പെൻഷൻ ബുക്ക് തയാറാക്കുന്പോൾ ശ്രദ്ധിക്കണം
ജീവനക്കാരുടെ വിരമിക്കൽ തീയതി

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിരമി ക്കൽ പ്രായം 56 (ഗവ. ഉ(പി) 170/ 2012 തീയതി 22/-3-/2012). ജീവന ക്കാർക്ക് ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത് ആ മാസം അവസാനം വരെ സർവീസിൽ തുടരാം. ഇത് റെഗുലർ സർ വീസ് ആണ്. അതായത് 56 വയസ് പൂർത്തിയാകുന്ന തീയതി മുത ൽ ആ മാസം അവസാനം വരെയുള്ളത് സാധാരണ നിലയിലു ള്ള സർവീസ് ആയി എല്ലാ വിധത്തിലും പരിഗണിക്കും.

ഉദാഹരണമായി 15-10-1962 ജനനത്തീയതി ആണെങ്കിൽ 56 കൂട്ടുന്പോൾ 14-10-2018ൽ 56 വയസ് പൂർത്തിയാകുന്നു. 15-10-2018 മുതൽ 31-10-2018 വരെയുള്ള ദിവസങ്ങൾ റെഗുലർ സർവീസ് ആയി പരിഗണിക്കുന്നതാണ്. വിരമിക്കൽ തീയതി 31-10-2018.

ഒൗദാര്യ സർവീസ് (Extended service)

അധ്യാപകരുടെ കാര്യം ഇതിൽനിന്ന് വ്യത്യസ്തമാണ്. അധ്യാ പകരുടെ ജനനത്തീയതി ജൂലൈ രണ്ടിനും ഏപ്രിൽ ഒന്നിനും ഇടയിൽ ആണെങ്കിൽ ഇതിനുള്ളിൽ വരുന്ന മാർച്ച് 31ന് സ്കൂ ളിൽനിന്നു വിരമിക്കണം. ഏതു മാസമാണോ 56 വയസ് പൂർത്തി യാകുന്നത് ആ മാസാവസാനം കഴിഞ്ഞ് അടുത്ത മാസത്തിന്‍റെ ഒന്നാം തീയതി മുതൽ മാർച്ച് 31 വരെയുള്ള കാലഘട്ടത്തിന് ഒൗദാര്യ സർവീസ് (Extended Period of Service) എന്നാണ് പറയുന്നത്. (KSR Vol I, Part I, Rule 60, Ruling No.2).

ഉദാഹരണമായി അധ്യാപകന്‍റെ ജനനത്തീയതി ആയ 15-10-1962 ന്‍റെ കൂടെ വിരമിക്കൽ പ്രായമായ 56 കൂട്ടുന്പോൾ 14-10-2018 എന്നു ലഭിക്കുന്നു. എല്ലാവർക്കും ലഭിക്കുന്ന ഒരു ആനുകൂല്യം എന്ന നിലയ്ക്ക് 31-10-2018 ആണ് ഒൗദ്യോഗികമായി വിരമിക്കൽ തീയതി (Date of Superannuation). 1-/11/-2018 മുതൽ 31-3-2019 വരെ ഒൗദാ ര്യ സർവീസ് ആണ്.

മറ്റൊരു ഉദാഹരണം കൂടി പരിഗണിച്ചാൽ ജനനത്തീയതി 10-7-1962. ഇതിനോടുകൂടി 56 കൂട്ടുന്പോൾ 9-7-2018 എന്ന് ലഭിക്കുന്നു. എന്നാൽ 31-7-2018 ആണ് ഒൗദ്യോഗികമായ വിരമിക്കൽ തീയതി. 1-8-2018 മുതൽ 31-3-2019 വരെ ഒൗദാര്യ സർവീസ് ആയി ലഭി ക്കുന്നു.

ഇതേസമയം ജനനത്തീയതി ഏപ്രിലിൽ രണ്ടിനും ജൂലൈ ഒന്നിനും ഇടയിൽ ആണെങ്കിൽ ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത് ആ മാസാവസാനം വരെ സർവീസിൽ തുട രാം. ഇക്കൂട്ടർക്ക് KSR Vol I Part I Rule 60, Ruling No. 2, പ്രകാര മുള്ള ഒൗദാര്യ സർവീസ് ലഭിക്കില്ല.

ഉദാഹരണമായി ഒരു അധ്യാപകന്‍റെ ജനനത്തീയതി 8-6-1963 ആണെങ്കിൽ വിരമിക്കൽ പ്രായമായ 56 കൂട്ടുന്പോൾ 7-6-2019 എന്ന് ലഭിക്കുന്നു. 30-6-2019ന് ആണ് എല്ലാവിധത്തിലും ഈ അധ്യാപകന്‍റെ സർവീസ് അവസാനിക്കുന്നത്. ഏപ്രിൽ ഒന്നിനു ശേഷമാണ് ഒരു അധ്യാപകന്‍റെ ജനനത്തീയതിയെങ്കിൽ ഏപ്രി ലിൽതന്നെ 56 വയസ് പൂർത്തിയാക്കുകയും ആ മാസാവസാനം എല്ലാവിധത്തിലും സർവീസ് പൂർത്തിയായതായി പരിഗണി ക്കുകയും ചെ‌യ്യും. ഇങ്ങനെയുള്ളവർക്കും ഒൗദാര്യ സർവീസ് ലഭിക്കില്ല.

ഒൗദാര്യ സർവീസിൽ ലീവ് പാടില്ല

ഒൗദാര്യ സർവീസ് കാലയളവിൽ (അതായത് 56 വയസ് പൂർ ത്തിയാകുന്ന മാസാവസാനം കഴിഞ്ഞുള്ള മാസത്തിന്‍റെ ഒന്നാം

തീയതി മുതൽ മാർച്ച് 31 വരെയുള്ള കാലഘട്ടം) പ്രമോഷൻ, വാർഷിക ഇൻക്രിമെന്‍റ്, ഗ്രേഡ് പ്രമോഷൻ, ശന്പള നിർണയം, ആർജിത അവധി (EL), അർധവേതനാവധി (HPL), പെൻഷൻ കണക്കാക്കുന്നതിലെ ശരാശരി വേതനം, പെൻഷന്‍റെ യോഗ്യ സേവനകാലം (QS) ഇവയ്ക്കൊന്നിനും അർഹതയില്ല.

ഒൗദാര്യ സർവീസ് കാലഘട്ടത്തിൽ കാഷ്വൽ ലീവ് (CL) ഒഴിച്ച് മറ്റൊരവധികളും പാടില്ല. 56 വയസ് പൂർത്തിയാകുന്ന മാസം എന്താണോ ശന്പളം വാങ്ങിച്ചത്, ആ ശന്പളം തന്നെ മാർച്ച് 31 വരെ ലഭിക്കും. അതായത് ഒൗദാര്യ സർവീസ് കാലയളവിൽ യാതൊരു ശന്പള വർധനവും ലഭിക്കില്ല. എന്നാൽ ക്ഷാമബത്തയ്ക്ക് (DA) ഇത് ബാധകമല്ല.
(Non Qualifying Service)

അയോഗ്യ സേവന കാലഘട്ടം

1. ബാലവേല - Boy Service (18 വയസ് പൂർത്തിയാകുന്നതിനുമുന്പുള്ള സർവീസ്)
2. സസ്പെൻഷൻ
3. ശൂന്യവേതനാവധികൾ (LWA)as per app. XIIA, XII C
4. പഠനാവശ്യത്തിനായി എടുക്കുന്ന ശന്പളമില്ലാത്ത അവധി (LWA for Study Purpose) App. XII B, Rule 91.
5. മെഡിക്കൽ സർട്ടിഫിക്കറ്റില്ലാതെയെടുക്കുന്ന ശൂന്യവേതനാവധി (LWA Rule 88).
6. പഠനാവശ്യത്തിനായി അധ്യാപകർ എടുക്കുന്ന ശൂന്യവേതനാവധി (11/5/2005 മുതൽ).
7. പ്രൊവിഷണൽ സർവീസ് (Employment Exchange) (1/10/1994 മുതൽ).
8. പെൻഷൻ വിഹിതം അടയ്ക്കാത്ത ഫോറിൻ സർവീസ്.
9. ഒരു വർഷത്തിലധികമുള്ള സർവീസ് ബ്രേക്ക്.
10. ഡയസ്നോണ്‍ (Dies non) ആയി പ്രഖ്യാപിക്കാത്ത പണിമുടക്കുകാലം.
11. ഇൻവാലിഡ് പെൻഷൻ എടുക്കുന്നവർ ഹാജരാക്കുന്ന
മെഡിക്കൽ സർട്ടിഫിക്കറ്റിനുശേഷമുള്ള സർവീസ് കാലയളവ്.

പെൻഷന് കൂട്ടിച്ചേർക്കേണ്ട സർവീസുകൾ

(Additional Service)

1. മിലിട്ടറി സർവീസ് (Rule 8)
2. ബാർ സർവീസ് (Advocate) ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ
3. എയ്ഡഡ് സ്കൂൾ സർവീസ് (Aided School Service)
4. യുദ്ധകാലത്തെ സാന്നിധ്യം (World War )
5. പാർട്ട്ടൈം സർവീസ് (Part Time Service) 50%.
6. കേന്ദ്ര സർവീസ്
7. ലോക്കൽ ഫണ്ട് സർവീസ് (2/2/2001 മുതൽ).

എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ്

എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സു​ക​ൾ പെ​ൻ​ഷ​ന് പ​രി​ഗ​ണി​ക്കു​വാ​ൻ പാ​ടി​ല്ല.

പെൻഷന്‍ റൗണ്ട് ചെയ്യുന്ന വിധം

ഏറ്റവും കുറഞ്ഞ പെൻഷൻ ലഭിക്കുന്നതിനോ പരമാവധി പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിനോ പരമാവധി DCRG ആനുകൂല്യം ലഭിക്കുന്നതിനോ അർഹത ലഭിക്കാൻ യോഗ്യ സേവന കാലം താഴെപറയുന്ന രീതിയിൽ ക്രമപ്പെടുത്താം.

യോഗ്യസേവനകാലം ഒന്പതു വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ - 10 വർഷം
യോഗ്യസേവനകാലം 29 വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ട െങ്കിൽ - 30 വർഷം.
യോഗ്യസേവനകാലം 32 വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ - 33 വർഷം
(മുകളിൽ പറഞ്ഞ പ്രത്യേക പ്രയോജനം വോളന്‍ററി റിട്ടയർമെന്‍റു കാർക്കും ഇൻവാലിഡ് പെൻഷൻകാർക്കും ബാധകമല്ല.)

മുകളിൽ പറഞ്ഞ മൂന്നു സാഹചര്യങ്ങളിൽ ഒഴിച്ച് ബാക്കിയുള്ള എല്ലാ യോഗ്യസേവനകാലയളവും ആറു മാസവും അതിൽ കൂടു തലോ ഉണ്ടെങ്കിൽ പൂർണ വർഷമായും അതിൽ കുറവാ ണെങ്കിൽ (ആറു മാസത്തിൽ താഴെ) ഉപേക്ഷിക്കുകയും ചെയ്യ ണം. ഈ പ്രയോജനം വോളന്‍ററി റിട്ടയർമെന്‍റുകാർക്കും ഇൻവാ ലിഡ് പെൻഷൻകാർക്കും ലഭിക്കും.
വികലാംഗ ജീവനക്കാർക്കു സർവീസ് രണ്ടു വർഷവും ഒരു ദിവ സമെങ്കിലും ഉണ്ടെങ്കിൽ മൂന്നുവർഷമായി മിനിമം പെൻഷനും ലഭിക്കും. (തുടരും)