പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ ചി​ല വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട​ല്ലോ. 2020 ഏ​പ്രി​ൽ മു​ത​ലു​ള്ള വ​രു​മാ​ന​മാ​ണ​ല്ലോ ഇ​തി​നു​വേ​ണ്ടി കണക്കാക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്കു പ​ഴ​യ രീ​തി​യി​ലു​ള്ള നി​കു​തി സ​ന്പ്ര​ദാ​യ​മാ​ണോ അ​തോ പു​തി​യ രീ​തി​യി​ലു​ള്ള നി​കു​തി സ​ന്പ്ര​ദാ​യ​മാ​ണോ കൂ​ടു​ത​ൽ പ്ര​യോ​ജ​നം. സാ​ധാ​ര​ണ​യു​ള്ള ഇ​ട​ത്ത​രം ജീ​വ​ന​ക്കാ​രി​യാ​യ എ​നി​ക്ക് ഇ​തി​ൽ എ​താ​ണു ഗു​ണ​ക​ര​മെ​ന്ന് എ​ങ്ങ​നെ മ​ന​സി​ലാ​ക്കാം?
റാ​ണി, കൊ​ല്ലം

ഇ​ള​വു​ക​ൾ ഒ​ന്നും ഇ​ല്ലാ​തെ നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​താ​ണു പു​തി​യ രീ​തി. എ​ന്നാ​ൽ നി​കു​തി നി​ര​ക്കു​ക​ൾ കു​റ​വാ​യി​രി​ക്കും. ആ​ദാ​യ​നി​കു​തി നി​യ​മം അ​നു​ശാ​സി​ക്കു​ന്ന എ​ല്ലാ കി​ഴി​വു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള​വ​ർ പ​ഴ​യ രീ​തി​ത​ന്നെ തു​ട​രു​ന്ന​താ​ണു കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്ര​ദം. എ​ന്നാ​ൽ, കാ​ര്യ​മാ​യ കി​ഴി​വു​ക​ളും ഇ​ള​വു​ക​ളും ഇ​ല്ലാ​ത്ത​വ​ർ​ക്കു പു​തി​യ രീ​തി​യാ​ണു കൂ​ടു​ത​ൽ ഉ​ചി​തം.