ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ്. ഭിന്നശേഷിക്കാർക്ക് അർഹതയുള്ള സ് പെഷൽ കാഷ്വൽ ലീവ് എടുത്തിരുന്നു. സ്പെഷൽ കാഷ്വൽ ലീവിലിരിക്കുന്പോൾ സ്പെഷൽ കണ്വയൻസിന് അർഹതയില്ലേ? ഓഫീസിൽ സാധാരണ സ്പെഷൽ കാഷ്വൽ ലീവ് എടുക്കുന്പോൾ കണ്‍വയൻസ് അലവൻസ് ഒഴിവാക്കിയാണ് ശന്പളബില്ല് തയാറാക്കുന്നത്. ഇതിനു പ്രത്യേക സർക്കാർ ഉത്തരവുണ്ടോ?
ജോണ്‍, രാമപുരം
ഭിന്നശേഷിക്കാരായ ജീവനക്കാർ സ്പെഷൽ കാഷ്വൽ ലീവിൽ ആയിരിക്കുന്പോൾ അവർക്കു ശന്പളത്തോടൊപ്പം സ്പെഷൽ കണ്‍വയൻസ് അലവൻസിനുള്ള അർഹതയുണ്ട്. സ്പെഷൽ കാഷ്വൽ ലീവിനെ മറ്റു കാഷ്വൽ ലീവിനെപ്പോലെ ഡ്യൂട്ടിയായാണു കണക്കാക്കുന്നത്. അതിനാൽ ശന്പളത്തോടൊപ്പം കണ്‍വയൻസ് അലവൻസ് ലഭിക്കുന്നതാണ്. 24.09.2011ലെ സ.ഉ(പി) 404/2011/ധന. എന്ന സർക്കാർ ഉത്തരവിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്.