പെൻഷൻ അനുവദിച്ചുകിട്ടാൻ കാലതാമസം വരും
ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്‌‌​ട​ർ ആ​ണ്. 2020 മേ​യ് 31നു ​വി​ര​മി​ക്ക​ണം. എ​ന്‍റെ പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഇ​തേ​വ​രെ​യും അ​യ​ച്ചി​ട്ടി​ല്ല. കോവി ഡ് 19 രോഗ വ്യാപനമാണ് കാ​ര​ണം. അ​തി​നാ​ൽ എ​ന്‍റെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കുവാ​ൻ ഇ​തു​മൂ​ലം എ​ന്തെ​ങ്കി​ലും തടസം ഉ​ണ്ടാ​കു​മോ?
രാ​ഘ​വ​ൻ, തൊ​ടു​പു​ഴ

വിരമിക്കുന്ന തീ​യ​തി​ക്ക് ആറു മാ​സം മു​ന്പെ​ങ്കി​ലും പെ​ൻ​ഷ​ൻ രേ​ഖ​ക​ൾ മേ​ല​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അതിനാൽ എ​ത്ര​യും പെ​ട്ടെ​ന്ന് പെ​ൻ​ഷ​ൻ രേ​ഖകൾ ഓ​ഫീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കു​ക. പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു​വ​രാ​ൻ കാ​ല​താ​മ​സം എ​ടു​ക്കാം. ഇ​പ്പോ​ൾ കോവിഡ് 19 രോഗവ്യാപനം കൂ​ടി വ​ന്ന​പ്പോ​ൾ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു​കി​ട്ടു​വാ​ൻ താ​മ​സം നേ​രി​ടാ​നു​ള്ള സാ​ധ്യ​ത​ കൂടുതലാണ്.