ശൂന്യവേതനാവധിയുടെ തുടർച്ചയായി പ്രസവാവധി അനുവദനീയം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന വെ​റ്ററിന​റി ഡോ​ക്‌‌ടറാ​ണ്. നാലു മാ​സ​മാ​യി ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലാ​ണ്. ഈ ​അ​വ​ധി തീ​രു​ന്ന​തി ന്‍റെ തുടർച്ചയായി എ​നി​ക്ക് പ്ര​സ​വാ​വ​ധി​യി​ൽപ്ര​വേ​ശി​ക്കാ​മോ? അതോ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ശേ​ഷ​മേ പ്ര​സ​വാ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളോ? പ്ര​സ​വാ​വ​ധി​ക്കുശേ​ഷം വീ​ണ്ടും 60 ദി​വ​സം കൂ​ടി അ​വ​ധി തു​ട​രു​ന്ന​തി​ന് മ​റ്റെ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ? പ്ര​സ​വാ​വ​ധി​ക്കു ശേ​ഷം അ​വ​ധി നീ​ട്ടു​ന്ന​തി​ന് വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തു​ണ്ടോ?
മീന, കോഴഞ്ചേരി

ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ൽ തു​ട​രു​ന്ന താ​ങ്ക​ൾ​ക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​തെ​ത​ന്നെ പ്ര​സ​വാ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. അ​തി​ന് മ​റ്റു ത​ട​സ​ങ്ങ​ളൊ​ന്നും ​ത​ന്നെ​യി​ല്ല. പ്ര​സ​വാ​വ​ധി​ക്ക് തു​ട​ർ​ച്ച​യാ​യി 60 ദി​വ​സം കൂ​ടി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ താ​ങ്ക​ൾ​ക്ക് തു​ട​രാ​വു​ന്ന​താ​ണ്. അ​തി​നു​ശേ​ഷം മാ​ത്രം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ​മ​തി. പ്ര​സ​വാ​വ​ധി​ക്കു ​ശേ​ഷ​മു​ള്ള അ​വ​ധി 60 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ലാ​യാ​ൽ മാ​ത്രം മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കണം.

Loading...