ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ഉടൻ അപേക്ഷിക്കാം
സർക്കാർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി 2020 ജൂ​ലൈ​യി​ൽ പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പൂരിപ്പിച്ച അ​പേ​ക്ഷ​ക​ൾ 2020 ഒാഗ സ്റ്റ് 19 ബു​ധ​നാ​ഴ്ച രാ​ത്രി 12 വ​രെ സ്വീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ലെ വി​വി​ധ ജി​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ചാണ് പരീക്ഷ നടത്തുന്നത്. നി​ശ്ചി​ത സ​മ​യ​ത്തി​നു മു​ന്പു ത​ന്നെ ഇ-​പേ​യ്മെ​ന്‍റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ലും പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യ​ല്ലാ​തെ​യു​ള്ള അ​പേ​ക്ഷ​ക​ൾ നി​രു​പാ​ധി​കം നി​ര​സി​ക്കു​ന്ന​താ​ണ്. പി എ​സ്‌‌​സി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. മു​ൻ​പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ പാ​ടി​ല്ല. അ​വ​ർ പ്ര​സ്തു​ത ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ (​പ്രൊ​ഫൈ​ലി​ലൂ​ടെ) മാ​ത്രം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ഓ​രോ പേ​പ്പ​റി​ന്‍റെ​യും പ​ര​മാ​വ​ധി മാ​ർ​ക്ക് നൂ​റും വി​ജ​യി​ക്കു​ന്ന​തി​നു​ള്ള മി​നി​മം മാ​ർ​ക്ക് 40ഉം ​ആ​ണ്. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ബാ​ധ​ക​മാ​ണ്. ഓ​രോ ശ​രി​യു​ത്ത​ര​ത്തി​നും ഒ​രു മാ​ർ​ക്ക് ല​ഭി​ക്കു​ക​യും ഓ​രോ തെ​റ്റു​ത്ത​ര​ത്തി​നും മൂ​ന്നി​ലൊ​ന്ന് മാ​ർ​ക്ക് ന​ഷ്ട​മാ​കു​ക​യും ചെ​യ്യും. വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ​ക്ക് നി​ല​വി​ലു​ള്ള വി​ത്ത് ബു​ക്ക്/​വി​ത്തൗ​ട്ട് ബു​ക്ക് രീ​തി തു​ട​രു​ന്ന​താ​ണ്.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി വ​രെ​യും ത​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലെ വി​വ​ര​ങ്ങ​ൾ (​ഉ​ദാ: പേ​പ്പ​റു​ക​ൾ, ടെ​സ്റ്റ്, മേ​ഖ​ല മു​ത​ലാ​യ​വ) മാ​റ്റി ന​ൽ​കു​ന്ന​തി​ന് പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് അ​നു​വാ​ദം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​വ​സാ​ന​തീ​യ​തി​യി​ൽ നി​ല​വി​ലു​ള്ള ഫോ​ട്ടോ​യും മ​റ്റു വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ അ​പേ​ക്ഷ​ക​ളാ​വും പ​രി​ഗ​ണി​ക്കു​ക.

സ​മ​യ​വി​വ​ര പ​ട്ടി​ക​ക​ൾ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ വെ​ബ് സൈ​റ്റ്, ജി​ല്ലാ/​മേ​ഖ​ലാ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് റ​ഫ​റ​ൻ​സി​ന് ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ ഓ​രോ പ​രീ​ക്ഷാ​ർ​ഥി​ക്കും ആ​വ​ശ്യ​മാ​യി വ​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്. വ്യ​ക്തി​പ​ര​മാ​യി പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് സ​മ​യ​വി​വ​ര പ​ട്ടി​ക​ക​ൾ ത​പാ​ലി​ൽ അ​യ​യ്ക്കു​ന്ന​ത​ല്ല.

ര​ജി​സ്ട്രേ​ഷ​ൻ

ഡി​പ്പാ​ർട്ട്മെ​ന്‍റൽ‍ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റർ ചെ​യ്യുന്ന​തി​നാ​യി കേ​ര​ള പ​ബ്ലിക് സ​ർവീ​സ് കΩമ്മീ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റാ​യ www. keralapsc.gov.inലെ ഡി​പ്പാ​ർട്ട്മെ​ന്‍റൽ‍ ടെ​സ്റ്റ് ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് ക്ലി ക്ക് ചെ​യ്യ​ണം. അ​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ പേ​ജ് സ്ക്രീ​നി​ൽ തെ​ളി​യും.
ആ​ദ്യ​മാ​യി ര​ജി​സ്റ്റർ ചെ​യ്യുന്ന വർ പ്ര​സ്തു​ത പേ​ജി​ലെ Sign Up ബട്ടൺ ക്ലിക്ക് ചെയ്യണം. അ​പ്പോ​ൾ ര​ജി​സ്റ്റർ ചെ​യ്യുന്ന​തിനാ​യു​ള്ള ഓ​ൺലൈ​ൻ ഫോ​റം സ്ക്രീ​നി​ൽ ല​ഭ്യ​മാ​കും. ആ​ദ്യ​ം പ​രീ​ക്ഷാ​ർഥി​യു​ടെ പാ​സ്പോ​ർട്ട് സൈ​സ് ഫോ​ട്ടോ അ​പ്‌ലോ​ഡ് ചെ​യ്യണം. അ​തി​നു​ശേ​ഷം പ​രീ​ക്ഷാ​ർഥി​യു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങൾ. പ്രൊ​ഫൈ​ലി​ൽ ആ​ധാ​ർ​ കാ​ർ​ഡി​ന്‍റെ വി​വ​ര​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.

ഫോട്ടോയെടുക്കുന്പോൾ ശ്രദ്ധിക്കേണ്ടവ

1. ഫോ​ട്ടോ 31-12-2010നു​ശേ​ഷം എ​ടു​ത്തവയായിരിക്കണം. അ​പേ​ക്ഷ​കന്‍റെ പേ​രും ഫോ​ട്ടോ എ​ടു​ത്ത തീ​യ​തി​യും ഫോ​ട്ടോയി​ൽ പ്രി​ന്‍റ് ചെയ്തിരിക്കണം.

2. പ​രീ​ക്ഷാ​ർഥിയുടെ മു​ഖ​വും തോ​ൾ​ഭാ​ഗ​വും വ്യ​ക്തമാ​യി പ​തി​ഞ്ഞി​രി​ക്കത്തക്ക വി​ധ​ത്തിലു​ള്ള കളർ/​ബ്ലാക്ക് ആ​ൻ​ഡ് വൈ​റ്റ് പാ​സ്പോ​ർട്ട് സൈ​സ് ഫോ​ട്ടോ​ ആ​യി​രി​ക്കണം.
3. 200 പി​ക്സ​ൽ‍ ഉ​യ​ര​വും 150 പി​ക്സ​ൽ വീ​തി​യും ഉ​ള്ള​തും jpg ഫോർ​മാ​റ്റി​ലു​ള്ള​തും 30kb ഫ​യ​ൽ‍ സൈ​സി​ൽ അ​ധിക​രി​ക്കാത്തതു​മാ​യ ഫോട്ടോകൾ ആ​ണ് അപ്‌‌ ലോഡ് ചെ​യ്യേണ്ട​ത്. അ​പ്ര​കാ​ര​മ​ല്ലാ​ത്ത ഫോട്ടോകൾ നി​രു​പാ​ധി​കം നി​ര​സി​ക്കും.​

സ​ർവീ​സ് വി​വ​ര​ങ്ങൾ

ഉ​ദ്യോ​ഗ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങളാ​ണ് ഇ​തി​ൽ ന​ൽകേ​ണ്ട​ത്. ഡി​പ്പാ​ർട്ട്മെ​ന്‍റിന്‍റെ പേ​ര്, പ​രീ​ക്ഷാ​ർഥിയു​ടെ നി​ല​വി​ലെ ത​സ്തി​ക​യു​ടെ പേ​ര്, ഓ​ഫീ​സ് അ​ഡ്ര​സ്, തി​രി​ച്ചറി​യ​ൽ വി​വ​ര​ങ്ങൾ എ​ന്നി​വ ന​ൽ‍​ക​ണം. തി​രി​ച്ചറി​യ​ൽ വി​വ​ര​ങ്ങളിൽ പാ​ൻ​കാ​ർഡ് ന​ന്പർ, PEN (പെ​ർമനന്‍റ് എംപ്ലോയി നന്പർ ), വോ​ട്ടേ​ഴ്സ് ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് നന്പർ ഇ​വ​യി​ലേതെ​ങ്കി​ലും ഒ​ന്നു നൽകാ​വു​ന്ന​താ​ണ്. മേ​ൽപ്പ​റ​ഞ്ഞി​ട്ടു​ള്ള വി​വ​ര​ങ്ങൾ ന​ൽകി ഡി​ക്ല​റേ​ഷ​നി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള വി​വര​ങ്ങൾ വാ​യി​ച്ചു നോ​ക്കി അ​തി​നു​ള്ള ബോ​ക്സി​ൽ ക്ലി​ക്ക് ചെ​യ്ത് Next ബട്ടൺ ക്ലി​ക്ക് ചെയ്യണം. അ​പ്പോ​ൾ പ​രീ​ക്ഷാ​ർഥി​ക്ക് Login Details ല​ഭ്യ​മാ​കും. പ്ര​സ്തു​ത പേ​ജി​ൽ പ​രീ​ക്ഷാ​ർഥിക്ക് സ്വ​ന്തമാ​യോ അ​ല്ലെ​ങ്കിൽ‍ സി​സ്റ്റം ന​ൽകി​യി​ട്ടു​ള്ള യൂ​സ​ർ നെ​യി​മോ തെ​ര​ഞ്ഞെ​ടു​ക്കാനു​ള്ള സൗ​ക​ര്യ​മു​ണ്ട്. പ​രീ​ക്ഷാ​ർഥി താ​ത്പ​ര്യ​മു​ള്ള യൂ​സ​ർ നെ​യി​മും പാ​സ്‌‌വേഡും വ​ള​രെ കൃ​ത്യ​ത​യോ​ടെ പൂ​രി​പ്പിക്കു​വാ​ൻ ശ്രദ്ധിക്ക​ണം. അ​തി​നു​ശേ​ഷം നൽകി​യി​ട്ടു​ള്ള സെ​ക്യൂ​രി​റ്റി കോ​ഡ് അ​തു​പോ​ലെ ത​ന്നെ പൂ​രി​പ്പി​ച്ച് Submit ബട്ടൺ ക്ലിക്ക് ചെയ്യു ന്പോൾ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർണ​മാ​കും.

കോവിഡ് 19: റദ്ദു ചെയ്ത പരീക്ഷകൾക്ക് ഫീസിളവ്

കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ൺ മൂ​ലം റ​ദ്ദാ​ക്കി​യ 2020 ജ​നു​വ​രി​യി​ലെ പ​രീ​ക്ഷ​യ്ക്കു​വേ​ണ്ടി അ​ട​ച്ച തു​ക ഇ​പ്പോ​ൾ ഫീ​സി​ള​വാ​യി ല​ഭി​ക്കു​ന്ന​താ​ണ്. 2020 ജ​നു​വ​രി​യി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഇ​പ്പോ​ഴ​ത്തെ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്പോ​ഴാ​ണ് ഫീ​സി​ള​വ് ല​ഭി​ക്കു​ന്ന​ത്. 2020 ജൂ​ലൈ​യി​ലെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ മൂ​ലം ന​ട​ത്തു​ന്ന പ​രീ​ക്ഷ​യ്ക്കു മാ​ത്ര​മേ ഈ ​ഇ​ള​വ് ല​ഭി​ക്കൂ. മു​ന്പ് റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ​ക​ൾ വീ​ണ്ടും എ​ഴു​ത​ണ​മെ​ങ്കി​ൽ പു​തി​യ നോ​ട്ടി​ഫി​ക്കേ​ഷ​നി​ലൂ​ടെ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്ക​ണം.

പരീക്ഷയ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം

User Idഉം Password​ഉം ന​ൽ​കി സ്വ​ന്തം പേ​ജി​ൽ എ​ത്തി​യ പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യി പേ​ജി​ൽ‍ വ​ല​തു​ഭാ​ഗ​ത്താ​യി കാ​ണു​ന്ന Apply For Test ക്ലി​ക്ക് ചെ​യ്യു​ക. ആ​ദ്യ​ഘ​ട്ടം മേ​ഖ​ല​ക​ൾ (എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്- ഇ​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്ന്) തെ​ര​ഞ്ഞെ​ടു​ക്കു​ക. ര​ണ്ടാംഘ​ട്ടം ഒാ​രോ േമ​ഖ​ല​യിലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ജി​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക.

എ​റ​ണാ​കു​ള​ത്തി​നും കോ​ഴി​ക്കോ​ടി​നും അ​ഞ്ചും തി​രു​വ​ന​ന്ത​പു​ര​ത്തി​ന് നാ​ലും ജി​ല്ലാ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഏ​തു മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്താ​ലും അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ജി​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ മു​ഴു​വ​നും മു​ൻ​ഗ​ണ​നഅ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്താ​ലേ അ​പേ​ക്ഷ​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കൂ. മൂ​ന്നാം ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സി​ല​ബ​സ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ഉ​ദാ:- അ​ക്കൗ​ണ്ട് ടെ​സ്റ്റ്(​ലോ​വ​ർ).

പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഏ​തെ​ല്ലാം പേ​പ്പ​റു​ക​ൾ ആ​ണ് എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഓ​രോ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത് Add ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്യ​ണം. ഒ​രു പ​രീ​ക്ഷ​യു​ടെ എ​ല്ലാ പേ​പ്പ​റു​ക​ളും എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു ന്നു​വെ​ങ്കി​ൽ All Papers തെ​ര​ഞ്ഞെ​ടു​ത്ത് Add ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്താ​ൽ മ​തി​യാ​കും. അ​ത്ത​ര​ത്തി​ൽ എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും പ്ര​സ്തു​ത പ​രീ​ക്ഷ​ക​ളു​ടെ പേ​പ്പ​റു​ക​ളും തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്.

പ്ര​സ്തു​ത പേ​ജി​ൽ‍ Obligatory Testക​ൾ​ക്കു​ള്ള ഫ്രീ ​ചാ​ൻ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഫ്രീ ​ചാ​ൻ​സി​ന് അ​ർ​ഹ​ത ഉ​ള്ള​വ​ർ പ്ര​സ്തു​ത ബോ​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. തു​ട​ർ​ന്ന് ഇ-​പേ​മെ​ന്‍റ് ന​ട​പ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫീ​സ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സ് ഇ-​പേ​യ്മെ​ന്‍റ് വ​ഴി അ​ട​യ്ക്ക​ണം

ഓ​ൺലൈ​ൻ ബാങ്കിംഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ഇ-​പേ​യ്മെ​ന്‍റ് വ​ഴി​യാ​ണ് പ​രീ​ക്ഷാ​ഫീ​സും സ​ർട്ടിഫിക്കറ്റ് ഫീ​സും ഒ​ടു​ക്കേണ്ട​ത്.

ഇ-​പേ​മെ​ന്‍റ് വ​ഴി പ​ണം അ​ട​യ് ക്കുന്ന​തി​ന് പ​രീ​ക്ഷാ​ർഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ലെ Make Payment എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഈ ​ഓ​പ്ഷ​ൻ വ​ഴി പ​രീ​ക്ഷാ​ർഥി​ക്ക് ട്ര​ഷ​റി വ​കു​പ്പിന്‍റെ സൈ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ച് ഓൺ ലൈ​ൻ ആ​യി പ​ണം അ​ട​യ്ക്കാം. ഇ​തി​നാ​യി പ​രീ​ക്ഷാ​ർഥി​ക്കോ ബ​ന്ധ​പ്പെ​ട്ട​വ​ർക്കോ ഏ​തെ​ങ്കിലും ബാ​ങ്കിന്‍റെ ഓ​ൺ​ലൈ​ൻ ബാ​ങ്കിംഗ് അക്കൗണ്ട് ആ​വ​ശ്യ​മാ​ണ്. ട്ര​ഷ​റി സൈ​റ്റി​ൽനി​ന്നു പ​ണം ഒ​ടു​ക്കുന്ന​തി​നാ​യി ബാ​ങ്കിംഗിലേക്ക് പ്ര​വേ​ശി​ക്കുന്പോൾ ല​ഭ്യ​മാ​കു​ന്ന G R Number (​Gov. Reference No.) കു​റി​ച്ചെടുത്ത് സൂ​ക്ഷി​ക്കേണ്ട​താ​ണ്. പ​ണം ഒ​ടു​ക്കിക്കഴി​ഞ്ഞാ​ൽ‍ പ​രീ​ക്ഷാർഥി​യു​ടെ പ്രൊ​ഫൈ​ലി​ൽ‍ GR Number ഉ​ൾ​പ്പെ​ടെ Payment Details കാ​ണാ​വു​ന്ന​ത്.

ഓ​രോ പേ​പ്പ​റി​നും 160രൂ​പ നി​ര​ക്കിലാ​ണ് പ​രീ​ക്ഷാ​ഫീ​സ്.
ഒ​രു ടെ​സ്റ്റ് സ​ർട്ടിഫിക്കറ്റിന് 210രൂ​പ നി​ര​ക്കിൽ‍ എ​ത്ര സർട്ടിഫി ക്കറ്റിനാണോ അ​പേ​ക്ഷി​ക്കുന്നത് അ​ത്ര​യും തു​ക സർട്ടിഫിക്ക റ്റിനായും ഒടുക്കേണ്ടതാണ്.