ഏൺഡ് ലീവിനും പരിഗണിക്കും
സപ്ലൈ​കോ​യി​ൽ ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്നു. 8-10-2016 മു​ത​ൽ ആ​റു മാ​സം സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ആ​റു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക​യും സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. 2017, 18, 19 വ​ർ​ഷ​ങ്ങ​ളി​ലെ ഇ​ൻ​ക്രി​മെ​ന്‍റ് കി​ട്ടി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ സ​സ്പെ​ൻ​ഷ​ൻ കാ​ലം ഡ്യൂ​ട്ടി​യാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​സ്പെ​ൻ​ഷ​ൻ കാ​ല​ത്തെ കു​ടി​ശി​ക ലഭിക്കാൻ അർഹതയില്ലേ ?
മാ​ർ​ട്ടി​ൻ, തൊ​ടു​പു​ഴ

സ​സ്പെ​ൻ​ഷ​ൻ കാ​ലം ഡ്യൂ​ട്ടി​യാ​യി ക​ണ​ക്കാ​ക്കി​യ​തി​നാ​ൽ തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ലഭിക്കും. അ​തു​പോ​ലെ സ​സ്പെ​ൻ​ഷ​ൻ കാ​ല​ത്ത് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പൂ​ർ​ണ ശ​ന്പ​ള​വും അ​തു​പോ​ലെ ഇ​ൻ​ക്രി​മെ​ന്‍റ് പ്ര​കാ​ര​മു​ള്ള കു​ടി​ശി​ക​യും വാ​ങ്ങു​ന്ന​തി​നു ത​ട​സ​മി​ല്ല. സ​സ്പെ​ൻ​ഷ​ൻ കാ​ലം ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ച്ച​തു​കൊ​ണ്ട് ആ ​പീ​രി​യ​ഡ് ഏ​ൺ​ഡ് ലീ​വി​നു കൂ​ടി പ​രി​ഗ​ണി​ക്കും.

Loading...