ഡ്രോയിംഗ് ഒാഫീസർമാർ മുഖേന ബില്ല് മാറിയെടുക്കാം
2011 ന​വം​ബ​റി​ൽ റിട്ടയർ ചെയ്തു. ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥൻ ആയിരുന്നു. മു​ന്പു​ണ്ടാ​യി​രു​ന്ന ഒ​രു കേ​സി​നെത്തുട​ർ​ന്ന് എ​ന്‍റെ ശ​ന്പ​ളം 1- 7- 2007 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പ​രി​ഷ്ക​രി​ച്ച് ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. റി​ട്ട​യ​ർ ചെ​യ്ത​തി​നു​ശേ​ഷ​മു​ള്ള ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​മാ​രു​ടെ ശ​ന്പ​ള കു​ടി​ശി​ക​ക​ൾ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ മു​ഖേ​ന പ്രീ ​ചെ​ക്ക് ചെ​യ്ത് ട്ര​ഷ​റി​യി​ൽ​നി​ന്ന് മു​ൻ​കാ​ല​ങ്ങ​ളി​ൽ വാ​ങ്ങാ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ഈ ​കു​ടി​ശി​ക നി​ല​വി​ലു​ള്ള ഡ്രോ​യിം​ഗ് ഓ​ഫീ​സ​ർ മുഖേന മാ​റി​യെ​ടു​ക്കാ​നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തു പ​ല​വി​ധ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​തി​ന് നി​ല​വി​ൽ എ​ന്തെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടോ?
​ഗോ​പ​കു​മാ​ർ, പ​ത്ത​നം​തി​ട്ട

ഇ​പ്പോ​ൾ എ​ല്ലാ ബി​ല്ലു​ക​ളും സ്പാ​ർ​ക് സം​വി​ധാ​ന​ത്തി​ൽ കൂ​ടി മാ​ത്ര​മേ മാ​റി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​തി​നാ​ൽ താ​ങ്ക​ൾ ഏ​തു ത​സ്തി​ക​യി​ൽ​നി​ന്നാ​ണോ റി​ട്ട​യ​ർ ചെ​യ്ത​ത്, ആ ​ത​സ്തി​ക​ക​ളി​ലെ ബി​ല്ലു മാ​റി കൊ​ടു​ക്കു​ന്ന ഡ്രോ​യിം​ഗ് ഓ​ഫീ​സ​ർ മു​ഖേ​ന ബി​ല്ല് മാ​റി എ​ടു​ക്കാ​നേ സാ​ധി​ക്കു​ക​യു​ള്ളൂ. ഇ​തി​നാ​വ​ശ്യ​മാ​യ ​കാ​ല​ഘ​ട്ട​ത്തി​ലെ മാ​റി​യ ബി​ല്ലു​ക​ളു​ടെ വി​ശ​ദ​വി​വ​രം രേ​ഖാ​മൂ​ലം ഡ്രോ​യിം​ഗ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കു​ക.

Loading...