പ്രമോഷൻ വേണ്ടെന്നു വയ്ക്കേണ്ടതില്ല
എ​യ്ഡ​ഡ് സ്കൂ​ളി​ൽ പ്യൂ​ണാ​യി 18 വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്നു. എ​നി​ക്ക് ര​ണ്ട് ഹ​യ​ർ​ഗ്രേ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 25,650 ആ​ണ്. എ​നി​ക്ക് ഡി​സം​ബ​ർ മാ​സ​ത്തി​ൽ നി​ല​വി​ലു​ള്ള മാ​നേ​ജ്മെ​ന്‍റ് സ് കൂ​ളി​ൽ ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കും. എ​ന്‍റെ നി​ല​വി​ലെ ശ​ന്പ​ള​ത്തേ​ക്കാ​ൾ കു​റ​വാ​ണ​ല്ലോ ക്ല​ർ​ക്കി​ന്‍റെ ശ​ന്പ​ള സ്കെ​യി​ലാ​യ 25,200-54,000. എ​നി​ക്ക് ഈ ​പ്രൊ​മോ​ഷ​ൻ കൊ​ണ്ട് പ്ര​യോ​ജ​നം ല​ഭി​ക്കു​മോ? അ​തോ പ്ര​മോ​ഷ​ൻ വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​താ​ണോ ഗു​ണ​ക​രം?
ജി​ജോ, റാ​ന്നി

താ​ങ്ക​ളു​ടെ നി​ല​വി​ലെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 25,650 ആ​ണെ​ങ്കി​ലും അ​തി​ന്‍റെ സ്കെ​യി​ൽ ക്ല​ർ​ക്കി​ന്‍റെ ശ​ന്പ​ള സ്കെ​യി​ലി​നേ​ക്കാ​ൾ താ​ഴ്ന്ന​താ​ണ​ല്ലോ. താ​ഴ്ന്ന ശ​ന്പ​ള​സ്കെ​യി​ലി​ൽ തു​ട​രു​ന്ന ആ​ളി​നെ ഉ​യ​ർ​ന്ന ശ​ന്പ​ള സ്കെ​യി​ലി​ലേ​ക്കു പ്ര​മോ​ട്ട് ചെ​യ്യു​ന്പോ​ൾ നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന ശ​ന്പ​ളം റൂൾ 28എ​ കെഎസ്ആർ പ്ര​കാ​രം ഫി​ക്സേ​ഷ​ൻ ന​ട​ത്തും. അ​പ്പോ​ൾ പ്ര​മോ​ഷ​ൻ തീ​യ​തി​യി​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ​ കൂ​ടി കൂ​ട്ടി ശ​ന്പ​ളം ഫി​ക്സ് ചെ​യ്യും. കൂ​ടാ​തെ റീ ​ഫി​ക് സേ​ഷ​നു​ള്ള അ​ർ​ഹ​ത​യും ല​ഭി​ക്കും.