അവധിയെടുത്തത് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനു മുന്പ്
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ മൂന്നു വ​ർ​ഷ​ത്തെ സേ​വ​നം ഉ​ള്ള​പ്പോ​ൾ വി​ദേ​ശ​ത്ത് ഭ​ർ​ത്താ​വി​നൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നാ​യി ശൂ​ന്യ വേ​ത​നാ​വ​ധി എ​ടു​ത്തു. അഞ്ചു വ​ർ​ഷ​ത്തെ അ​വ​ധി​ക്കു​ശേ​ഷം 2016ൽ ​തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്രൊ​ബേ​ഷ​ൻ ഡി​ക്ലയ​ർ ചെ​യ്യാ​തെ​യാ​ണ് വി​ദേ​ശ​ത്തു പോ​യ​ത്. എ​ന്‍റെ മു​ൻ സ​ർ​വീ​സു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് 2021ൽ എട്ടു ​വ​ർ​ഷ​ത്തെ ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​മോ? അ​തോ സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​ച്ച തീ​യ​തി മു​ത​ൽ മാ​ത്ര​മേ എട്ടു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ക​യു​ള്ളോ?
ലീ​ല, റാ​ന്നി

അവധിക്കു മു​ന്പു​ള്ള മൂന്നു വ​ർ​ഷത്തെ സേ​വ​നം സ​ർ​വീ​സാ​യി പ​രി​ഗ​ണി​ക്കി​ല്ല. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത​താ​ണെ​ങ്കി​ൽ മാ​ത്ര​മേ അ​ത് സ​ർ​വീ​സാ​യി ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​തെ വി​ദേ​ശ​ത്ത് അ​വ​ധി എ​ടു​ത്തു പോ​യ​തു​കൊ​ണ്ട് തി​രി​ച്ചു​വ​ന്ന് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി​യാ​ണ് പ്രവേശന തീ​യ​തി​യാ​യി ക​ണ​ക്കാ​ക്കു​ന്നത്. അ​തി​നാ​ൽ 2016 മു​ത​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ മാ​ത്ര​മേ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത ല​ഭി​ക്കൂ.

Loading...