മിനിമം പെൻഷന് ഒന്പതു വർഷവും ഒരു ദിവസവും മതി
എ​ച്ച്എ​സ്എ​യാ​യി എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്നു. 2021 മാ​ർ​ച്ച് 31ന് ​വിരമിക്കും. എ​ന്‍റെ ജ​ന​ന​ത്തീയ​തി 10.03.1965ആ​ണ്. എ​നി​ക്ക് 29 വ​ർ​ഷവും ര​ണ്ടു മാ​സവും 15 ദി​വ​സവു മാണ് സ​ർ​വീ​സ് ല​ഭി​ക്കു​ന്ന​ത്. 29 വ​ർ​ഷ​വും ഒ​രു ദി​വ​സ​വും ഉ​ള്ള​വ​ർ​ക്ക് 30 വ​ർ​ഷം സ​ർ​വീ​സാ​ണ​ല്ലോ ല​ഭി​ച്ചി​രു​ന്ന​ത്. 01.10.2020ലെ ​സ​ർ​ക്കു​ല​ർ ഉ​ത്ത​ര​വ് പ്ര​കാ​രം എ​നി​ക്ക് 30 വ​ർ​ഷം ല​ഭി​ക്കു​മോ? അ​തോ സ​ർ​വീ​സ് 29 വ​ർ​ഷ​മാ​യി കു​റ​യു​മോ?
റെ​ജീ​ന, മൂ​വാ​റ്റു​പു​ഴ

01.10.2020ലെ 130/2020/ ധന. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​താ സ​ർ​വീ​സ് ക​ണ​ക്കാ​ക്കു​ന്ന​തി​ൽ ചി​ല ഭേ​ദ​ഗ​തി വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. പൂർണ വർഷത്തിനുശേ ഷം മിച്ചം വരുന്ന മൂ​ന്നു മാ​സം മു​ത​ൽ ഒ​ന്പ​തു മാ​സം വ​രെ​യു​ള്ള മാ​സ​ത്തി​ന് അര വ​ർ​ഷ​വും ഒ​ന്പ​ത് മാ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള മാ​സ​ങ്ങ​ൾ ഒ​രു വ​ർ​ഷ​മാ​യും ക​ണ​ക്കാ​ക്ക​ണം എ​ന്നാ​ണ് സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൻ​പ്ര​കാ​രം പൂർണ വർഷത്തി നുശേഷം മിച്ചം വരുന്നത്​മൂന്നു മാ​സ​ത്തി​ൽ താ​ഴെ​യാണെങ്കിൽ പൂ​ർ​ണ​വ​ർ​ഷ​ങ്ങ​ൾ ക​ണ​ക്കാ​ക്കി​യ​ശേ​ഷം മിച്ചം വരുന്ന മാസം ഒ​ഴി​വാ​ക്ക​പ്പെ​ടും.
അതേ സമയം, മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള സ​ർ​വീ​സ് പ​ത്തു വ​ർ​ഷ​മാ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. ഇവിടെ ഒ​ന്പ​തു വ​ർ​ഷ​വും ഒ​രു ദി​വ​സ​വും വ​ന്നാ​ൽ പ​ത്തു​വ​ർ​ഷ​മാ​യി ക​ണ​ക്കാ​ക്കാം.