റീ വാലിഡേഷനു ശേഷം ഡിസിആർജി മാറിയെടുക്കാം
പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ​നി​ന്ന് മൂ​ന്നു വ​ർ​ഷം മു​ന്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റാ​യി റി​ട്ട​യ​ർ ചെ​യ്തു. നോ​ണ്‍ ലയബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഡി​സി​ആ​ർജി ഇ​തു​വ​രെ​യും വാ​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കാ​ല​താ​മ​സം വ​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ?
സു​ധാ​ക​ര​ൻ, ച​ങ്ങ​നാ​ശേ​രി

അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് ഡി​സി​ആ​ർ​ജി അ​നു​വ​ദി​ച്ച തീയ​തി മു​ത​ൽ മൂന്നു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ അ​ത് റീ​വാ​ലി​ഡേ​റ്റ് ചെ​യ്യേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ ട്ര​ഷ​റി​യി​ൽ​നി​ന്ന് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ലേ​ക്ക് മ​ട​ക്കി അ​യ​യ്ക്കു​ന്ന​താ​ണ്. അ​തി​നാ​ൽ റീ​വാ​ലി​ഡേ​ഷ​നു​ശേ​ഷം മാ​ത്ര​മേ ഡി​സി​ആ​ർ​ജി എ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

Loading...