വിരമിക്കുന്ന എല്ലാ ജീവനക്കാരും ഡിക്ലറേഷൻ നൽകേണ്ടതാണ്
31- 05- 2020ൽ ​കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് വിരമിച്ചു. എ​ന്‍റെ പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ പാ​സാ​കു​ന്ന​തേ​യു​ള്ളൂ. അ​തോ​ടൊ​പ്പം ടെ​ർ​മി​ന​ൽ സ​റ​ണ്ട​റി​നു​ള്ള അ​പേ​ക്ഷ​യും അ​യ​ച്ചി​രു​ന്നു. 281 ദി​വ​സ​ത്തെ ഏ​ൺ​ഡ് ലീ​വ് എ​നി​ക്കു​ണ്ട്. എ​ന്നാ​ൽ ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ ലീ​വ് അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ പു​തി​യ ഒ​രു ഡി​ക്ല​റേ​ഷ​ൻ ന​ല്ക​ണ​മെ​ന്നാ​ണ് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച പു​തി​യ ഉ​ത്ത​ര​വ് എ​ന്താ​ണ് ‍‍?
ഡേ​വി​ഡ് , തൊ​ടു​പു​ഴ

ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ, ഹ​യ​ർ ഗ്രേ​ഡ്, പെ​ൻ​ഷ​ൻ, ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​തി​ന് ഒ​രു ഡി​ക്ല​റേ​ഷ​ൻ എ​ല്ലാ ജീ​വ​ന​ക്കാ​രും ന​ല്കേ​ണ്ട​തു​ണ്ട്. പ്ര​മോ​ഷ​ൻ, ഗ്രേ​ഡ്, ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ന്നി​വ ന​ല്കു​ന്പോ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ധി​ക തു​ക കൈ​പ്പ​റ്റി​യാ​ൽ റി​ക്ക​വ​റി ന​ട​ത്തു​ന്ന​തി​ന് സ​മ്മ​ത​മാ​ണ് എ​ന്ന​താ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
13- 12 -2019ലെ സ.ഉ(പി) 169/2019/ധന. ​എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഇ​തു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അണ്ടർടേക്കിംഗ് ജീ​വ​ന​ക്കാ​ര​ൻ ഒ​പ്പി​ട്ടു ന​ല്കു​ക​യും അ​ത് ഡ്രോ​യിം​ഗ് ഓ​ഫീ​സ​ർ/​ക​ൺ​ട്രോ​ളിം​ഗ് ഓ​ഫീ​സ​ർ കൗ​ണ്ട​ർ​സൈ​ൻ ചെ​യ്യു​ക​യും വേ​ണം.