ലീ​വ് നോ​ട്ട് ഡ്യു: ​ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ക്കും
20 വ​ർ​ഷം സ​ർ​വീ​സു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് ഞാ​ൻ. ശ​ന്പ​ള​ത്തോ​ടെ എ​നി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട അ​വ​ധി​ക​ൾ എ​ല്ലാം ത​ന്നെ ചി​കി​ത്സ​യ്ക്കാ​യി ഞാ​നെ​ടു​ത്തു. നി​ല​വി​ൽ എ​ന്‍റെ കൈ​വ​ശം ശ​ന്പ​ള​ത്തോ​ടു​കൂ​ടി എ​ടു​ക്കാ​വു​ന്ന ലീ​വു​ക​ൾ ഇ​ല്ല. ഇ​നി ശൂ​ന്യ​വേ​ത​നാ​വ​ധി മാ​ത്രമേ​യു​ള്ളൂ.
കെ​എസ്ആ​റി​ൽ പ​റ​യു​ന്ന ലീ​വ് നോ​ട്ട് ഡ്യു ​എ​ന്ന അ​വ​ധി​ക്ക് എനിക്ക് അ​ർ​ഹ​ത​യി​ല്ലേ? പാ​ടി​ല്ലാ​യെ​ന്ന് മേ​ല​ധ​ികാ​രി പ​റ​യു​ന്നു. ഏ​തു​ ത​രം ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ലീ​വ് നോ​ട്ട് ഡ്യു അവധിക്ക് അ​ർ​ഹ​ത​യെ​ന്ന് വ്യ​ക്ത​മാ​ക്കാ​മോ‍‍?
ശോ​ഭ ആ​ന്‍റ​ണി,
ചേ​ർ​ത്ത​ല

ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യ അ​വ​ധി​ക​ളൊ​ന്നും ക്രെ​ഡി​റ്റി​ൽ ഇ​ല്ലാ​ത്ത​വ​ർ​ക്ക് മു​ൻ​കൂ​റാ​യി അ​നു​വ​ദി​ക്കാ​വു​ന്ന അ​വ​ധി​യാ​ണ് ലീ​വ് നോ​ട്ട് ഡ്യു (Leave not due) Rule 85 KSR Vol I P I. ഈ അ​വ​ധി​ Substantive Officer‍‍/ Confirmed/ Perma nent എന്നീ ​സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കു മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. Officiating Officer ആയവർക്ക് ഇ​ത് അ​നു​വ​ദ​നീ​യ​മ​ല്ല.

താ​ങ്ക​ൾ Substantive Officer‍‍/ Confirmed/ Permanent Or Officiating Officer ഇ​തി​ൽ ഏ​തെ​ന്നു ക​ത്തി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. ലീ​വ് നോ​ട്ട് ഡ്യു ​എ​ടു​ക്കു​ന്ന സ​മ​യ​ത്ത് അർധവേതനാ വധി (HPL)ക്കു തു​ല്യ​മാ​യ ശ​ന്പ​ളം ല​ഭി​ക്കും. ഭാ​വി​യി​ൽ നേ​ടി​യെ​ടു​ക്കു​ന്ന എ​ച്ച്പി​എ​ലിൽ​നി​ന്നും ഇ​തു ത​ട്ടിക്കി​ഴി​ക്കും. ഇ​ങ്ങ​നെ അ​നു​വ​ദി​ക്കു​ന്ന അ​വ​ധി​ക്കു തു​ല്യ​മാ​യി ഭാ​വി​യി​ൽ സ​ർ​വീ​സ് ബാ​ക്കി ഉ​ണ്ടാ​യി​രി​ക്കണം. ഒ​രു ജീ​വ​ന​ക്കാ​ര​ന് സ​ർ​വീ​സ് കാ​ല​ഘ​ട്ട​ത്തി​ൽ പ​ര​മാ​വ​ധി 360 ദി​വ​സ​മാ​ണ് ഇ​ത് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​ൽ 180 ദി​വ​സം മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും ബാ​ക്കി 180 ദി​വ​സം മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ​യും ഇ​ത​നു​വ​ദി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ ഒ​റ്റ​ഘ​ട്ട​ത്തി​ൽ 90 ദി​വ​സ​ത്തി​ൽ അ​ധി​ക​രി​ക്കാ​ൻ പാ​ടി​ല്ല.