ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ (സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ്) ഹെ​ഡ്മി​സ്ട്ര​സ് ആ​യി ജോ​ലി​ചെ​യ്തു​വ​രു​ന്നു. 16 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ടെ​സ്റ്റു​ക​ൾ ഒ​ന്നും പാ​സാ​യി​ട്ടി​ല്ല. 2021 ജ​നു​വ​രി​ അവസാനം 50 വ​യ​സ് പൂ​ർ​ത്തി​യാ​കും. അ​പ്പോ​ൾ ഹെ​ഡ്മി​സ്ട്ര​സി​ന്‍റെ ശ​ന്പ​ള​സ്കെ​യി​ലി​ൽ എ​ന്നെ നി​യ​മി​ക്കു​മോ? 15 വ​ർ​ഷ​ത്തെ സീ​നി​യ​ർ ഗ്രേ​ഡ് വാ​ങ്ങാ​തെ​യാ​ണ് 01-06-2020ൽ ​എ​ച്ച്എം പോ​സ്റ്റി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​ത്. എ​നി​ക്കു 15 വ​ർ​ഷ​ത്തെ സീ​നി​യ​ർ ഗ്രേ​ഡ് വാ​ങ്ങു​ന്ന​തി​നു ത​ട​സ​മു​ണ്ടോ?
ല​താ​കു​മാ​രി, ക​ട്ട​പ്പ​ന

15 വ​ർ​ഷ​ം അ​ധ്യാ​പ​ക സ​ർ​വീ​സ് ഉ​ണ്ടെ​ങ്കി​ലും ടെ​സ്റ്റ് യോ​ഗ്യ​തയു​ള്ള​വ​ർ​ക്കേ എ​ച്ച്എം സ്കെ​യി​ൽ ന​ൽ​കാ​വൂ എ​ന്നാ​ണു നി​ല​വി​ലു​ള്ള ഉ​ത്ത​ര​വ്. 50 വ​യ​സ് പൂ​ർ​ത്തി​യാ​യാ​ലും ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വു ല​ഭി​ക്കി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച ത​ർ​ക്കം ഇ​പ്പോ​ഴും കോ​ട​തി​യി​ൽ നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ 15 വ​ർ​ഷ​ത്തെ സീ​നി​യ​ർ ഗ്രേ​ഡ് വാ​ങ്ങു​ന്ന​തി​നു ത​ട​സ​മി​ല്ല. അ​തി​നു​ശേ​ഷം ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​നാ​യു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണു ന​ല്ല​ത്. മു​ൻ​പ് 50 വ​യ​സു ക​ഴി​ഞ്ഞ അ​ധ്യാ​പ​ക​രെ ടെ​സ്റ്റ് യോ​ഗ്യ​ത​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. സ. ​ഉ (സാ​ധാ) 16/2018/പൊ. ​വി. വ. ​തീ​യ​തി 9/7/18).