പെൻഷൻ അപേക്ഷ വൈകരുത് ആറുമാസം മുന്പെങ്കിലും നടപടി തുടങ്ങണം
31- 1- 2021ൽ ​സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്യു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ ഉ​ട​ൻ​ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഓ​ഫീ​സി​ൽ​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​നി​ക്ക് 2020 ന​വം​ബ​റിൽ ​ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കി​ൽ ആ ​ഇ​ൻ​ക്രി​മെ​ന്‍റ് ചേ​ർ​ക്കാ​തെ പെ​ൻ​ഷ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ എ​നി​ക്ക് സാ​ന്പ​ത്തി​ക​ന​ഷ്ടം ഉ​ണ്ടാ​കി​ല്ലേ?
ജേ​ക്ക​ബ് തോ​മ​സ്, തൊ​ടു​പു​ഴ

കു​റ​ഞ്ഞ​ത് ആ​റു മാ​സം മു​ന്പെങ്കി​ലും പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ലേ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കു​ക​യു​ള്ളൂ. റി​ട്ട​യ​ർ​മെ​ന്‍റി​ന് ഒ​രു വ​ർ​ഷം മു​ൻ​പേ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. താ​ങ്ക​ൾ​ക്കു 2020 ന​വം​ബ​റി​ൽ ല​ഭി​ക്കാ​നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റ്കൂ​ടി താ​ത്കാ​ലി​ക​മാ​യി ചേ​ർ​ത്തു​കൊ​ണ്ട് പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​വ​സാ​നം വാ​ങ്ങി​യ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം, പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ഴു​തു​ന്പോ​ൾ ഈ ​തു​ക​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് പെ​ൻ​ഷ​ൻ, ഡി​സി​ആ​ർ​ജി എ​ന്നി​വ ക​ണ​ക്കാ​ക്കു​ന്ന​ത്.