പേരിൽ സംഭവിച്ച അക്ഷരത്തെറ്റ് തിരുത്തിക്കിട്ടും
എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇം​ഗ്ലീ​ഷി​ൽ പേ​ര് ചേ​ർ​ത്തി​രി​ക്കു​ന്ന​ ഭാ​ഗ​ത്ത് അക്ഷരത്തെറ്റ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ൽ എ​ഴു​തു​ന്പോ​ൾ ശ​രി​യാ​ണ്. പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ച്ച​പ്പോ​ൾ ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി നി​ര​സി​ച്ചു. ഇം​ഗ്ലീ​ഷി​ൽ ശ​രി​യാ​യ പേര് അക്ഷരത്തെറ്റില്ലാതെ ചേ​ർ​ത്ത് കിട്ടാ​ൻ എ​ന്താ​ണ് മാ​ർ​ഗം? ഈ ​രീ​തി​യി​ലാ​ണ് മ​റ്റ് രേഖകളെല്ലാം. പ​രീ​ക്ഷാ ക​മ്മീ​ഷ​ണർ​ക്കാ​ണോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്?
ഡീ​ൻ തോ​മ​സ്, രാ​മ​പു​രം

പേ​രി​ന്‍റെ സ്ഥാ​ന​ത്തു​ണ്ടാ​യി​രി​ക്കു​ന്ന അക്ഷരത്തെറ്റ് തി​രു​ത്തി​ക്കി​ട്ടാ​വു​ന്ന​താ​ണ്. അ​തി​ന് നി​ർ​ദി​ഷ്ട അ​പേ​ക്ഷ​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫീ​സാ​യ 30 രൂ​പ ട്ര​ഷ​റി​യി​ൽ അ​ട​ച്ച് അ​പേ​ക്ഷ​യോ​ടൊ​പ്പം എ​സ് എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ സ്കൂ​ൾ മു​ഖേ​ന ഹെ​ഡ്മാ​സ്റ്റ​റു​ടെ ശി​പാ​ർ​ശ​യോ​ടൊ​പ്പം പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് അ​യ​യ്ക്കേ​ണ്ട​താ​ണ്. പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് തി​രു​ത്ത​ൽ വ​രു​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​താ​ണ്.