ​സം പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ഷാം​റോ​ക്ക് എ​ന്ന് മൂ​ന്നി​ല​യു​ള്ള ചെ​ടി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഷാം​റോ​ക്ക് ഇ​ല​യു​ടെ മൂ​ന്നുì ദ​ള​ങ്ങ​ൾ പോ​ലെ​യാ​ണé പ​രി​ശു​ദ്ധ ത്രീ​ത്വം എ​ന്ന്ì അ​ദ്ദേ​ഹം അ​ക്രൈ​സ്ത​വ​രെ പ​ഠി​പ്പി​ച്ചി​രു​ന്നു.

എ​ല്ലാ​വ​ർ​ഷ​വും മാ​ർ​ച്ച് 17ന് അ​മേ​രി​ക്ക അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഒ​രു എ​മ​റാ​ൾ​ഡ് രാ​ജ്യ​മാ​യി മാ​റും. പ​ച്ച​നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ളും, ഹാ​റ്റും ധ​രി​ച്ച് പ​ച്ച​നി​റ​ത്തി​ലു​ള്ള ബി​യ​റും, മി​ൽ​ക് ഷെ​യി​ക്കും ëക​ല​ർ​ന്ന് ആ​ർ​ത്ത​ട്ട​ഹ​സി​ച്ച് ഉ​ൽ​സ​വ​ല​ഹ​രി​യി​ൽ എ​ല്ലാ​വ​രും ആ​റാ​ടു​ന്നു. എ​ങ്ങു​തി​രി​ഞ്ഞാ​ലും പ​ച്ച​ക​ള​ർ മാ​ത്രം. ഷി​ക്കാ​ഗോ ന​ഗ​ര​മാ​ണെ​ങ്കി​ൽ ഒ​രു പ​ടി​കൂ​ടി മു​ന്നി​ലാ​ണ്. അ​വി​ട​ത്തെ ന​ദി​ക​ളി​ലെ വെ​ള്ളം ഈ ​ഞാ​യ​റാ​ഴ്ച മു​ത​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലേ​ക്ക് പ​ച്ച നി​റ​ത്തി​ലാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പേ​ടി​ക്കേ​ണ്ട, സ​സ്യ​ജ​ന്യ​മാ​യ ക​ള​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ അ​തു​കൊ​ണ്ട് പ​രി​സ്ഥി​തി​ക്കോ ജ​ല​ജീ​വി​ക​ൾ​ക്കോ ദൂ​ഷ്യ​മി​ല്ല. ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡൈ​യു​ടെ തോ​ത് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ പകുതി​യാ​യി കു​റ​ച്ചു എ​ന്നുì​മാ​ത്രം.

ഏ​താ​ണ്ട് 40 വ​ർ​ഷ​ങ്ങ​ൾക്മുകു മു​ൻ​പു​വ​രെ തി​ക​ച്ചും പ​ര​ന്പ​രാ​ഗ​ത​മാ​യ ആ​ത്മീ​യാ​ഘോ​ഷ​മാ​യി ന​ട​ത്തി​യി ന്ന ​സെ. പാ​ട്രി​ക്കി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ലോ​ക​ത്തി​ലെ എ​ല്ലാ ഐ​റി​ഷ് അ​മേ​രി​ക്ക​ൻ
കു​ടി​യേ​റ്റ സ​മൂ​ഹ​ങ്ങ​ളും ഐ​റി​ഷ് ജ​ന​ത​യു​ടെ പൈ​തൃ​ക​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച്ച​യാ​യി ആ​ഘോ​ഷി​ക്കു​ന്നു.

പൗ​ര​സ്ത്യ ക്രൈ​സ്ത​വ​ർ​ക്ക് സെ​ന്‍റ് ജോ​ർ​ജി​നോ​ടു​ള്ള ഭ​ക്തിç സ​മാ​ന​മാ​ണ്é ഐ​റി​ഷ്
ക​ത്തോ​ലി​ക്ക​ർ​ക്ക് സെ. ​പാ​ട്രി​ക്കി​നോ​ടു​ള്ള​ത്. ഐ​തി​ഹ്യ​മë​സ​രി​ച്ച് സെ. ​പാ​ട്രി​ക്ക് അ​യ​ർ​ല​ൻ​ഡി​ൽ​നി​ന്നും പാ​ന്പു​ക​ളെ മു​ഴു​വ​ൻ ഉൻമൂല​നം ചെ​യ്തു. എ​ന്നാ​ൽ ശൈ​ത്യം അ​തി​ക​ഠി​ന​മാ​യ അ​യ​ർ​ല​ണ്ടി​ൽ പാ​ന്പു​ക​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും, അ​യ​ർ​ല​ൻ​ഡി​ൽ​നി​ന്നും പാ​ഗ​നി​സം തു​ട​ച്ചു​മാ​റ്റി​യ​തി​നെ​യാé വി​ഷ​പാ​ന്പു​ക​ളെ ഉ·ൂ​ല​നം ചെ​യ്തു എì​പ​റ​യു​ന്ന​തി​ലെ യു​ക്തി.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രി​ൽ ഏ​ഴാ​മ​ത്തെ പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രു ജാ​ക്സ​ണ്‍ (18291837)
മു​ത​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വ​രെ​യു​ള്ള 45 പ്ര​സി​ഡ​ന്‍റു​മാ​രി​ൽ
പ​കു​തി​യി​ല​ധി​കം​പേ​രും ഐ​റി​ഷ് പാ​ര​ന്പ​ര്യം ഉ​ള്ള​വ​രാ​ണ്. ഐ​റി​ഷ് പൈ​തൃ​ക​വും, ക​ത്തോ​ലി​ക്കാ​പാ​ര​ന്പ​ര്യ​വും കു​ടി​യേ​റ്റ​നാ​ടു​ക​ളി​ലും അ​ഭം​ഗു​രം കാ​ത്തു​സൂ​ക്ഷിക്കും
എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് 160 ല​ധി​കം വ​ർ​ഷ​ങ്ങ​ളു​ടെ ഐ​റി​ഷ് ക​ത്തോ​ലി​ക്കാ​പാ​ര​ന്പ​ര്യ​വു​മാ​യി
ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹാ​ട്ട​നി​ൽ ത​ല ഉ​യ​ർ​ത്തി​നി​ൽ​ക്കു​ന്ന സെ​ന്‍റ് പാ​ട്രി​ക്ക് ക​ത്തീ​ഡ്ര​ൽ.

ജോ​സ് മാ​ളേ​യ്ക്ക​ൽ

useful_links
story
article
poem
Book