ഇൻക്രിമെന്‍റ് നഷ്‌‌ടപ്പെടില്ല
അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ് വ​ണ്‍ ആ​യി ജോ​ലി ചെ​യ്യു​ന്ന എ​നി​ക്ക് എ​ൽ​ഡി ക്ല​ർ​ക്കാ​യി നി​യ​മ​നം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യു​ടെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ലാ​ണ് എ​നി​ക്ക് നി​യ​മ​നം ല​ഭി​ച്ച​ത്. ഇ​തി​ൻ പ്ര​കാ​രം എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​മോ? എ​ൽ​ഡി ക്ല​ർ​ക്കി​ന്‍റെ സ്കെ​യി​ലി​ന്‍റെ തു​ട​ക്ക​ത്തേ​ക്കാ​ൾ ശ​ന്പ​ളം ഞാ​ൻ ഇ​പ്പോ​ൾ വാ​ങ്ങു​ന്നു​ണ്ട്. അ​പ്പോ​ൾ ഇ​ൻ​ക്രി​മെ​ന്‍റ് ന​ഷ്ട​പ്പെ​ടാ​തെ എ​ന്‍റെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? അ​തോ എ​ൽ​ഡി ക്ല​ർ​ക്കി​ന്‍റെ മി​നി​മം ശ​ന്പ​ള​ത്തി​ലേ​ക്ക് ശ​ന്പ​ളം കു​റ​ഞ്ഞു​പോ​കു​മോ? സെ​പ്റ്റം​ബ​ർ ഒ​ന്നാം തീ​യ​തി വ​ച്ചാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്.
കരുണാകരൻ, കോട്ടയം

താ​ഴ്ന്ന സ്കെ​യി​ലി​ൽ​നി​ന്ന് ഉ​യ​ർ​ന്ന സ്കെ​യി​ലി​ലേ​ക്ക് പ്ര​മോ​ഷ​നോ ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​ന​മോ ല​ഭി​ച്ചാ​ൽ 28എ ​പ്ര​കാ​ര​മു​ള്ള ഫി​ക്സേ​ഷ​ൻ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ പ്ര​മോ​ഷ​നോ പു​തി​യ നി​യ​മ​ന​മോ ല​ഭി​ച്ചാ​ൽ വാ​ങ്ങി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ത​സ്തി​ക​യ​ലെ ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കി​യ​ശേ​ഷം റൂ​ൾ 28 എ ​പ്ര​കാ​ര​മു​ള്ള ഫി​ക്സേ​ഷ​ൻ ന​ട​ത്ത​ണം. അ​പ്പോ​ൾ കു​റ​ഞ്ഞ​ത് മൂന്ന് ഇ​ൻ​ക്രി​മെ​ന്‍റു​ക​ളു​ടെ നേ​ട്ടം ഉ​ണ്ടാ​കും. അ​തി​നാ​ൽ പ​ഴ​യ ത​സ്തി​ക​യി​ലെ ഇ​ൻ​ക്രി​മെ​ന്‍റ് പാ​സാ​ക്കി​യ​ശേ​ഷം സ​ർ​വീ​സ് ബു​ക്ക് പു​തി​യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക.