വിദേശത്ത് ജോലിക്കു പോകാം, സർവീസിനെ ബാധിക്കും
സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റാ​ണ്. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ട്ടി​ല്ല. എ​നി​ക്ക് ഉ​ട​ൻ വി​ദേ​ശ​ത്ത് പോ​കേ​ണ്ട​തു​ണ്ട്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നാ​ണ് പോ​കു​ന്ന​ത്. അഞ്ചു വ​ർ​ഷ​ത്തെ അ​വ​ധി ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടോ? അഞ്ചു വ​ർ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ് തി​രി​കെ വ​ന്നാ​ൽ അ​വ​ധി തീ​ർ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളോ? അ​തു​പോ​ലെ എ​ന്‍റെ സ​ർ​വീ​സ്, സീ​നി​യോ​റിറ്റി എ​ന്നി​വ ന​ഷ്ട​പ്പെ​ടു​മോ? ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കു​ന്ന​തു​കൊ​ണ്ട് മ​റ്റ് എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടോ?
ജേക്കബ്, ഇരിട്ടി

പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​നു മു​ന്പ് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത് വി​ദേ​ശ​ത്തു പോ​കു​ന്ന​തി​ന് മ​റ്റ് സാ​ങ്കേ​തി​ക പ്ര​ശ്നം ഒ​ന്നും​ത​ന്നെ​യി​ല്ല. തു​ട​ർ​ച്ച​യാ​യി അഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള ശൂ​ന്യ​വേ​ത​നാ​വ​ധി​യാ​ണ് അ​നു​വ​ദി​ക്കു​ക. പി​ന്നീ​ട് ഇ​തു വീ​ണ്ടും നീ​ട്ടി എ​ടു​ക്കു​ന്ന​തി​ന് പ്ര​ശ്ന​മൊ​ന്നു​മി​ല്ല. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​തെ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്താ​ൽ അ​ത് സ​ർ​വീ​സി​നെ ബാ​ധി​ക്കും. അ​വ​ധി​ക്കു​ശേ​ഷം വീ​ണ്ടും തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ആ​ദ്യം​തൊ​ട്ട് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​യി ക​ണ​ക്കാ​ക്കും. അ​താ​യ​ത് സ​ർ​വീ​സ് ന​ഷ്ട​പ്പെ​ടും. അ​തു​പോ​ലെ സീ​നി​യോ​റിറ്റി ഇ​ല്ലാ​താ​കും. ആ​ദ്യ​മാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​യേ ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ. അ​വ​ധി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​ന്പ് ബാ​ക്കി അ​വ​ധി കാ​ൻ​സ​ൽ ചെ​യ്ത് ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല.