പേ ​സ്ലി​പ്പ് ല​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ലീ​വ് സാ​ല​റി മാ​റാ​വു​ന്ന​താ​ണ്
നാലു വ​ർ​ഷം സ​ർ​വീ​സു​ള്ള ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റാ​ണ്. ഞാ​ൻ 15 ദി​വ​സത്തെ അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വ​ധി​യി​ലി​രിക്കു​ന്പോ​ൾ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് പേ ​സ്ലി​പ്പ് ല​ഭി​ക്കാ​തെ ലീ​വ് സാ​ല​റി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? ല​ഭി​ക്കു​മെ​ങ്കി​ൽ എ​ത്ര ദി​വ​സം വ​രെ ല​ഭി​ക്കും?
രാ​ജേ​ഷ് കു​മാ​ർ, ച​ങ്ങ​നാ​ശേ​രി

അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച ഗ​സ​റ്റ​ഡ് ഉ​ദ്യോ​സ്ഥ​ന് എ​ജി​യി​ൽ​നി​ന്ന് ലീ​വ് സാ​ല​റി​ക്കു​ള്ള പേ ​സ്ലി​പ്പ് ല​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ത​ന്നെ ലീ​വ് സാ​ല​റി മാ​റാ​വു​ന്ന​താ​ണ്. 21 ദി​വ​സ​ത്തി​ൽ താ​ഴെ​യു​ള്ള അ​വ​ധി​ക​ൾ​ക്ക് ഇ​തു ബാ​ധ​ക​മാ​ണ്. ഇ​ത് സി​ഡി​ഒക്ക് ​അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണ്. പി​ന്നീ​ട് പേ ​സ്ലി​പ്പ് ല​ഭി​ക്കു​ന്പോ​ൾ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി തൊ​ട്ട​ടു​ത്ത ശ​ന്പ​ള ബി​ൽ ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് ലീ​വ് സാ​ല​റി മാ​റു​ന്ന​തി​നു ത​ട​സ​ങ്ങ​ളി​ല്ല.

Loading...