സസ്പെൻ‌ഷനിൽ തുടരവേ റിട്ടയർ ചെയ്താൽ ഡിസിആർജി, കമ്യൂട്ടേഷൻ തടയും
2019 ഏ​പ്രി​ൽ മാ​സം മു​ത​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ ജീ​വ​ന​ക്കാ​ര​നാ​ണ്. പി​ഡ​ബ്ലു​ഡി വ​കു​പ്പി​ൽ ഓ​വ​ർ​സി​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. 2021 ഫെ​ബ്രു​വ​രി​യി​ൽ റി​ട്ട​യ​ർ ചെ​യ്യും. നി​ല​വി​ൽ 27 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഇ​പ്പോ​ൾ ഉ​പ​ജീ​വ​ന​പ്പ​ടി ല​ഭി​ക്കു​ന്നു​ണ്ട്. എ​നി​ക്ക് പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ൻ, ഗ്രാ​റ്റു​വി​റ്റി എ​ന്നി​വ ല​ഭി​ക്കു​മോ? സ​സ്പെ​ൻ​ഷ​നി​ലാ​യ​തു​കൊ​ണ്ട് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ ത​ട​സ​മു​ണ്ടോ?
സാം​സ​ണ്‍ തോ​മ​സ്, തി​രു​വ​ല്ല

സ​സ്പെ​ൻ​ഷ​നി​ൽ തു​ട​ര​വേ റി​ട്ട​യ​ർ ചെ​യ്താ​ലും പെ​ൻ​ഷ​ൻ ല​ഭി​ക്കും. നി​ല​വി​ലു​ള്ള സ​ർ​വീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൻ​ഷ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. ഡി​സി​ആ​ർ​ജി, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല. സ​സ്പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ൽ മാ​ത്ര​മേ ഡി​സി​ആ​ർ​ജി, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ള്ളൂ. അ​തു​വ​രെ​യും ഡി​സി​ആ​ർ​ജി ത​ട​ഞ്ഞു​വ​യ്ക്കും.

പെ​ൻ​ഷ​ൻ പ​റ്റി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​മ്യൂ​ട്ടേ​ഷ​ന് അ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ക​മ്യൂ​ട്ടേ​ഷ​ൻ ല​ഭി​ക്കാ​ൻ ത​ട​സ​മു​ണ്ട്. എ​ന്താ​യാ​ലും പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​വ​യ്ക്കി​ല്ല.