വോളണ്ടറി റിട്ടയർമെന്‍റിന് അർഹതയുണ്ട്
വ​നം​വ​കു​പ്പി​ൽ ഫോ​റ​സ്റ്റ് ഗാ​ർ​ഡ് ആണ്. 24 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഇ​നി​യും മൂന്നു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ബാ​ക്കി​യു​ണ്ട്. എ​നി​ക്ക് വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്ക​ണ​മെ​ന്നു​ണ്ട്. നി​ല​വി​ൽ ഇ​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സമു​ണ്ടോ? ഇനിയു ള്ള മൂന്നു വ​ർ​ഷം സർവീസ് ന​ഷ്‌‌ടപ്പെ​ടു​മോ? അ​തു​പോ​ലെ നി​ല​വി​ലെ ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണോ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് നി​ശ്ചി​ത കാ​ലാ​വ​ധി​യു​ണ്ടോ?
​രതീഷ് കു​മാ​ർ, പ​ത്ത​നം​തി​ട്ട

20 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ ഏ​തു ജീ​വ​ന​ക്കാ​ര​നും വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റി​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. റി​ട്ട​യ​ർ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന തീ​യ​തി ഏ​താ​ണോ അ​തി​നു മൂ​ന്നു മാ​സം മു​ന്പെ​ങ്കി​ലും മേ​ല​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. താ​ങ്ക​ളു​ടെ ശേ​ഷി​ക്കു​ന്ന മൂന്നു വ​ർ​ഷം കൂ​ടി പെ​ൻ​ഷ​നു​വേ​ണ്ടി​യു​ള്ള യോ​ഗ്യ​ത സ​ർ​വീ​സാ​യി പ​രി​ഗ​ണി​ക്കും. മൂന്നു വ​ർ​ഷ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ക​ണ​ക്കാ​ക്കി​ല്ല. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന​ത്.

Loading...