മിനിമം ഫാമിലി പെൻഷന് അർഹതയുണ്ട്
ചു​മ​ട്ടു​തൊ​ഴി​ലാ​ളി ബോ​ർ​ഡി​ൽ നാ​ലു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം അ​തി​ന് തു​ട​ർ​ച്ച​യാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​ചെ​യ്തു വന്ന എന്‍റെ ബന്ധു അടുത്തിടെ മരിച്ചു. ര​ണ്ടുംകൂ​ടി ആ​കെ എ​ട്ടു​വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. പത്തുവർഷം സർവീസ് ഇല്ലാത്തതിനാൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്പോ​ൾ ‌മി​നി​മം പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ? അ​തോ എ​ക്സ്ഗ്രേ​ഷ്യ ഫാ​മി​ലി പെ​ൻ​ഷ​നേ ലഭിക്കുക‍യുള്ളോ?
ജോ​ണ്‍ മാത്യു, തി​രു​വ​ല്ല

സ​ർ​വീ​സി​ലി​രി​ക്കെ മ​രി​ച്ച​യാ​ൾ​ക്ക് പ​ത്തു​വ​ർ​ഷം സ​ർ​വീ​സ് ഇ​ല്ലെ​ങ്കി​ൽ​പ്പോ​ലും ഭാര്യയ്ക്ക് മി​നി​മം ഫാ​മി​ലി പെ​ൻ​ഷ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് ഒ​രു ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണ​മ​ട​ഞ്ഞാ​ലും മി​നി​മം ഫാ​മി​ലി പെ​ൻ​ഷ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്.

Loading...