പെൻഷൻ പുതുക്കി ലഭിക്കും
2017 മാ​ർ​ച്ച് 31ന് ​വിരമിച്ച എയ്ഡഡ് സ്കൂൾ എ​ച്ച്എ​സ്എ ആ​ണ്. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ മു​ന്പ് നാ​ലു പ്രാ​വ​ശ്യ​മാ​യി വ്യ​ത്യ​സ്ത മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യി ജോ​ലി നോ​ക്കി​യി​ട്ടു​ണ്ട്. ഈ സർവീസ് ര​ണ്ടു​വ​ർ​ഷ വും മൂ​ന്നു മാ​സവും വ​രും. വിരമിക്കുന്പോ ൾ എ​നി​ക്ക് 27 വ​ർ​ഷവും ഒരു മാ​സവും മാ​ത്ര​മാ​ണ് സ​ർ​വീ​സ് ഉണ്ടാ​യി​രു​ന്ന​ത്. താ​ത്‌‌കാലി​ക സ​ർ​വീ​സ് കൂ​ടി ക​ണ​ക്കാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ഫു​ൾ പെ​ൻ​ഷ​ൻ ല​ഭി​ക്കു​മാ​യി​രു​ന്നു. 2019ലെ ഉ​ത്ത​ര​വു​പ്ര​കാ​രം എ​ന്‍റെ സ​ർ​വീ​സ് പു​ന​​ഃക്ര​മീ​ക​രി​ച്ച് പെ​ൻ​ഷ​ൻ പു​തു​ക്ക​ൽ സാ​ധി​ക്കു​മോ? അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പ്രത്യേക കാ​ലാ​വ​ധി നിശ്ചയിച്ചിട്ടുണ്ടോ?
എ​ലി​സ​ബ​ത്ത്, പ​ത്ത​നം​തി​ട്ട

20-10-2019ലെ 8515/2019/ധന. ​ഉ​ത്ത​ര​വ​നു​സ​രി​ച്ച് 10-8-2018-നു ​മു​ന്പ് സ​ർ​വീ​സി​ൽ​നി​ന്ന് വിരമിച്ച ജീ​വ​ന​ക്കാ​രു​ടെ താ​ത്കാ​ലി​ക എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് പെ​ൻ​ഷ​ന് യോ​ഗ്യ​താ ​കാ​ല​മാ​യി പ​രി​ഗ​ണി​ക്കും. ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച അ​പേ​ക്ഷ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന ഓ​ഫീ​സ​ർ മു​ഖേ​ന അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​തി​ന് അ​പേ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക കാ​ലാ​വ​ധി പ്ര​തി​പാ​ദി​ച്ചി​ട്ടി​ല്ല. താ​ങ്ക​ൾ​ക്ക് ഇ​തി​ന്‍ പ്ര​കാ​രം പെ​ൻ​ഷ​ൻ പു​തു​ക്കി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.