ഹാഫ് പേ ലീവിന് അർഹതയില്ല
ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്നു. കാ​ഷ്വ​ൽ ലീ​വ​് അല്ലാ​തെ ഹാ​ഫ് പേ ​ലീ​വ്, ക​മ്യൂ​ട്ട് ലീ​വ് എ​ന്നി​വ എ​ടു​ക്കാ​ൻ എ​നി​ക്കു സാ​ധി​ക്കു​മോ? 20 ദി​വ​സ​ത്തെ ലീ​വ് എനിക്ക് അത്യാവശ്യ​മാ​ണ്. ഇ​വ​യൊ​ന്നും സാ​ധി​ക്കാ​തെ​വ​ന്നാ​ൽ ശ​ന്പ​ളര​ഹി​ത അ​വ​ധി എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ?
റാ​ണി, ച​ങ്ങ​നാ​ശേ​രി

പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ഷം 20 കാ​ഷ്വ​ൽ ലീ​വ് ല​ഭി​ക്കും. ഹാ​ഫ് പേ ​ലീ​വ് നി​ല​വി​ലി​ല്ല. ഹാ​ഫ് പേ ​ലീ​വ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ക​മ്യൂ​ട്ട​ഡ് ലീ​വി​നു​ള്ള അ​ർ​ഹ​ത​യി​ല്ല. പി​ന്നീ​ടു​ള്ള​ത് ഏ​ണ്‍​ഡ് ലീ​വാ​ണ്. ഇ​ത് ഒ​രു വ​ർ​ഷം 15 എ​ണ്ണം വ​ച്ചാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​റ്റു യാ​തൊ​രു​വി​ധ അ​വ​ധി​ക​ളും ഇ​ല്ലാ​ത്ത അ​വ​സ​ര​ത്തി​ലാ​ണു ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കു​ന്ന​ത്. പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 30 ദി​വ​സം​വ​രെ അ​വ​ധി അ​നു​വ​ദി​ക്കും.