ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റ് പ്ര​കാ​രം ക​ള​ക്‌‌​ട​റാ​ണ് എ​ന്നെ നി​യ​മി​ച്ച​ത്. എ​നി​ക്ക് ഏ​ഴു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. 2021 മേ​യ് 31ന് ​റി​ട്ട​യ​ർ ചെ​യ്യും. മി​നി​മം പ​ത്തു​വ​ർ​ഷം സ​ർ​വീ​സ് ഇ​ല്ലാ​ത്ത എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​ൻ ആ​ണോ, എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​നോ ആ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്?
സെ​ബാ​സ്റ്റ്യ​ൻ, പ​ത്ത​നം​തി​ട്ട

താ​ങ്ക​ൾ​ക്ക് എ​ട്ടു വ​ർ​ഷ​ത്തി​ല​ധി​കം സ​ർ​വീ​സ് മാ​ത്ര​മേ ല​ഭി​ക്കൂ. മി​നി​മം പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​ത പ​ത്തു വ​ർ​ഷ​മാ​ണ്. എ​ന്നാ​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് പ​ത്തു വ​ർ​ഷ​ത്തെ യോ​ഗ്യ​താ സ​ർ​വീ​സ് ഇ​ല്ലെ​ങ്കി​ലും മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കും. മൂ​ന്നു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്.