ഡിഎയ്ക്ക് അർഹതയുണ്ട്
വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/09/2012, 01/09/2017 എ​ന്നീ തീ​യ​തി ക​ണ​ക്കാ​ക്കി പ​രി​ഷ്ക​രി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. 01/02/2012 മു​ത​ൽ 31/08/2017 വ​രെ​യു​ള്ള പ​രി​ഷ്ക​ര​ണം സാ​ങ്ക​ല്പി​കവും അ​തി​നു​ശേ​ഷ​മു​ള്ള​, 01/09/2017-ലെ ​ശ​ന്പ​ളം ശ​ന്പ​ള കു​ടി​ശി​കയ്ക്ക് അർ​ഹ​ത​യു​ള്ള​താ​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ 01/09/2017ലെ ​ഡി​എ പ​തി​ന​ഞ്ചു ശ​ത​മാ​നം മാ​ത്ര​മേ ലഭിക്കുകയുള്ളൂവെ​ന്ന് സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷ​മു​ള്ള സ​ർ​ക്കാ​ർ ഡി​എ​യ്ക്ക് അ​ർ​ഹ​ത​യി​ല്ലേ‍‍‌?
ര​ത്ന​കു​മാ​ർ കെ. ​തൃ​ശൂ​ർ

01/09/2012 മു​ത​ലു​ള്ള ശ​ന്പ​ള​പ​രി​ഷ്ക​ര​ണം നോ​ഷ​ണ​ലാ​യി ചെ​യ്ത് ആ​വ​ശ്യ​മാ​യ ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ന​ൽ​കി​യ​ശേ​ഷം 01/09/2017ലെ ​അ​ടി​സ്ഥാ​ന ശ​ന്പ​ളം ക​ണ​ക്കാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം പ​രി​ഷ്ക​ര​ണം ന​ട​ത്താ​നാ​ണ് സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. 01/09/2019ലെ ​ഡി​എ 15 ശ​ത​മാ​നം ആ​ണ്. എ​ന്നാ​ൽ അ​തി​നു​ശേ​ഷം സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ ഡി​എ​യ്ക്ക് അ​വ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ട് എ​ന്ന് സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. 01/01/2018-ൽ 17 ​ശ​ത​മാ​നം ഡി​എ​യും 28 ശ​ത​മാ​നം ഡി​എ​യു​മേ ല​ഭി​ക്കൂ.