പ്രസവാവധി സാധാരണ നിലയിൽ പ്രൊബേഷനു യോഗ്യ താ കാലമായി കണക്കാക്കുമല്ലോ. അതുപോലെ ദത്ത് അവധിയെടുക്കുന്നത് പ്രൊബേഷനു യോഗ്യതാ കാലമായി കണക്കാക്കുമോ? ഇതിനു പ്രസവാവധി ലഭിക്കുന്നതുപോലുള്ള അവധി ലഭിക്കുമോ? കെഎസ്ആറിൽ പ്രത്യേകമായ ഉത്തരവു നിലവിലുണ്ടോ?
രാജി, ആലപ്പുഴ
വനിതാ ജീവനക്കാരുടെ ദത്ത് അവധി പ്രസവാവധിപോലെ ഡ്യൂട്ടിയായി കണക്കാക്കുന്നതാണ്. ഇതിനുവേണ്ടി കേരള സർവീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂളിൽ ആവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ട്. പ്രസവാവധിക്ക് ലഭിക്കുന്നതുപോലെ 180 ദിവസത്തെ അവധി ലഭിക്കുന്നതാണ്. 18 -05- 2016ലെ സ. ഉ (അ) 08/2016 ഉ.ഭ.പ.വ പ്രകാരം ദത്തവധി പ്രബേഷനു യോഗ്യതാ കാലമായി കണക്കാക്കുന്നതാണ്.