സ്വന്തമായി സത്യവാങ്മൂലം നൽകിയാൽ മതി
സു​ഹൃ​ത്താ​യ പെ​ൻ​ഷ​ണ​ർ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​ർ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഫോ​ട്ടോ, ഒ​പ്പ്, ഡെ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി എ​ന്നി​വ സ​ഹി​തം ട്ര​ഷ​റി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. മ​ര​ണ​ത്തി​നു​ശേ​ഷം ര​ണ്ടു മാ​സം ക​ഴി​ഞ്ഞാ​ണ് ഫാ​മി​ലി പെ​ൻ​ഷ​നു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ 78 വ​യ​സു​ള്ള പെ​ൻ​ഷ​ണ​റു​ടെ ഭാ​ര്യ പു​ന​ർ​വി​വാ​ഹം ചെ​യ്ത​ത​ല്ല എ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ വി​ല്ലേ​ജ് ഓ​ഫീ​സ​റി​ൽ​നി​ന്ന് വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ആ​വ​ശ്യം ഉ​ണ്ടോ?
സുധാകരൻ, മുഹമ്മ

പെ​ൻ​ഷ​ണ​റു​ടെ മ​ര​ണ​ശേ​ഷം ഫാ​മി​ലി പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കു​ന്പോ​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം ഫോ​ട്ടോ, തി​രി​ച്ച​റി​യ​ൽ അ​ട​യാ​ള​ങ്ങ​ൾ, ഒ​പ്പ് എ​ന്നി​വ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​കേ​ണ്ട​താ​ണ്. അ​തോ​ടൊ​പ്പം പു​ന​ർ​വി​വാ​ഹം ന​ട​ന്നി​ട്ടി​ല്ല എ​ന്ന രേ​ഖ​യും ആ​വ​ശ്യ​മു​ണ്ട്. 60 വ​യ​സി​ൽ താ​ഴെ​യു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ണ​ർ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്ന് പു​ന​ർ വി​വാ​ഹി​ത അ​ല്ല എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ണം. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സ്വ​ന്ത​മാ​യി സ​ത്യ​വാ​ങ്മൂ​ലം എ​ഴു​തി ന​ൽ​കി​യാ​ൽ മ​തി.

Loading...