ജനനസ്ഥലം തിരുത്താനാവും
എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ജ​ന​ന​സ്ഥ​ലം തെ​റ്റാ​യി​ട്ടാ​ണ് ചേ​ർ​ത്തി​ട്ടു​ള്ള​ത്. എ​ന്‍റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ജ​ന​ന സ്ഥ​ലം അ​ല്ല എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ചേ​ർ​ത്തി​ട്ടു​ള്ള​ത്. ഇ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ട് ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ട്. പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ ഈ ​കാ​ര​ണ​ത്താ​ൽ അ​പേ​ക്ഷ നി​ര​സി​ച്ചു. എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ജ​ന​ന​സ്ഥ​ലം ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​തു​പോ​ലെ മാ​റ്റു​വാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
വി​മ​ൽ, നെ​ടു​ങ്കുന്നം

എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ജ​ന​ന​സ്ഥ​ലം ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​തു​പോ​ലെ തി​രു​ത്തു​വാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​തി​നു നി​ർ​ദ്ദിഷ്‌‌ട ഫോം ​ഉ​ണ്ട്. ഇ​തി​നു​ള്ള ഫീ​സാ​യ 30രൂ​പ ട്ര​ഷ​റി​യി​ൽ അ​ട​ച്ച് ഒ​റി​ജി​ന​ൽ ചെ​ലാ​ൻ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ എ​സ്എ​സ്എ​ൽ​സി​ക്ക് പ​ഠി​ച്ചി​രു​ന്ന സ്കൂ​ൾ മേ​ധാ​വി​ക്ക് ന​ൽ​കേ​ണ്ട​താ​ണ്. സ്കൂ​ൾ മേ​ധാ​വി അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ മൂന്നു കോ​പ്പി വീ​തം ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ അ​റ്റ​സ്റ്റ് ചെ​യ്ത​തു​കൂ​ടി ന​ൽ​കേ​ണ്ട​താ​ണ്.

Loading...