ഇടുക്കി ജില്ലയിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്യുന്നു. അപ്പോയിന്റ്മെന്റ് സംബന്ധമായ പരിശോധനയ്ക്കുവേണ്ടി എനിക്ക് പിഎസ്സി ഓഫീസിൽ പോകേണ്ടതായി വന്നിരുന്നു. ഇതിനുവേണ്ടി ഒരു ദിവസത്തെ യാത്ര ചെയ്യേണ്ടതായും വന്നു. ഇത് ഡ്യൂട്ടിയായി കണക്കാക്കുമോ? അതോടൊപ്പം യാത്രപ്പടി ലഭിക്കാൻ അർഹതയുണ്ടോ?
സജീവ്കുമാർ,
ഏലപ്പാറ
പിഎസ്സി നടത്തുന്ന നിയമന പരിശോധനയ്ക്ക് ഹാജരാകുന്നത് ഡ്യൂട്ടിയായി കണക്കാക്കും. കൂടാതെ ഡ്യട്ടിയിലുള്ള യാത്ര, ഒൗദ്യോഗികമായി കണക്കാക്കി, യാത്രയ്ക്ക് യാത്രപ്പടിയും ലഭിക്കും. കുറഞ്ഞത് ഒരു ദിനബത്തയ്ക്ക് അർഹതയുമുണ്ട്. യാത്ര ചെയ്തതിന്റെ പിറ്റേ മാസം ഒന്നാം തീയതി വച്ച് യാത്രപ്പടിക്ക് അർഹത ലഭിക്കും.