ആശ്രിത നിയമനം: അപേക്ഷ വേഗത്തിൽ നൽകുക
എ​ന്‍റെ പിതൃ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ ഓ​ഗ​സ്റ്റ് 10ന് ​രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് 11 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഭാ​ര്യ​യും മൈ​ന​റാ​യ ആറും മൂന്നും വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. ആ​ശ്രി​ത​നി​യ​മ​നം ല​ഭി​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്കാ​ണ്. ഭാ​ര്യ പ്ല​സ്ടു പാ​സാ​യ​താ​ണ്. ഇ​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ എ​ന്തൊ​ക്കെ​യാ​ണ്? ആ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്? എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ളാ​ണ് കൈ​ക്കൊ​ള്ളേ​ണ്ട​ത്?
ര​ഘു​വ​ര​ൻ, കൂ​ത്താ​ട്ടു​കു​ളം

ആ​ശ്രി​ത നി​യ​മ​ന​ത്തി​നാ​യു​ള്ള അ​പേ​ക്ഷ എ​ത്ര​യും പെ​ട്ടെ​ന്ന് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​നം മു​ഖേ​ന മേ​ല​ധി​കാ​രി​ക്കാ​ണ് കൊ​ടു​ക്കേ​ണ്ട​ത്. നി​ർ​ദി​ഷ്ട അ​പേ​ക്ഷ​യോ​ടൊ​പ്പം അ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെയും മ​ര​ണ​മ​ട​ഞ്ഞ ജീ​വ​ന​ക്കാ​ര​ന്‍റെ മരണസ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി​യും സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കൂ​ടാ​തെ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന ആ​ളി​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജ​ന​ന​ത്തീ​യ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് ആ​വ​ശ്യ​മാ​ണ്. അ​ച്ഛ​ൻ, അ​മ്മ, കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ സ​മ്മ​ത​പ​ത്രം (അ​പേ​ക്ഷി​ക്കു​ന്ന ആ​ളി​ന് ജോ​ലി ന​ൽ​കു​ന്ന​തി​ന് എ​തി​ർ​പ്പി​ല്ല എ​ന്നു കാ​ണി​ക്കു​ന്ന സ​മ്മ​ത​പ​ത്രം) കു​ടും​ബ​വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി എ​ന്നി​വ കൂ​ടി അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.