സ്പാർക്ക് വഴി ശന്പളം ലഭിക്കുന്നവർക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം
സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഗ്രാ​ന്‍റ് ഇ​ൻ എ​യ്ഡ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ്പാ​ർ​ക് ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ നി​ശ്ച​യി​ച്ചു​കൊ​ണ്ട് സർക്കാർ ഉ​ത്ത​ര​വ് പുറപ്പെടുവിച്ചു.

ഭ​ര​ണ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ​നി​ഷ്‌‌ഠ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യാണ് എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്‍റ് അ​റ്റ​ൻ​ഡ​ൻ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം (പ​ഞ്ചിം​ഗ് സി​സ്റ്റം) ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സർക്കാർ തീ​രു​മാ​നി​ച്ചത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്പാ​ർ​ക്ക് മു​ഖേ​ന ശ​ന്പ​ളം ല​ഭി​ക്കു​ന്ന ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി സ്പാ​ർ​ക് ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം താ​ഴെ​പ​റ​യു​ന്ന രീ​തി​യി​ൽ ന​ട​പ്പി​ൽ വ​രു​ത്തണം.(സ.​ഉ (​സാ​ധാ.)​നം.192/2020 തീ​യ​തി 13/01/ 2020).

8നി​ല​വി​ൽ പ​ഞ്ചിം​ഗ് സം​വി​ധാ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള ഓ​ഫീ​സു​ക​ൾ സ്പാ​ർ​ക്കു​മാ​യി ലി​ങ്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​താ​ണെ​ങ്കി​ൽ ആ​ധാ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റേ​ണ്ട​തി​ല്ല. ആ​യ​ത് കെ​ൽ​ട്രോ​ണ്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തും ലി​ങ്ക് ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ക അ​താ​ത് വ​കു​പ്പു​ക​ൾ ത​ന്നെ വ​ഹി​ക്കേണ്ടതുമാണ്.
8 സി​വി​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​രോ ഓ​ഫീ​സിനെയും പ്ര​ത്യേ​കം യൂ​ണി​റ്റാ​യി ക​ണ​ക്കാ​ക്കി ഒ​രൊ​റ്റ യൂ​ണി​റ്റി​ൽ പ​ഞ്ചിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് റ​വ​ന്യൂ വ​കു​പ്പ് വ​ഹി​ക്കണം. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, വി​വി​ധ ഓ​ഫീ​സു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന ഡ​യ​റ​ക്‌ട​റേ​റ്റു​ക​ൾ, വി​കാ​സ് ഭ​വ​ൻ പോ​ലു​ള്ള ഓ​ഫീ​സ് സ​മു​ച്ച​യ​ങ്ങ​ളി​ൽ പ​ഞ്ചിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഏ​കോ​പ​നം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ചെ​ല​വ് ​ഓ​ഫീ​സുകളിലെ വ​കു​പ്പു മേ​ധാ​വി​ക​ൾ ആ​നു​പാ​തി​ക​മാ​യി വ​ഹി​ക്കേ​ണ്ട​താണ്.
8 എ​ല്ലാ സി​വി​ൽ സ്റ്റേ​ഷ​നു​ക​ളി​ലും പ​ബ്ലി​ക് ഓ​ഫീ​സു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ അ​ല്ലെ​ങ്കി​ൽ നൂ​റി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സ് സ​മു​ച്ച​യ​ങ്ങ​ളി​ലെ​യോ വി​വി​ധ വ​കു​പ്പു​ക​ളി​ലെ അ​റ്റ​ൻ​ഡ​ൻ​സ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ഏ​കോ​പ്പി​ക്കു​ന്ന​തി​നു നി​ല​വി​ലെ സൂ​പ്ര​ണ്ട്-ഒന്ന് ക്ല​ർ​ക്ക്-രണ്ട് (സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി) എ​ന്നി​വ​രെ നി​ല​വി​ലു​ള്ള ത​സ്തി​ക​ക​ളി​ൽ​നി​ന്നും ക​ണ്ടെ​ത്തി ഒ​രു അ​റ്റ​ൻ​ഡ​ൻ​സ് മോ​ണി​റ്റ​റിം​ഗ് സെ​ൽ രൂ​പീ​ക​രി​ക്കേ​ണ്ട​താ​ണ്.
8 ഒ​ന്നി​ൽ കൂ​ടു​ത​ൽ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ചെ​ല​വ് വ​കു​പ്പു​ക​ൾ ആ​നു​പാ​തി​ക​മാ​യി വ​ഹി​ക്കേ​ണ്ട​തും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും നി​ശ്ച​യി​ക്കു​ന്ന​തി​ന് അ​താ​ത് വ​കു​പ്പു മേ​ധാ​വി, വ​കു​പ്പു​ക​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ, എ​ൻ​ഐ​സി, കെ​ൽ​ട്രോ​ണ്‍ പ്ര​തി​നി​ധി എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​തു​മാ​ണ്.
8 മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ച ശേ​ഷം എ​ല്ലാ വ​കു​പ്പു​ക​ളും ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ നി​ശ്ച​യി​ച്ച് ​വി​വ​രം പ്രോ​ജ​ക്‌‌ട് മാ​നേ​ജ​ർ, സ്പാ​ർ​ക്കി​നെ അ​റി​യി​ക്കേ​ണ്ട​തും സ്പാ​ർ​ക്കി​ൽ ലി​ങ്ക് ചെ​യ്യേ​ണ്ട​തു​മാ​ണ്.

ശ്രദ്ധിക്കുക:- പ​ഞ്ചിം​ഗ് സം​വി​ധാ​നം സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ

1. ഓ​ഫീ​സു​ക​ളി​ലെ സ​മ​യ​ക്ര​മം നിയമവിധേയം.
2. ഒ​രു മാ​സ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് 300 മി​നി​ട്ട് ഗ്രേ​സ് ടൈം ​അ​നു​വ​ദി​ക്കു​ന്നു. ഒ​രു ദി​വ​സം പ​ര​മാ​വ​ധി 60 മി​നി​റ്റ് മാ​ത്ര​മേ വി​നി​യോ​ഗി​ക്കാ​വൂ. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഗ്രേ​സ് ടൈം ​കു​റ​വു വ​ന്നാ​ൽ ആ​യ​ത് പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല.
3. ഗ്രേ​സ് ടൈം ​ത​ൻ​മാ​സം 16 മു​ത​ൽ അ​ടു​ത്ത മാ​സം 15 വ​രെ എ​ന്ന രീ​തി​യി​ൽ ക​ണ​ക്കാ​ക്കും.
4. ജീ​വ​ന​ക്കാ​രു​ടെ ഗ്രേ​സ് ടൈം ​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ഹാ​ജ​ർ സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ക്ഷം സ്പാ​ർ​ക്കി​ൽ കാ​ണാ​ം.
5. ഹാ​ഫ് ഡേ​യ്ക്ക് ഗ്രേ​സ് ടൈം ​അ​നു​വ​ദി​ക്കു​ം.
6. പ​ഞ്ചിം​ഗ് സം​വി​ധാ​നം സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ജീ​വ​ന​ക്കാ​ർ ഓ​ഫീ​സി​ൽ വ​രു​ന്പോ​ഴും ഓ​ഫീ​സി​ൽനി​ന്ന് പോ​കു​ന്പോ​ഴും ഐ​ഡി കാ​ർ​ഡ് മു​ഖേ​ന​യോ PEN ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യോ പ​ഞ്ചിം​ഗ് സി​സ്റ്റ​ത്തി​ലൂ​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തണം.
7. ഓ​രോ ഓ​ഫിസിലെ​യും ജീ​വ​ന​ക്കാ​രു​ടെ ലീ​വ്, OD തു​ട​ങ്ങി​യ​വ അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രി​ക​ളെ (Reporting and Controlling Officer) വ​കു​പ്പു മേ​ധാ​വി​ക്ക് നി​ശ്ച​യി​ക്കാ​ം.
8. ഹാ​ജ​ർ സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മു​റ​യ്ക്ക് KSR Appendix XII a,b,c ഒഴി​കെ​യു​ള്ള എ​ല്ലാ അ​വ​ധി അ​പേ​ക്ഷ​ക​ളും സ്പാ​ർ​ക്ക് സം​വി​ധാ​ന​ത്തി​ലെ Leave Management Sy stem വ​ഴി ന​ൽ​കേ​ണ്ട​താ​ണ്.
9. ആ​ർ​ജി​താ​വ​ധി /അ​ർ​ധ​വേ​ത​ന അ​വ​ധി അ​പേ​ക്ഷ​ക​ൾ തു​ട​ങ്ങി​യ അ​വ​ധി​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് സ്പാ​ർ​ക്ക് സം​വി​ധാ​ന​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച മെ​മ്മോ ജ​ന​റേ​റ്റ് ചെ​യ്യണം.
10. ജീ​വ​ന​ക്കാ​ർ തൻമാ​സം 16 മു​ത​ൽ അ​ടു​ത്ത മാ​സം 15 വ​രെ​യു​ള്ള ലീ​വു​ക​ൾ സ്പാ​ർ​ക്ക് സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ൽ​കാ​ത്ത പ​ക്ഷം Unauthorized Absence ആ​യി ക​ണ​ക്കാ​ക്കി ഈ ദി​വ​സ​ങ്ങ​ളി​ലെ ശ​ന്പ​ളം കു​റ​വ് വ​രു​ത്തു​ം. പി​ന്നീ​ട് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ലീ​വ് സ​മ​ർ​പ്പി​ക്കു​ന്ന പ​ക്ഷം ശ​ന്പ​ളം അ​നു​വ​ദി​ക്കു​ന്ന​തു​മാ​ണ്.
11. ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദ​നീ​യ​മാ​യ ഗ്രേ​സ് ടൈം ​ക​ഴി​ഞ്ഞു താ​മ​സി​ച്ചു വ​രി​ക​യും നേ​ര​ത്തെ പോ​കു​ക​യും ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​ർ​ഹ​മാ​യ അ​വ​ധി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത പ​ക്ഷം മേ​ൽ​പ​റ​യും പ്ര​കാ​രം Unauthorized Absence ആ​യി ക​ണ​ക്കാ​ക്കി ആ ദി​വ​സ​ത്തെ ശ​ന്പ​ളം ത​ട​യും.
12. ജീ​വ​ന​ക്കാ​ർ ഓ​ഫീ​സി​ൽ അ​ർ​ഹ​മാ​യ അ​വ​ധി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ വി​വ​രം ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​ർ ബ​ന്ധ​പ്പെ​ട്ട എ​സ്റ്റാബ്ലീ​ഷ്മെ​ന്‍റ് സെ​ക്‌ഷ​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്കണം.
13. ഗ്രേ​സ് ടൈ​മി​നു പു​റ​മേ മു​ൻ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ലേ​റ്റ് പെ​ർ​മി​ഷ​ൻ /Early Exit എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
14. ഒ​രു മാ​സ​ത്തി​ൽ 10 മ​ണി​ക്കൂ​റോ അ​തി​ല​ധി​ക​മോ അ​ധി​ക​സ​മ​യം ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് (ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ) മാ​സ​ത്തി​ൽ ഒ​രു ദി​വ​സം കോ​ന്പ​ൻ​സേ​റ്റ​റി ഓ​ഫാ​യി അ​പേ​ക്ഷി​ക്കു​ന്ന പ​ക്ഷം അ​നു​വ​ദി​ക്കു​ന്ന​താ​ണ്.
15. ഓ​ഫീ​സ് ഓ​ർ​ഡ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ചു വ​രു​ന്ന കോ​ന്പ​ൻ​സേ​ഷ​ൻ ഓ​ഫ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഓ​ഫീ​സ് ഓ​ർ​ഡ​ർ ന​ന്പ​ർ സ്പാ​ർ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തണം.
16. സ്പാ​ർ​ക്ക് മു​ഖേ​ന അ​നു​വ​ദി​ച്ചു​വ​രു​ന്ന കോ​ന്പ​ൻ​സേ​റ്റ​റി ഓ​ഫ് അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു മേ​ധാ​വി​ക്ക് നി​ശ്ച​യി​ച്ച് സ്പാ​ർ​ക്കി​ൽ വേ​ണ്ട ക്ര​മീ​ക​ര​ണം വ​രു​ത്താ​വു​ന്ന​താ​ണ്.
17. ജീ​വ​ന​ക്കാ​ർ അ​വ​ര​വ​രു​ടെ ലീ​വ് അ​ക്കൗ​ണ്ട് സ്പാ​ർ​ക്കി​ൽ അ​പ്ഡേ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​താ​ത് ബി​ല്ലിം​ഗ് സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.
18. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ (മൊ​ത്ത​ത്തി​ലു​ള്ള Net wo rk/ Power Failure മാ​ത്രം) മൂ​ലം ജീ​വ​ന​ക്കാ​ർ​ക്ക് പ​ഞ്ച് ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​യ​ത് ക്ര​മീ​ക​രി​ക്കു​ന്ന​തി​നു സ്പാ​ർ​ക്ക് സം​വി​ധാ​നം വ​ഴി ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.
19. സ​ർ​വീ​സി​ൽ പു​തു​താ​യി നി​യ​മി​ത​രാ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ന്നു​ത​ന്നെ PEN ന​ന്പ​ർ ന​ൽ​കേ​ണ്ട​തും അ​ന്നു മു​ത​ൽ ത​ന്നെ പ​ഞ്ചിം​ഗ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്. ഇ​ക്കാ​ര്യം അ​താ​ത് വ​കു​പ്പു​ക​ൾ പു​തി​യ​താ​യി നി​യ​മി​ത​രാ​കു​ന്ന ഉ​ദ്യോ​സ്ഥ​രെ അ​റി​യി​ക്കണം.
20. Waiting For Posting-ൽ ഉ​ള്ള ഗ​സ​റ്റ​ഡ് ജീ​വ​ന​ക്കാ​ർ ബ​യോ​മെ​ട്രി​ക് അ​റ്റ​ൻ​ഡ​ൻ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റ​ത്തി​ലൂ​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. നോ​ണ്‍ ഗ​സ​റ്റ​ഡ് ജീ​വ​ന​ക്കാ​ർ പ​ഞ്ച് ചെ​യ്യേ​ണ്ട​തു​മാ​ണ്.
21. ഒൗ​ദ്യോ​ഗി​ക യാ​ത്ര ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് ODക്ക് അ​പേ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ൽ ആ​യ​ത് ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​ർ മു​ഖേ​ന വ​കു​പ്പി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ അം​ഗീ​ക​രി​ക്കു​ന്ന​താ​ണ്. OD രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ Order Number, Place of Duty എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.
22. ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മു​ള്ള പ​ഞ്ചിം​ഗ് ഹാ​ജ​രാ​യി ക​ണ​ക്കാ​ക്കു​ന്ന​ത​ല്ല. ആ​യ​ത് അ​ർ​ഹ​മാ​യ ലീ​വാ​യി മാ​ത്ര​മേ ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.
23. ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ നി​ല സ്പാ​ർ​ക്കി​ൽ കാ​ണാ​വു​ന്ന​താ​ണ്. ഇ​തി​നാ​യി അ​വ​ര​വ​രു​ടെ യൂ​സ​ർ നെ​യി​മും പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് സ​ർ​വീ​സ് മാ​റ്റേ​ഴ്സി​ലെ Attendance Details of Individual എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​ക്കാം. എ​ല്ലാ ജീ​വ​ന​ക്കാ​രും ഹാ​ജ​ർ​നി​ല പ​രി​ശോ​ധി​ച്ച് ഹാ​ജ​രി​ല്ലാ​യ്മ ക്ര​മ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.
24. ബി​ൽ ത​യാ​റാ​ക്കു​ന്ന​ത് മു​ൻ​മാ​സം 16 മു​ത​ൽ ത​ൻ​മാ​സം 15 വ​രെ​യു​ള്ള ഹാ​ജ​ർ നി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ക​യാ​ൽ പ്ര​സ്തു​ത കാ​ല​യ​ള​വി​ലെ ഹാ​ജ​രി​ല്ലാ​യ്മ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ബി​ൽ ത​യാ​റാ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഡി​ഡി​ഒ ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കണം.
25. ഷി​ഫ്റ്റ് ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ വി​വ​ര​ങ്ങ​ൾ ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​ർ ബ​ന്ധ​പ്പെ​ട്ട ബി​ല്ലിം​ഗ് സീ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ക്കണം.
26. ദി​വ​സ വേ​ത​നം /താ​ത്കാ​ലി​കം/ കോ​ണ്‍​ട്രാ​ക്റ്റ് ജീ​വ​ന​ക്കാ​ർ ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ൽ പ​ഞ്ച് ചെ​യ്യേ​ണ്ട​തി​ല്ല.
27. നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗ സ്ഥ​ൻ സ്ഥ​ലം മാ​റ്റം, സ്ഥാ​ന​ക്ക​യ​റ്റം അ​ന്യ​ത്ര​സേ​വ​നം, ഉ​ദ്യോ​ഗ​ത്തി​ൽ​നി​ന്ന് വി​ര​മി​ക്ക​ൽ എ​ന്നി​വ കാ​ര​ണം സെക്‌ഷ​ൻ/​ഓ​ഫീ​സി​ൽ​നി​ന്ന് വി​ടു​ത​ൽ വാ​ങ്ങു​ന്പോ​ഴും പു​തി​യ​താ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്പോ​ഴും അ​റ്റ​ൻ​ഡ​ൻ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റ​ത്തി​ൽ​നി​ന്ന് പേ​ര് ഒ​ഴി​വാ​ക്കി/ ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.
28. വ​കു​പ്പി​നു കീ​ഴി​ലെ എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യെ​ന്ന​ത് അ​താ​ത് വ​കു​പ്പു മേ​ധാ​വി​ക​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും പു​രോ​ഗ​തി പ്ര​തി​മാ​സം അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​തു​മാ​ണ്.
29. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ ഹാ​ജ​ർ ബു​ക്ക് തു​ട​രേ​ണ്ട​താ​ണ്.

Loading...