പ്രസവാവധിക്ക് അർഹതയുണ്ട്, പിതൃത്വാവധിക്ക് അർഹത രണ്ടു പ്രാവശ്യം
മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. എ​ന്‍റെ ഇ​തു​വ​രെ​യു​ള്ള സ​ർ​വീ​സി​ൽ ര​ണ്ടു ത​വ​ണ പ്ര​സ​വാ​വ​ധി എ​ടു​ത്തി​ട്ടു​ണ്ട്. ഞാ​നിപ്പോ​ൾ ഗ​ർ​ഭി​ണി​യാ​ണ്. എ​നി​ക്ക് മൂന്നാമതും പ്ര​സ​വാ​വ​ധി ല​ഭി​ക്കു​മോ? അ​തു​പോ​ലെ​ത​ന്നെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഭ​ർ​ത്താ​വി​ന് പിതൃത്വാ​വ​ധിയും ല​ഭി​ക്കു​മോ?
എ​ലി​സ​ബ​ത്ത്, റാ​ന്നി

പ്ര​സ​വാ​വ​ധി പ​ര​മാ​വ​ധി എ​ത്ര ത​വ​ണ എ​ടു​ക്കാമെ​ന്ന​തു സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ന്നും സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, പി​തൃ​ത്വാ​വ​ധി​ക്ക് പ​ര​മാ​വ​ധി ര​ണ്ടു പ്രാവശ്യ മെന്ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ പി​തൃ​ത്വാവ​ധി പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​വ​ധി ഇനി ല​ഭി​ക്കി​ല്ല.

Loading...