പിഎഫ് ലോൺ 30 തവണകളായി തിരിച്ചടയ്ക്കാം
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. മൃ​ഗാ​ശു​പ​ത്രി​യി​ൽ 15 വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. എ​നി​ക്ക് പി​എ​ഫ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് താ​ത്കാ​ലി​ക ലോ​ണ്‍ എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? 24,000 രൂ​പ ആ​വ​ശ്യ​മു​ണ്ട്. തി​രി​ച്ച​ട​വ് എ​ത്ര ത​വ​ണ​ക​ളാ​യി ക​ണ​ക്കാ​ക്കും‍? മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് 36 ത​വ​ണ​ക​ളാ​യി ലോ​ണ്‍ തി​രി​ച്ച​ട​വ് ഉ​ണ്ടെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ആ​കെ​യു​ള്ള തു​ക​യു​ടെ എ​ത്ര ശ​ത​മാ​നം വ​രെ ലോ​ണ്‍ അ​നു​വ​ദി​ക്കും? ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്?
സുലോചന, ചാലക്കുടി

പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ പി​എ​ഫ് അ​ക്കൗ​ണ്ടി​ലു​ള്ള ആ​കെ ക്രെ​ഡി​റ്റി​ന്‍റെ 75 ശ​ത​മാ​നം തു​ക ലോ​ണാ​യി എ​ടു​ക്കാം. ഓ​ഫീ​സ് മേ​ധാ​വിക്ക് 25,000 രൂ​പ വ​രെ​യു​ള്ള ലോ​ണ്‍ പാ​സാ​ക്കാ​നു​ള്ള അ​ധി​കാ​രം ഉ​ണ്ട്. തി​രി​ച്ച​ട​വ് 30 ത​വ​ണ​ വ​രെ അ​നു​വ​ദി​ക്കും. 36 ത​വ​ണ ഇ​ല്ല. സ​ർ​വീ​സി​ന് അ​ല്ല പ്രാ​ധാ​ന്യം. അ​ക്കൗ​ണ്ടി​ലു​ള്ള തു​ക​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള നി​ർ​ദ്ദി​ഷ്ട ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ ഓ​ഫ​ീസ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ച്ചാ​ൽ മ​തി.