രണ്ടാമത്തെ വിവാഹത്തിന് നിയമ സാധുതയില്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. സ​ർ​വീ​സി​ലി​രി​ക്കു​ന്പോ​ൾ ത​ന്നെ ഭാ​ര്യ​യു​മാ​യി വേ​ർ​പെ​ട്ടാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​ബ​ന്ധ​ത്തി​ൽ രണ്ടു കു​ട്ടി​ക​ളു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ആണ്. ഞാ​ൻ വിരമിച്ചതിനുശേഷം ര​ണ്ടാ​മ​താ​യി വി​വാ​ഹം ക​ഴി​ച്ചു. ഈ ​ബ​ന്ധ​ത്തി​ൽ ഒ​രു കു​ട്ടി​യു​ണ്ട്. എ​ന്‍റെ മ​ര​ണ​ശേ​ഷം ര​ണ്ടാ​മ​ത്തെ ഭാ​ര്യക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ കി​ട്ടു​മോ? ആ​ദ്യ ഭാ​ര്യ​ക്ക് ഇ​തി​ൽ എ​തി​ർ​പ്പൊ​ന്നു​മി​ല്ല. പി​പി​ഒയി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല.
രാം​കു​മാ​ർ, പ​ത്ത​നം​തി​ട്ട

നി​യ​മ​പ​ര​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെടു​ത്താ​തെ ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ച​തു​ത​ന്നെ നി​യ​മസാ​ധു​ത ഇ​ല്ലാ​ത്ത​താ​ണ്. ര​ണ്ടാം ഭാ​ര്യക്ക് പെ​ൻ​ഷ​ണ​റു​ടെ മ​ര​ണ​ശേ​ഷം ഫാ​മി​ലി പെ​ൻ​ഷ​ൻ കി​ട്ടാ​ൻ നി​യ​മ​പ​ര​മാ​യി അ​വ​കാ​ശ​മി​ല്ല. ആ​ദ്യഭാ​ര്യക്ക് സ​മ്മ​ത​മാ​ണെ​ങ്കി​ൽ പോ​ലും ര​ണ്ടാം ഭാ​ര്യ​ക്ക് ഫാമിലി ​പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു കി​ട്ടു​ക​യി​ല്ല.

Loading...